Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം

Minister for Health Greg Hunt says situation on international border restrictions can change as more health advice is received. Source: AAP

കൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദം പുതിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് നീട്ടിവച്ചത്.

ഈ ബുധനാഴ്ച മുതൽ ഓസ്ട്രേലിയൻ അതിർത്തികൾ തുറക്കാനായിരുന്നു ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നത്.

രാജ്യാന്തര വിദ്യാർത്ഥികൾക്കും, സ്കിൽഡ് കുടിയേറ്റ വിസകളിലുള്ളവർക്കും, പ്രൊവിഷണൽ ഫാമിലി വിസകളിലുള്ളവർക്കും പ്രവേശനം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇത് നീട്ടിവയ്ക്കാൻ അടിയന്തരമായി ചേർന്ന ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു.

ഡിസംബർ 15 വരെയാണ് നിലവിൽ അതിർത്തി തുറക്കൽ നീട്ടിവച്ചിരിക്കുന്നത്.

ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയയിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി.

 ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് എത്തിയ  നാലു പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നോർതേൺ ടെറിട്ടറിയിലും ഒരാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.

ഒമിക്രോൺ വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും, ഡെൽറ്റ വൈറസിനെക്കാൾ കൂടുതൽ ഭീഷണി ഇത് ഉയർത്തുന്നുണ്ടോ എന്ന് മനസിലാക്കാനുമായാണ് അതിർത്തി തുറക്കൽ നീട്ടിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.

“രോഗം എത്രത്തോളം രൂക്ഷമാകാം, വാക്സിൻ ഫലപ്രദമാണോ, എത്രത്തോളം പകരാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഈ കാലാവധി സഹായിക്കും” – പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവിൽ ഓസ്ട്രേലിയൻ പൗരൻമാർക്കും, പെർമനനറ് റെസിഡൻറ്സിനും, അടുത്ത ബന്ധുക്കൾക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. 2020 മാർച്ച് മുതൽ ഇതാണ് സാഹചര്യം.

ന്യൂസിലന്റിലും സിംഗപ്പൂരിലും നിന്നുള്ള വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും “ഗ്രീൻ ലൈൻ” യാത്ര അനുവദിച്ചിരുന്നു.

മറ്റു വിഭാഗങ്ങളെയും ഡിസംബർ ഒന്നു മുതൽ അനുവദിച്ചു തുടങ്ങാനുള്ള പദ്ധതിയാണ് ഒമിക്രോൺ വൈറസ് ബാധയോടെ നീണ്ടുപോകുന്നത്.

ജപ്പാനിൽ നിന്നും ദക്ഷിണകൊറിയയിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ ഡിസംബർ ഒന്നു മുതൽ അനുവദിക്കാനുള്ള തീരുമാനവും സർക്കാർ നീട്ടിവച്ചിട്ടുണ്ട്.

ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവയ്ക്കാനും, ഓസ്ട്രേലിയൻ പൗരൻമാരല്ലാത്തവരെ വിലക്കാനും ശനിയാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു.

എല്ലാ രാജ്യാന്തര യാത്രക്കാർക്കും സംസ്ഥാന സർക്കാരുകൾ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നുണ്ട്.

 

Coming up next

# TITLE RELEASED TIME MORE
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം 29/11/2021 03:44 ...
16,000 ലെറെ പേർക്ക് കൂടി ഓസ്ട്രേലിയൻ പൗരത്വം; പലരും കാത്തിരുന്നത് രണ്ടു വർഷത്തോളം 26/01/2022 04:48 ...
പലിശ നിരക്ക് ഈ വർഷം ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധർ 25/01/2022 05:30 ...
“വേദന സഹിച്ച് ഇനിയുമെത്രനാൾ…”: ഇലക്ടീവ് ശസ്ത്രക്രിയകൾ മാറ്റിവച്ചത് പ്രതിസന്ധിയിലാക്കിയത് നിരവധി പേരെ 25/01/2022 13:31 ...
ട്രാവൻകൂർ, കോട്ടയം, കൊച്ചി, മലബാർ.. ഒപ്പം കേരളവും: ഓസ്ട്രേലിയയിലെ കേരളീയ സ്ഥലപ്പേരുകൾ 24/01/2022 12:44 ...
ബിലോയീല തമിഴ് കുടുംബത്തിന് അനുകൂലമായി കോടതി ഉത്തരവ്; നടപടിക്രമത്തിൽ വീഴ്ചയെന്ന് കോടതി 24/01/2022 05:06 ...
അതിർത്തി തുറക്കൽ അനിശ്ചിതമായി മാറ്റിവച്ച WA സർക്കാരിനെതിരെ വിമർശനം 21/01/2022 06:22 ...
'പ്രവാസികളെ നിയന്ത്രിച്ചാൽ കേരളത്തിൽ കൊവിഡ് കുറയുമോ?’: ക്വാറൻറൈൻ നിയന്ത്രണങ്ങളിൽ ആശങ്കയുമായി ഓസ്ട്രേലിയൻ മലയാളികൾ 21/01/2022 13:23 ...
കൊവിഡ് വാക്സിൻ: വിവിധ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു 19/01/2022 04:03 ...
കണക്കിൽ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യസഹായം: ഓൺലൈൻ പരിശീലനമൊരുക്കി സഹോദരിമാർ 19/01/2022 08:08 ...
View More