Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ തലപ്പത്ത് മലയാളി സഹോദരന്മാർ; പീറ്റർ വർഗീസിന് ശേഷം ജിം വർഗീസ് ചാൻസലർ സ്ഥാനത്തേക്ക്

Source: Jim Varghese

മലയാളി കുടുംബത്തിലെ സഹോദരന്മാർ ഓസ് ട്രേലിയൻ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ജിം വർഗീസ് AM ആണ് ഇപ്പോൾ ടോറൻസ് സർവകലാശാലയുടെ ചാൻസലറായി നിയമിതനായിരിക്കുന്നത്. 2019 ൽ ജിം വർഗീസിന്റെ സഹോദരനും ഓസ് ട്രേലിയുടെ വിദേശ വാണിജ്യ കാര്യ സെക്രട്ടറി കൂടിയായിരുന്ന പീറ്റർ വർഗീസ് AO ക്വീൻസ്ലാൻറ് സർവകലാശാലയുടെ ചാൻസലറായി നിയമിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്‌ട്രേലിയയിലേക്ക് 1964 ൽ എത്തിയ മലയാളി കുടുംബത്തിലെ സഹോദരന്മാർ രണ്ട് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

കേരളത്തിൽ മല്ലപ്പള്ളിയിലെ നൂഴുമുറി കുടുംബാംഗങ്ങളായി പീറ്റർ വർഗീസും, ജിം വർഗീസുമാണ് ഈ ഉന്നത പദവികളിൽ എത്തിയിരിക്കുന്നത്.

2019 ൽ ഓസ്‌ട്രേലിയയുടെ വിദേശ വാണിജ്യ കാര്യ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷമാണ് പീറ്റർ വർഗീസ് ക്വീൻസ്ലാൻറ് സർവകലാശാലയുടെ ചാൻസലറായി സ്ഥാനമേറ്റത്.

News
Peter Varghese
Peter Varghese

ഇപ്പോൾ ഈ കുടുംബത്തിലെ മറ്റൊരംഗം കൂടി ഒരു ഓസ്‌ട്രേലിയൻ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നു.

ടോറൻസ് സർവകലാശാലയുടെ ചാൻസലറായാണ് ജിം വർഗീസ് നിയമിതനായിരിക്കുന്നത്.

ചാൻസലർ സ്ഥാനത്തേക്കുള്ള നിയമനത്തെക്കുറിച്ച് ജിം വർഗീസ്‌ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. രാജ്യാന്തര വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് കേൾക്കാം പ്ലെയറിൽ നിന്ന്. 

ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ തലപ്പത്ത് മലയാളി സഹോദരന്മാർ; പീറ്റർ വർഗീസിന് ശേഷം ജിം വർഗീസ് ചാൻസലർ സ്ഥാനത്തേക്ക്
00:00 00:00

ജിം വർഗീസും പീറ്റർ വർഗീസും ഓർഡർ ഓഫ് ഓസ്‌ട്രേലിയ അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്.  

2015ൽ  ഓസ്ട്രേലിയ-ഇന്ത്യ ബന്ധം ദൃഢപ്പെടുത്താൻ സഹായിക്കുന്ന ഓസ്ട്രേലിയ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിസിനസ് വിഭാഗം എക് സിക്യുട്ടീവ് ഡയറക്ടറായി ജിം വർഗീസ് നിയമിതനായപ്പോൾ എസ് ബി എസ് മലയാളത്തിൽ നൽകിയ അഭിമുഖം ഇവിടെ കേൾക്കാം. 

ഓസ്‌ട്രേലിയ-ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഒരു മലയാളി...
00:00 00:00

Coming up next

# TITLE RELEASED TIME MORE
ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ തലപ്പത്ത് മലയാളി സഹോദരന്മാർ; പീറ്റർ വർഗീസിന് ശേഷം ജിം വർഗീസ് ചാൻസലർ സ്ഥാനത്തേക്ക് 14/12/2021 11:32 ...
മുരുഗപ്പൻ കുടുംബം തിരികെ ബിലോയിലയിലേക്ക്; ബ്രിഡ്ജിംഗ് വിസ നൽകുമെന്ന് ആഭ്യന്തര മന്ത്രി 27/05/2022 04:29 ...
റെയിൽവേ രംഗത്തെ തൊഴിലുകളും പുതിയ സാങ്കേതികവിദ്യയും: ശ്രദ്ധേയമായി പെർത്ത് മലയാളിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം 26/05/2022 08:03 ...
''സ്കൂളിൽ നിന്ന് കുട്ടികൾ സുരക്ഷിതമായി തിരിച്ചെത്തുമോയെന്ന ആശങ്കയിൽ മാതാപിതാക്കൾ'': ടെക്സസ് വെടിവയ്പ്പിന് ശേഷം മലയാളി മാതാവ് 26/05/2022 10:18 ...
ഒരാഴ്ചയിൽ ലഭിച്ചത് ഒരു മീറ്റർ മഴ; അതിതീവ്ര മഴ പതിവാകുമെന്ന് മുന്നറിയിപ്പ് 25/05/2022 04:57 ...
വിദേശ നഴ്സുമാർക്ക് പൗരത്വം നൽകുന്നത് വേഗത്തിലാക്കണമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ; ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടും 24/05/2022 05:32 ...
ബ്രിസ്‌ബൈനിലെ ഗ്രീൻസ് തരംഗം, WAലെ ലേബർ അനുകൂല സ്വിംഗ്: പ്രദേശത്തെ മലയാളി വോട്ടർമാർ വിലയിരുത്തുന്നു 24/05/2022 08:16 ...
ബിലോയില തമിഴ് കുടുംബത്തിന് ആശ്വാസം; എത്രയും വേഗം ബിലോയിലയിൽ തിരിച്ചെത്തിക്കുമെന്ന് പുതിയ സർക്കാർ 23/05/2022 05:17 ...
SBS TVയിൽ ഇനി മലയാളം വാർത്തയും; വേൾഡ് വാച്ച് ചാനൽ സംപ്രേഷണം തുടങ്ങി 23/05/2022 13:13 ...
അൽബനീസി ഇന്ന് അധികാരമേൽക്കും; ആദ്യ നയതന്ത്രം മോദിയും ബൈഡനുമായി 23/05/2022 12:21 ...
View More