ഓസ്ട്രേലിയയിൽ എത്ര കേരളമുണ്ട്?എങ്ങനെയാണ് ഓസ്ട്രേലിയയിലെ സ്ഥലങ്ങൾക്കും റോഡുകൾക്കും കേരളീയ പേരുകൾ വരുന്നതെന്നും, അവയിൽ പലതിന്റെയും ചരിത്രപ്രാധാന്യവും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
കേരളമെന്ന പേര് ഓസ്ട്രേലിയയുടെ ഒന്നിലേറെ സ്ഥലങ്ങളിലാണ് കാണാൻ കഴിയുക.
മൊത്തമായി മാത്രമല്ല, ചില്ലറയായും ഓസ്ട്രേലിയയിൽ കേരളമുണ്ട്. അതായത്, കേരളത്തിന് പുറമേ, തിരുവിതാംകൂറും, കോട്ടയവും കൊച്ചിയും മലബാറുമെല്ലാം.
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ റോഡുകളുടെയും പാർക്കുകളുടെയുമെല്ലാം പേരാണ് ഇവ.
എന്നാൽ, തിരുവിതാംകൂറും മലബാറുമെല്ലാം ഓസ്ട്രേലിയൻ ചരിത്രത്തോടു ചേർന്നു നിൽക്കുന്ന സ്ഥലങ്ങളാണ്. അത്രത്തോളം തന്നെ കേരളത്തോടും ചേർന്നുനിൽക്കുന്നവ.
നിങ്ങളുടെ വീട്ടിനടുത്ത് ഒരു റോഡിന് കേരളീയ സ്ഥലനാമം നൽകാൻ ആഗ്രഹമുണ്ടോ?
ഓസ്ട്രേലിയയിൽ സ്ഥലങ്ങൾക്കും റോഡുകൾക്കും എങ്ങനെയാണ് പേരു കൊടുക്കുകയെന്ന കാര്യവും, അടുത്ത കാലത്ത് മെൽബണിൽ ഒരു റോഡിന് എങ്ങനെയാണ് കോട്ടയമെന്ന് പേരു ലഭിച്ചതെന്നും കേട്ടറിയാം...
ഓസ്ട്രേലിയയുടെ മറ്റു ഭാഗങ്ങളിലും ഇത്തരം കേരളീയ പേരുകളുണ്ടാകാം. നിങ്ങൾക്കറിയാവുന്ന മറ്റു പേരുകളുണ്ടെങ്കിൽ അത് എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്യുക.
ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.
Apple Podcast, Google Podcast, Spotify തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..