ജോലിത്തിരക്കിനിടയിലെ പിരിമുറുക്കത്തിൽ നിന്ന് അംഗങ്ങൾക്ക് മാനസിക ഉല്ലാസം നൽകുവാനും പുതുതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനും ടൂവുമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച കർഷക ശ്രീ മത്സരത്തെക്കുറിച്ച് കേൾക്കാം....
വീട്ടുവളപ്പിലെ കൃഷി ഒരു മത്സരമാക്കി മാറ്റിയിരിക്കുകയാണ് ടൂവുമ്പ മലയാളി അസോസിയേഷൻ.
അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി നടത്തിയ കർഷശ്രീമത്സരത്തിൽ 16 കുടുംബങ്ങൾ പങ്കെടുത്തുവെന്നും, മത്സരത്തിന് മൂന്ന് മാസങ്ങൾക്ക് മുൻപ് തന്നെ അംഗങ്ങളെ അറിയിച്ചതിനാൽ നന്നായി തയ്യാറെടുത്താണ് എല്ലാവരും മത്സരത്തിൽ പങ്കടുത്തതെന്നും സെക്രട്ടറി ബെന്നി മാത്യു പറഞ്ഞു.
കൂടുതൽ പേർ പങ്കെടുക്കാൻ മുന്പോട്ടുവരുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ.
മത്സരത്തിൽ പങ്കെടുത്ത 16 വീടുകളിലും കയറിയിറങ്ങി, അസോസിയേഷൻ നൽകിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിധികർത്താക്കൾ വിജയികളെ തെരഞ്ഞെടുത്തത്.
വളരെയധികം ഉത്സാഹത്തോടെയാണ് ഓരോത്തരും ഇതിൽ പങ്കെടുത്തതെന്ന് വിധികർത്താക്കളിൽ ഒരാളായ പ്രീത ധർമൻ പറഞ്ഞു.
കേരളത്തിൽ സുലഭമായി ഉണ്ടാകുന്ന ചേന, കൂർക്ക, അച്ചിങ്ങപ്പയർ, പാവൽ തുടങ്ങിയ 40 ഇനം പച്ചക്കറികൾ നട്ടു വളർത്തിയാണ് ടിന്റു ജെന്നി ഒന്നാം സ്ഥാനം നേടിയത്. ടൂവുമ്പ മലയാളി അസോസിയേഷൻ നടത്തിയ കര്‍ഷകശ്രീ മത്സരത്തെക്കുറിച്ചും ഇത് എങ്ങനെ നടത്തിയെന്നതിനെക്കുറിച്ചുമെല്ലാം ഇവിടെ കേൾക്കാം.