Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

വിഷാദരോഗത്തെ തോല്‍പ്പിച്ച വിജയകിരീടം: 'മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ' കിരീടവുമായി മെൽബൺ മലയാളി

Source: Supplied/Raj Suri Miss India Australia

2021ലെ മിസിസ് ഇന്ത്യ ഓസ് ട്രേലിയ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ പ്രിയങ്ക എം സെല്‍വം. രണ്ടു വര്‍ഷം മുമ്പ് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന പ്രിയങ്ക, അവിടെ നിന്ന് ഈ കിരീട നേട്ടം വരെയെത്തിയത് എങ്ങനെയെന്ന് വിശദികരിക്കുന്നത് കേള്‍ക്കാം.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമത്സരമാണ് രാജ് സൂരി മിസ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം. 

മിസ് ഇന്ത്യ , മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ വിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരത്തില്‍ നിന്ന്, മിസ് ഇന്ത്യ വിജയികള്‍ ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ശ്രദ്ധേയരാകാറുണ്ട്. 

പല്ലവി ഷാര്‍ദ, വിമലാ രാമന്‍ തുടങ്ങിയവര്‍ മുന്‍ മിസ് ഇന്ത്യ ഓസ്‌ട്രേലിയ ജേതാക്കളായിരുന്നു. 

വിവാഹിതരായ സ്ത്രീകള്‍ക്കു വേണ്ടി ഇതേ വേദിയില്‍ നടത്തുന്ന മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിലാണ് ഇത്തവണ മലയാളിയാ പ്രിയങ്ക എം സെല്‍വം കിരീടം നേടിയത്. 

Priyanka Selvam
Supplied

വ്യക്തിപരമായ പ്രതിസന്ധികളിലൂടെ കടന്നുപോയതിനു പിന്നാലെയാണ് ഈ മത്സരരംഗത്തേക്ക് വന്നത് എന്ന് പ്രിയങ്ക പറഞ്ഞു. തന്റെ ജീവിതം മറ്റു സ്ത്രീകൾക്കും പ്രചോദനമാക്കി മാറ്റാൻ  ഈ കിരീട നേട്ടം സഹായിക്കും എന്നാണ് പ്രിയങ്ക പ്രതീക്ഷിക്കുന്നത്. 

Priyanka Selvam
Supplied/Raj Suri Miss India Australia
 

ഒരു സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്ന് എങ്ങനെ ഈ കിരീട നേട്ടത്തിലേക്ക്  എത്തി എന്ന് പ്രിയങ്ക വിശദീകരിക്കുന്നത് കേള്‍ക്കാം.

 

വിഷാദരോഗത്തെ തോല്‍പ്പിച്ച വിജയകിരീടം: 'മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ' കിരീടവുമായി മെൽബൺ മലയാളി
00:00 00:00

മിസ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ ഫൈനലിസ്റ്റായും ഇത്തവണ ഒരു മലയാളിയുണ്ടായിരുന്നു. സിഡ്‌നിയിലുള്ള അലീഷ മാത്യു.

ഭരതനാട്യം നര്‍ത്തകിയായ അലീഷ മിസ് ഇന്ത്യ ബെസ്റ്റ് ടാലന്‌റ് എന്ന പുരസ്‌കാരം സ്വന്തമാക്കി.

Alisha Mathew
Supplied/Raj Suri Miss India Australia

മെൽബൺ സ്വദേശിയായ സാന്യ അറോറയാണ് ഇത്തവണത്തെ മിസ് ഇന്ത്യ ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. 

22കാരിയായ സാന്യ, പൂനെയിൽ നിന്ന് മെൽബണിലേക്ക് കുടിയേറിയതാണ്. 

Sanya Arora
Supplied/Raj Suri Miss India Australia
 

 

Coming up next

# TITLE RELEASED TIME MORE
വിഷാദരോഗത്തെ തോല്‍പ്പിച്ച വിജയകിരീടം: 'മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ' കിരീടവുമായി മെൽബൺ മലയാളി 03/01/2022 17:57 ...
തൊഴിലില്ലായ്‌മ കുറഞ്ഞത് ശക്തമായ നടപടി മൂലമെന്ന് സർക്കാർ; ലേബർ സർക്കാർ സ്ത്രീകൾക്ക് വേണ്ടി നിൽക്കുമെന്ന് ഗില്ലാർഡ് 20/05/2022 04:55 ...
കമ്മ്യൂണിറ്റി ഗ്രാൻറുകൾ വെട്ടികുറക്കുമെന്ന് ലേബർ; ലക്ഷ്യം ബജറ്റ് കമ്മി പരിഹരിക്കൽ 18/05/2022 04:33 ...
പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെലവ് വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സഖ്യം; കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിക്കും 17/05/2022 05:31 ...
130 വർഷത്തെ ചരിത്രവുമായി ലേബർ; ഭരണത്തുടർച്ചകളുടെ കഥയുമായി ലിബറൽ 17/05/2022 12:02 ...
വിലക്കയറ്റം നിയന്ത്രിക്കാൻ ലേബറിന്റെ പദ്ധതിയെന്ത്? റിവെറിന ലേബർ സ്ഥാനാർത്ഥി മാർക്ക് ജെഫ്രെസനുമായി അഭിമുഖം... 17/05/2022 10:06 ...
സിഡ്നിയിൽ അധോലോക ഏറ്റുമുട്ടൽ രൂക്ഷമാകുന്നു; നേരിടാൻ പുതിയ പൊലീസ് സംഘം രൂപീകരിച്ചു 16/05/2022 05:57 ...
കൊവിഡ്കാല അനുഭവകഥകളുമായി ബ്ലാക്ക്ടൗൺ ലൈബ്രറിയുടെ പുസ്തകം; പിന്നിൽ മലയാളി 16/05/2022 10:16 ...
'ഓസ്ട്രേലിയൻ മാലാഖമാരുടെ' തൊഴിൽ സാഹചര്യമെന്ത്? മലയാളി നഴ്സുമാർക്ക് പറയാനുള്ളത്… 14/05/2022 15:02 ...
ഓസ്ട്രേലിയൻ തീരത്ത് ചൈനീസ് ചാരക്കപ്പലിൻറെ സാന്നിധ്യം; പ്രകോപനപരമെന്ന് ഫെഡറൽ സർക്കാർ 13/05/2022 04:39 ...
View More