മേയ് 21ന് നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ ഉൾനാടൻ ഓസ്ട്രേലിയയിലെ കുടിയേറ്റ സമൂഹത്തിന്റെ മനസറിയാൻ ശ്രമിക്കുകയാണ് എസ് ബി എസ് റേഡിയോ. ന്യൂ സൗത്ത് വെയിൽസിലെ റിവെറിന സീറ്റിലുള്ള വാഗ വാഗയിൽ SBS Election Exchange പരിപാടിയുമായി എത്തിയ എസ് ബിഎസ് മലയാളം, മലയാളി സമൂഹത്തിന്റെ പ്രതിനിധികളുമായി സംസാരിച്ചു. അവിടെ നിന്ന് തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
മലയാളി സമൂഹം മുന്നോട്ടുവച്ച വിഷയങ്ങൾ റിവെറീനയിലെ മൂന്ന് പ്രമുഖ സ്ഥാനാർത്ഥികളോട് എസ് ബി എസ് മലയാളം ഉന്നയിച്ചു. ആ അഭിമുഖങ്ങൾ വരും ദിവസങ്ങളിൽ എസ് ബി എസ് മലയാളത്തിൽ കേൾക്കാം...