Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്...

People arriving at Sydney International Airport in Sydney, Monday, November 29, 2021. Source: AAP Image/James Gourley

ഡിസംബർ 15 മുതൽ വിവിധ വിസകളിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് എത്താം എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതിർത്തി തുറക്കുമ്പോൾ ആർക്കൊക്കെ ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയുമെന്നും, എന്തൊക്കെ നടപടിക്രമങ്ങളാണ് പൂർത്തിയാക്കേണ്ടതെന്നും വിശദമായി അറിയാം

ഒമിക്രോൺ വൈറസ്ബാധ മൂലം ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.

എന്നാൽ ഡിസംബർ 15ന് അപ്പുറത്തേക്ക് ഇത് നീണ്ടുപോകില്ല എന്നാണ് ഫെഡറൽ സർക്കാർ ഇപ്പോൾ നൽകുന്ന ഉറപ്പ്. 

രാജ്യാന്തര വിദ്യാർത്ഥികളെയും, സ്‌കിൽഡ് വിസയിലുള്ളവരെയും ഡിസംബർ 15 മുതൽ അനുവദിച്ചു തുടങ്ങും.

ആകെ 42 വിസകളിലുള്ളവർക്കാണ് പ്രവേശനം അനുവദിക്കുമെന്ന് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓസ്ട്രേലിയൻ പൗരൻമാർക്കും, റെഡിസന്റ്സിനും, അവരുടെ ഉറ്റ ബന്ധുക്കൾക്കും നിലവിൽ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്.

മറ്റു വിസകളിലുള്ളവർ പ്രത്യേക ഇളവിനായി അപേക്ഷിച്ച ശേഷം, അത് ലഭിച്ചാൽ മാത്രമാണ് ഇപ്പോൾ ഓസ്ട്രേലിയയിലെത്താൻ കഴിയുക.

എന്നാൽ ഡിസംബർ 15 മുതൽ ഈ 42 വിസകളിലുള്ളവർക്ക് പ്രത്യേക ഇളവുകൾക്കായി അപേക്ഷിക്കാതെ തന്നെ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ കഴിയും.

You may like it:

ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം
00:00 00:00


സബ്ക്ലാസ് 500 സ്റ്റുഡന്റ് വിസ, സബ്ക്ലാസ് 560 സ്റ്റുഡന്റ് ടെംപററി വിസ, സബ്ക്ലാസ് 457 ടെംപററി സ്കിൽഡ് വർക്കർ വിസ, സ്കിൽഡ് റീജിയണൽ സ്പോർസേർഡ് വിസ (487), സ്കിൽഡ് റീജിയണൽ പ്രൊവിഷണൽ വിസ (489), സ്കിൽഡ് വർക്ക് റീജിയണൽ (പ്രൊവിഷണൽ) വിസ (491), സ്കിൽഡ് എംപ്ലോയർ സ്പോൺസേർഡ് (പ്രൊവിഷണൽ) വിസ (494) എന്നിവ ഉൾപ്പെടെയാണ് ഇത്.

ഇതോടൊപ്പം കോൺട്രിബ്യൂട്ടറി പേരന്റ് വിസയും, സ്പോൺസേർഡ് പേരന്റ് (ടെംപററി) വിസയും ഉള്ളവരെയും അനുവദിക്കും.

അനുവദനീയമായ വിസകളുടെ പൂർണ്ണ പട്ടിക ഇതാണ്.

Visa categories allowed in Australia

എന്നാൽ, ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ഓസ്ട്രേലിയയിലേക്കെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.

ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്.

ഓസ്ട്രേലിയൻ പൗരന്മാരുടെയും പെർമനന്റ് റെസിഡന്റ്സിന്റെയും മാതാപിതാക്കൾക്ക് പ്രത്യേക ഇളവിനായി അപേക്ഷിച്ചു തന്നെയാകും തുടർന്നും രാജ്യത്തേക്ക് എത്താൻ കഴിയുക.

എന്തൊക്കെ രേഖകൾ വേണം?

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുക.

ആസ്ട്രസെനക്ക, ഫൈസർ, കൊവിഷീൽഡ്, കൊവാക്സിൻ, മൊഡേണ, സിനോവാക്, സിനോഫാം എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളോ, ജോൺസൻ ആന്റ് ജോൺസന്റെ ഒരു ഡോസോ എടുത്തവർക്ക് പ്രവേശനം നൽകും.

ഓസ്ട്രേലിയൻ പാസ്പോർട്ട് ഓഫീസിന്റെ വെബ്സൈറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇതിന് തെളിവായി ഹാജരാക്കേണ്ടിവരും.

ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർക്കും, 12 വയസിൽ താഴെയുള്ള കുട്ടികൾക്കും വാക്സിനെടുക്കാതെ തന്നെ യാത്ര അനുവദിക്കും.

12നും 17നും ഇടയിൽ പ്രായമുള്ളവർ വാക്സിനെടുത്തിട്ടില്ലെങ്കിലും വാക്സിനെടുത്ത മുതിർന്നവർക്കൊപ്പമുള്ള യാത്ര അനുവദിക്കും.

ഓസ്ട്രേലിയൻ അതിർത്തി തുറക്കും എന്നാണ് പ്രഖ്യാപനമെങ്കിലും, എല്ലാ സംസ്ഥാനങ്ങളിലേക്കും എത്താൻ കഴിയില്ല. വ്യത്യസ്ത നിലപാടുകളാണ് ഇതിൽ പല സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ ക്വാറന്റൈൻ നിയമങ്ങൾ മനസിലാക്കുകയും വേണം.

യാത്രക്ക് മുമ്പു തന്നെ ഒരു പുതിയ ട്രാവൽ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. വാക്സിനേഷനും, യാത്രാ വിവരങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുത്തണം. 

ഇത് നൽകാതിരിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ജയിൽശിക്ഷയും പിഴയും ലഭിക്കാം.

യാത്രക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നും വ്യവസ്ഥയുണ്ട്.

Coming up next

# TITLE RELEASED TIME MORE
ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്... 03/12/2021 04:25 ...
കൊവിഡ് വാക്സിൻ: വിവിധ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് ഇടവേള കുറച്ചു 19/01/2022 04:03 ...
കണക്കിൽ പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യസഹായം: ഓൺലൈൻ പരിശീലനമൊരുക്കി സഹോദരിമാർ 19/01/2022 08:08 ...
ഓസ്ട്രേലിയയിലേക്ക് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ വിസ ഫീസ് ഇളവ് ചെയ്യും; അടുത്ത രണ്ടു മാസം ഇളവ് 19/01/2022 04:23 ...
കൊവിഡ് പ്രതിരോധത്തിന് സ്വകാര്യ മേഖലാ നഴ്‌സുമാരെയും നിയോഗിക്കുമെന്ന് സർക്കാർ; 57,000 പേരുടെ സേവനം ലഭ്യമാക്കും 18/01/2022 06:20 ...
കോഴിയിറച്ചി മുതൽ പാരസെറ്റമോൾ വരെ കിട്ടാനില്ല: വിതരണ ശൃംഖലയിൽ സംഭവിക്കുന്നതെന്ത്? മലയാളി ജീവനക്കാർ വിശദീകരിക്കുന്നു.. 18/01/2022 12:03 ...
ആന്റിജന് കിറ്റുകളുടെ വില കൂട്ടി വിൽക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് 17/01/2022 05:26 ...
ഓസ്‌ട്രേലിയയില്‍ നിന്ന്‌ നാടുകടത്തുന്നത് ആയിരക്കണക്കിന് പേരെ: നാടുകടത്തല്‍ ഏതൊക്കെ സാഹചര്യങ്ങളില്‍ എന്നറിയാം 17/01/2022 05:40 ...
ഉപയോഗിച്ച കാപ്പിപ്പൊടി കൊണ്ട് ഷൂസ്: ആഗോളതാപനത്തിനെതിരെ പുതിയ പോരാട്ടവുമായി ഷൂ നിര്‍മ്മാതാക്കള്‍ 17/01/2022 06:32 ...
അരങ്ങിന്റെയും സ്‌ക്രീനിന്റെയും സമന്വയം: 'ഹൈബ്രിഡ്' നാടകവുമായി സിഡ്‌നി മലയാളികള്‍ 16/01/2022 14:08 ...
View More