Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio

വിക്ടോറിയയിൽ കൊവിഡ് ബാധയുടെ നിരക്ക് കുറയുന്നു; മരണനിരക്ക് പുതിയ റെക്കോർഡിൽ

Victorian Premier Daniel Andrews Source: AAP

കടുത്ത നിയന്ത്രണങ്ങളിൽ കഴിയുന്ന വിക്ടോറിയയ്ക്ക് നേരിയ ആശ്വാസം പകർന്ന് പുതിയ കൊറോണവൈറസ് ബാധിതരുടെ എണ്ണം കുറയുന്നു. എന്നാൽ സംസ്ഥാനത്തെ മരണനിരക്ക് പുതിയ റെക്കോർഡിലേക്കെത്തി.

തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം വിക്ടോറിയയിൽ 322 പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് 5 ബുധനാഴ്ച റെക്കോർഡ് എണ്ണത്തിലേക്ക് എത്തിയ രോഗബാധ, അതിനു ശേഷം തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നത് സംസ്ഥാനത്തിന് നേരിയ ആശ്വാസമായിട്ടുണ്ട്.

ബുധനാഴ്ച 725 പേർക്കായിരുന്നു പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

തുടർന്നുള്ള ദിവസങ്ങളിലെല്ലാം 500ൽ താഴെ മാത്രമായിരുന്നു പുതിയ രോഗബാധ.

ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 394 പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു.

അതാണ് ഇപ്പോൾ 322 ആയി കുറഞ്ഞിരിക്കുന്നത്.

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും

എന്നാൽ അതിനിടയിലും മരണനിരക്ക് ഓരോ ദിവസവും ഉയരുന്നത് ആശങ്കയാകുന്നുണ്ട്.

19 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് മരിച്ചത്. രാജ്യത്ത് കൊറോണബാധിച്ച് ഏറ്റവുമധികം പേർ മരിച്ച ദിവസമാണ് ഇത്.

ഞായറാഴ്ച 17 പേർ മരിച്ചിരുന്നു.

രാജ്യത്തെ ആകെ മരണസംഖ്യ ഇതോടെ 300 കടക്കുകയും ചെയ്തു.

വിക്ടോറിയയിൽ മാത്രം ഇതിനകം 228 പേർ മരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 93 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രി മുതൽ മെൽബൺ മേഖല നാലാം ഘട്ട ലോക്ക്ഡൗണിലാണ്. രാത്രി സമയ കർഫ്യൂ ഉൾപ്പെടെയുള്ള കനത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുള്ളത്.

എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)

ഇതിന്റെ ഫലം കണ്ടു തുടങ്ങാൻ ആഴ്ചകൾ എടുത്തേക്കും എന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

മൂന്നാം ഘട്ട ലോക്ക്ഡൗണും, നാലാം ഘട്ട ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളും കാരണം കുറച്ചു പുരോഗതിയുണ്ടായെന്നും, എന്നാലും സർക്കാർ പ്രതീക്ഷിക്കുന്ന തലത്തിലേക്ക് എത്തിയിട്ടില്ലെന്നും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.

രോഗബാധ കൂടുതൽ ഉയരുന്നത് തടയാൻ ലോക്ക്ഡൗൺ സഹായിച്ചു എന്ന കാര്യം വ്യക്തമായിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ നിക്ക് കോട്ട്സ്്വർത്ത് എ ബി സിയോട് പറഞ്ഞു. 

വീട്ടിലെത്തി കൊവിഡ് പരിശോധന 

കൊവിഡ് പരിശോധനയ്ക്കായി പരിശോധനാ കേന്ദ്രങ്ങളിലെത്താൻ പ്രയാസമുള്ളവർക്ക് വിക്ടോറിയൻ സർക്കാർ പുതിയ “call-to-test” സേവനം തുടങ്ങും.

ഇവർക്ക് വീട്ടിലെത്തി പരിശോധന നടത്തുന്നതിനാണ് സംവിധാനം ഒരുക്കുന്നത്. സൗജന്യമായിട്ടാകും ഈ പരിശോധനയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ജെന്നി മികാകോസ് പറഞ്ഞു.

ദിവസവും 200 പേർക്കുവീതം ഇത്തരം പരിശോധന നടത്താനാണ് പദ്ധതി.

കൊറോണവൈറസ് ഹോട്ട്ലൈനിൽ (1800 675 398വിളിക്കുന്നവരുടെ സാഹചര്യം, ഒരു നഴ്സ് ഫോണിലൂടെ വിലയിരുത്തിയ ശേഷമാകും വീട്ടിലെത്തി പരിശോധന നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

NSWൽ 14 പുതിയ കേസുകൾ; ഒരു സ്കൂൾ അടച്ചു

ന്യൂ സൗത്ത് വെയിൽസിൽ 14 പേർക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച ഒരു വിദ്യാർത്ഥി പഠിച്ചിരുന്ന ബോണിറിഗ്സ് ഹൈറ്റ്സ് പബ്ലിക് സ്കൂൾ ശുചീകരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. രോഗബാധയുള്ളപ്പോൾ ഓഗസ്റ്റ് 4നും, 6നുമാണ് ഈ വിദ്യാർത്ഥി സ്കൂളിലെത്തിയത്.

ചെറിബ്രൂക്കിലുള്ള ടംഗാര ഗേൾസ് സ്കൂളിലും അഞ്ചു പേർക്ക് കൂടി പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ ഈ സ്കൂളിലെ ആകെ രോഗബാധ 11 ആയി.

ക്വേക്കേഴ്സ് ഹില്ലിലെ ഒരു ചൈൽഡ് കെയർ കേന്ദ്രവും ജീവനക്കാരിൽ ഒരാൾക്ക രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് അടച്ചിട്ടു.

Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am.

During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons. Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative.

All Victorians must wear a face covering when they leave home, no matter where they live.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

This story is also available in other languages.