Coming Up Sun 9:00 PM  AEST
Coming Up Live in 
Live
Malayalam radio

കൊവിഡ്-19: ഓസ്‌ട്രേലിയയിലെ വാക്‌സിന്‍ വിതരണവും, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റു പ്രധാന വിവരങ്ങളും...

Close up of COVID-19 vaccine vials. Source: AAP Image

കൊവിഡ്-19 ബാധയെക്കുറിച്ച് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഏറ്റവും വിശ്വസനീയമായ റിപ്പോർട്ടുകളും വിവരങ്ങളും നൽകുകയാണ് എസ് ബി എസ്. സമൂഹത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ ഫാക്ട് ഷീറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ ഫാക്ട്ഷീറ്റിൽ 12/01/2021 വരെയുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡ്ബാധയുമായി ബന്ധപ്പെട്ട് മലയാളത്തിൽ കൂടുതൽ വിവരങ്ങൾക്ക്: https://www.sbs.com.au/language/malayalam/coronavirus-updates 


ഓസ്ട്രേലിയയിലെ വാക്സിൻ വിതരണ പദ്ധതി

സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്സിൻ ലഭ്യമായാൽ ഉടൻ തന്നെ എല്ലാ ഓസ്ട്രേലിയക്കാരിലേക്കും അത് എത്തിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

വാക്സിൻ വിതരണത്തിനായി ഒരു ദേശിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയിൽ വിശദമാക്കുന്ന കാര്യങ്ങൾ ഇവയാണ്:

  • ആർക്കൊക്കെയാണ് വാക്സിൻ നൽകുന്നതിൽ പ്രഥമ പരിഗണന
  • വാക്സിൻ നൽകുന്നതിനുള്ള വിവിധ ഘട്ടങ്ങൾ
  • ആരോഗ്യമേഖലാ പ്രവർത്തകരിലേക്കും, ക്വാറന്റൈൻ ജീവനക്കാരിലേക്കും എങ്ങനെ വാക്സിൻ എത്തും
  • ഏജ്ഡ് കെയർ, ഡിസെബിലിറ്റി കെയർ എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് എപ്പോൾ വാക്സിൻ ലഭ്യമാകും
  • ഏതൊക്കെ വാക്സിനുകളാണ് നൽകുന്നത്

ഓസ്ട്രേലിയയിലെ വാക്സിൻ പദ്ധതി ഇവിടെ വായിക്കാം

 

COVID-19 vaccine national roll-out strategy
COVID-19 vaccine national roll-out strategy
Australian Government - Department of Health

വാക്സിൻ ലഭ്യത പരിമിതമായതിനാൽ, ആദ്യഘട്ടത്തിൽ നിർദ്ദിഷ്ട വിഭാഗങ്ങൾക്കാകും വാക്സിൻ നൽകുന്നത്.

ഒന്നാം ഘട്ടം: ഫൈസർ/ബയോൺടെക് വാക്സിൻ - ക്വാറന്റൈൻ ജീവനക്കാർക്കും, അതിർത്തികളിലെ ജീവനക്കാർക്കും. മുൻനിര ആരോഗ്യപ്രവർത്തകർക്ക്. ഏജ്ഡ് കെയറുകളിലും ഡിസെബിലിറ്റി കെയറുകളിലുമുള്ളവർക്കും ജീവനക്കാർക്കും

രണ്ടാം ഘട്ടം: ഫൈസർ/ബയോൺടെക് വാക്സിൻ - 70 വയസിനു മേൽ പ്രായമുള്ളവർ, മറ്റ് ആരോഗ്യപ്രവർത്തകർ, 55 വയസിനു മേൽ പ്രായമുള്ള ആദിമവർഗ്ഗ വിഭാഗങ്ങൾ, ആരോഗ്യപ്രശ്നങ്ങളുള്ള മറ്റുള്ളവർ, പൊലീസ്, അഗ്നിശമനസേന, പ്രതിരോധ സേന, മറ്റ് അവശ്യസേവനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ. മാംസസംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്നവർ

മൂന്നാം ഘട്ടം: ആസ്ട്ര സെനക്ക/നൊവാവാക്സ് വാക്സിൻ - 50 വയസിനു മേൽ പ്രായമുള്ളവർ, 18 വയസിനു മേൽ പ്രായമുള്ള ആദിമവർഗ്ഗ വിഭാഗക്കാർ, മറ്റ് നിർണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർ

നാലാം ഘട്ടം: ആസ്ട്ര സെനക്ക/നൊവാവാക്സ് വാക്സിൻ - പ്രായപൂർത്തിയായ മറ്റുള്ളവർ, മുൻഘട്ടങ്ങളിൽ വാക്സിൻ ലഭിക്കാത്തവർ

അഞ്ചാം ഘട്ടം: ആസ്ട്ര സെനക്ക/നൊവാവാക്സ് വാക്സിൻ - ഡോക്ടറുടെ നിർദ്ദേശമുണ്ടെങ്കിൽ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക്

കൊവിഡ് കാലത്തെ മാനസികാരോഗ്യസേവനങ്ങൾ

മാനസികാരോഗ്യ സേവന വെബ്സൈറ്റായ ഹെഡ് ടു ഹെൽത്തിലൂടെ കൊവിഡ് കാലത്തെ മാനസികാരോഗ്യ സേവനങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം ഐസൊലേറ്റ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും മാനസികാരോഗ്യം എങ്ങനെ ഉറപ്പാക്കാമെന്നുള്ള വിവരങ്ങളും, ഉപദേശങ്ങളും നൽകുന്നതിനുള്ള സൗകര്യം ഇതിലൂടെ ഒരുക്കിയിട്ടുണ്ട്.

മെഡികെയർ ബെനഫിറ്റ് സ്കീമിന്റെ ഭാഗമായ ബെറ്റർ അക്സസ് മെന്റൽ ഹെൽത്ത് കെയർ പ്ലാൻ ഉള്ളവർക്ക്, വർഷം 10 മാനസികാരോഗ്യ തെറാപ്പി സെഷനുകൾക്ക് മെഡികെയർ ആനുകൂല്യം ലഭിക്കും. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ജി പി എന്നിവർ വഴിയാണ് ഇത് ലഭിക്കുക.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ (പാൻഡമിക് ലീവ് ആനുകൂല്യം)

നിങ്ങള്‍ കൊവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ കൊവിഡ്19 മണി സ്മാർട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ ദേശീയ ഡെബ്റ്റ് ഹെല്‍പ്പ്‌ലൈനെ 1800 007 007ല്‍ ബന്ധപ്പെടാം

കൊവിഡ് കാലത്ത്  പെയിഡ് പാൻഡമിക് ലീവ് നൽകുന്നതിനുള്ള പദ്ധതി ഫെഡറൽ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. 

സ്വയം ഐസൊലേറ്റ് ചെയ്യേണ്ടി വരുന്നവർക്ക് മെഡിക്കൽ ലീവോ, ജോബ് സീക്കറും ജോബ് കീപ്പറും ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ ആനുകൂല്യം ലഭിക്കുക. താൽക്കാലിക വിസകളിലുള്ളവർക്കും ഇത് ലഭ്യമാകും.

ഓരോ സംസ്ഥാനത്തെയും ആനുകൂല്യം ഇങ്ങനെയാണ്

എങ്ങനെ കൊവിഡ്-19 പകരുന്നത് തടയാം?

വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് കൊവിഡ്-19 പകരുന്നത് ഈ മാർഗ്ഗങ്ങളിലൂടെയാണ്: 

  • രോഗബാധയുള്ള ഒരു വ്യക്തിയുമായി അടുത്ത സമ്പർക്കം. 
  • രോഗബാധ സ്ഥിരീകരിച്ച വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉള്ള അടുത്ത സമ്പർക്കം
  • രോഗബാധ സ്ഥിരീകരിച്ച ഒരു വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ രോഗാണുബാധിച്ച ഒരു വസ്തുവിലോ പ്രതലത്തിലോ (വാതിൽപ്പിടിയും മേശകളും പോലെ) തൊട്ട ശേഷം, നിങ്ങളുടെ വായിലോ മുഖത്തോ തൊടുമ്പോൾ

കൈകൾ വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നല്ല ശീലങ്ങൾ പിന്തുടരുക, സുഖമില്ലാത്ത സാഹചര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയവയാണ് മിക്ക വൈറസുകളെയും പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. നിങ്ങൾക്ക് ചെയ്യാവുന്നത് ഇതാണ്:

  • സാമൂഹിക അകലം പാലിക്കുക - മറ്റുള്ളവരുമായി 1.5 മീറ്റർ അകലവും, 4 ചതുരശ്ര മീറ്ററിൽ ഒരാൾ മാത്രം എന്ന വ്യവസ്ഥയും   
  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. പ്രത്യേകിച്ചും ഭക്ഷണത്തിന് മുമ്പും ശേഷവും, ടോയ്ലറ്റ് ഉപയോഗത്തിനു ശേഷവും.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മറച്ചുപിടിക്കുക, ടിഷ്യൂ ബിന്നിൽ ഉപേക്ഷിക്കുക, ആൾക്കഹോൾ ഉള്ള ഹാൻറ് സാനിട്ടൈസറുകൾ ഉപയോഗിക്കുക.
  • നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക (കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കുക)

ഓസ്ട്രേലിയയിലുള്ള എല്ലാവരും കൊവിഡ്സേഫ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആണ് സർക്കാർ നിർദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തുക?

ചെറിയ അസ്വാസ്ഥ്യം മുതൽ ന്യുമോണിയ വരെ കൊവിഡ്-19ന്റെ ലക്ഷണങ്ങളാകാം. 

മറ്റ് തരത്തിലുള്ള ജലദോഷത്തിന്റെയും ഫ്ലൂവിന്റെയും ലക്ഷണങ്ങൾക്ക് സമാനമാണ് കൊവിഡ്-19 ലക്ഷണങ്ങളും. ഉദാഹരണത്തിന്:

  • പനി

  • ശ്വസനസംബന്ധിയായ പ്രശ്നങ്ങൾ
  • ചുമ
  • തൊണ്ടവേദന
  • മറ്റു ലക്ഷണങ്ങൾ: മൂക്കൊലിപ്പ്, തലവേദന, സന്ധിവേദന, പേശിവേദന, ഛർദ്ദിൽ, വയറിളക്കം, ഗന്ധം മനസിലാക്കാൻ പ്രയാസം, അരുചി, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവ

 

വീട്ടിൽ നിന്ന് പരിശോധിക്കാൻ കഴിയുന്ന തരത്തിൽ അധികൃതർ ഒരു കൊവിഡ്-19 സിംപ്റ്റം ചെക്കർ വികസിപ്പിച്ചിട്ടുണ്ട്: https://www.healthdirect.gov.au/symptom-checker/tool/basic-details

 

 

കൊറോണവൈറസ് ബാധയ്ക്ക് ഇപ്പോൾ കൃത്യമായ ചികിത്സകളൊന്നുമില്ല. എന്നാൽ അനുബന്ധ രോഗലക്ഷണങ്ങൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയും.  ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ ഫലപ്രദമല്ല.  

രോഗലക്ഷണങ്ങളുണ്ടെങ്കിൽ എന്തു ചെയ്യണം?

നിങ്ങൾക്ക് രോഗലക്ഷണങ്ങൾ വരികയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ വിളിച്ച് പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങുകയോ, കൊറോണവൈറസ് ഹെൽത്ത് ഇൻഫർമേഷൻ ഹോട്ട്ലൈനെ 1800 020 080 എന്ന നമ്പരിൽ ബന്ധപ്പെടുകയോ വേണം. ലക്ഷണങ്ങളുണ്ടെന്ന് മുൻകൂട്ടി അറിയിക്കാതെ ക്ലിനിക്കുകളോ ആശുപത്രികളോ സന്ദർശിക്കരുത്.

ക്ലിനിക്കിലോ ആശുപത്രിയിലോ എത്തുന്നതിനു മുമ്പു തന്നെ അവിടെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങളുടെ സമീപകാല യാത്രകളെക്കുറിച്ചും, അല്ലെങ്കിൽ രോഗബാധയുള്ള ആളുമായി ഇപടഴകിയതിനെക്കുറിച്ചും അറിയിക്കുക. നിങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാം എന്ന് പൊതുജനാരോഗ്യവിഭാഗം പറയുംവരെ വീട്ടിലോ, ഹോട്ടൽമുറിയിലോ, ആരോഗ്യപരിപാലന കേന്ദ്രത്തിലോ ഐസൊലേഷനിൽ കഴിയണം.

നിങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കണമെങ്കിൽ, ദേശീയ കൊറോണവൈറസ് ഹോട്ട്ലൈനിൽ വിളിച്ച് ഉപദേശം തേടാം. എല്ലാദിവസവും, 24 മണിക്കൂറും 1800 020 080 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

എവിടെ പരിശോധന നടത്താം

ശ്വാസതടസ്സമോ മറ്റെന്തെങ്കിലും അടിയന്തര ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ എമർജൻസി വിഭാഗവുമായി ബന്ധപ്പെടുക. നമ്പർ 000

നിങ്ങൾക്ക് കൊവിഡ് – 19 സ്ഥിരീകരിച്ചാൽ പിന്നെ നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയണം:

  • ജോലിസ്ഥലം, സ്കൂൾ, ഷോപ്പിംഗ് സെന്റർ, ചൈൽഡ്കെയർ, യൂണിവേഴ്സിറ്റി അങ്ങനെ പൊതുസ്ഥലങ്ങളിൽ ഒന്നും പോകരുത്
  • നിങ്ങൾക്കുള്ള ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാൻ മറ്റാരോടെങ്കിലും ആവശ്യപ്പെടുക. നിങ്ങളുടെ  വാതിലിന് മുന്നിൽ അത് വയ്ക്കാൻ നിർദ്ദേശിക്കുക
  • സന്ദർശകരെ അനുവദിക്കരുത്. വീട്ടിൽ നിങ്ങൾക്കൊപ്പം സ്ഥിരമായി കഴിയുന്നവർ മാത്രമേ പാടുള്ളൂ

ആർക്കാണ് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളത്?

വൈറസ് ബാധിക്കുന്ന പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ചിലർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമായിരിക്കും, അവർ വേഗം സുഖപ്പെടുകയും ചെയ്യും. എന്നാൽ മറ്റു ചിലർ വളരെ വേഗത്തിൽ കടുത്ത രോഗബാധിതരാകാൻ സാധ്യതയുണ്ട്. മുമ്പുള്ള വിവിധ കൊറോണവൈറസ് ബാധകളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നത് ഈ വിഭാഗങ്ങൾക്കാണ്:

  • ഒന്നോ അതിലേറെയോ ദീർഘകാല രോഗങ്ങളുള്ള, 50 വയസിൽ കൂടുതൽ പ്രായമുള്ള ആദിമവർഗ്ഗ വിഭാഗക്കാർ

  • ദീർഘകാല രോഗങ്ങളുള്ള 65 വയസിൽ കൂടുതൽ പ്രായമുള്ളവർ. ഏതൊക്കെയാണ് “ദീർഘകാല രോഗങ്ങൾ” എന്ന കാര്യത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദീകരണം നൽകും
  • 70 വയസിനു മേൽ പ്രായമുള്ളവർ
  • രോഗപ്രതിരോധ ശേഷി കുറഞ്ഞവർ

മാസ്ക് ധരിക്കണോ?

പല സംസ്ഥാനങ്ങളിലും മാസ്ക് നിർദ്ദേശിക്കുകയോ നിർബന്ധമാക്കുകയോ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ സംസ്ഥാനത്തെയോ ടെറിട്ടറിയിലെയോ സാഹചര്യം മാറുമ്പോൾ മാസ്ക് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളിലും മാറ്റമുണ്ടാകും. നിങ്ങൾ ജീവിക്കുന്ന പ്രദേശത്തെക്കുറിച്ച്, നിങ്ങളുടെ സംസ്ഥാന സർക്കാർ നൽകുന്ന പുതിയ നിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കുക

മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തെയും നിർദ്ദേശങ്ങൾ ഇവയാണ്

ഓസ്ട്രേലിയയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നത്

അതിർത്തി അടയ്ക്കുന്നത് പോലുള്ള നിയന്ത്രണങ്ങൾ സംസ്ഥാന\ടെറിട്ടറി സർക്കാരുകൾക്ക് ഏർപ്പെടുത്താൻ കഴിയും. 

നിർബന്ധിത വിവര ശേഖരണം 

2020 ഒക്ടോബർ ഒന്നു മുതൽ കോൺടാക്ട് ട്രേസിംഗിനെ സഹായിക്കാനായി എല്ലാ ആഭ്യന്തര വിമാനയാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, താമസിക്കുന്ന സംസ്ഥാനം എന്നീ വിശദാംശങ്ങളാണ് നിർബന്ധമായും ശേഖരിക്കേണ്ടത്.

പൊതുഗതാഗതം: ദേശീയ നിർദ്ദേശങ്ങൾ 

പൊതുഗതാഗത സംവിധാനങ്ങൾ സംസ്ഥാനങ്ങളുടെയും ടെറിട്ടറികളുടെയും അധികാരപരിധിയിൽ വരുന്ന വിഷയമാണ്. എന്നാൽ ഇവയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയ ക്യാബിനറ്റ് നൽകിയിട്ടുണ്ട്. സുഖമില്ലാത്തപ്പോൾ യാത്ര ചെയ്യരുത്, ഡ്രൈവറിൽ നിന്നും മറ്റു യാത്രികരിൽ നിന്നും സാമൂഹിക അകലം പാലിക്കുക, യാത്രാക്കൂലി പണമായി നൽകുന്നത് ഒഴിവാക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.

പൊതുഗതാഗത സംവിധാനങ്ങൾക്കായുള്ള കൂടുതൽ നിർദ്ദേശങ്ങൾ ഇവിടെ കാണാം: https://www.infrastructure.gov.au/transport/files/COVID19_public_transport_principles_29052020.pdf 

യാത്രാ നിയന്ത്രണങ്ങൾ

വിദേശത്തു നിന്നും ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളിലേക്ക് അനുവദിക്കുന്ന യാത്രക്കാര്‍ക്ക് താൽക്കാലിക നിയന്ത്രണങ്ങളുണ്ട്. ഇത് കാലാകാലങ്ങളിൽ സർക്കാർ പുനപരിശോധിക്കുന്നുണ്ട്.

ക്വാറന്റൈന്‍ സംവിധാനങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്.

ഈ താല്‍ക്കാലിക നടപടികള്‍ പതിവായി വിലയിരുത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്

കൂടുതൽ വിവരങ്ങൾക്ക് സ്മാർട്ട് ട്രാവൽ നിർദ്ദേശങ്ങൾ പരിശോധിക്കാം

ക്വാറന്റൈനും പരിശോധനകളും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്. വിശദാംശങ്ങൾ ഇവിടെ അറിയാം.

ഓസ്ട്രേലിയൻ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും വിദേശത്തേക്കു പോകാനും വിലക്കുണ്ട്.

അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിൽ വിദേശയാത്ര അനുവദിക്കും. അതിനായി ഓൺലൈൻ മുഖേന ഇളവിന് അപേക്ഷിക്കണം. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഇളവിന് അപേക്ഷിക്കാം:

  • കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള യാത്ര – വിദേശരാജ്യങ്ങൾക്കുള്ള സഹായം ഉൾപ്പെടെ
  • അവശ്യസ്വഭാവമുള്ള വ്യവസായമേഖലകളുടെയും ബിസിനസുകളുടെയും ഭാഗമായുള്ള യാത്ര (കയറ്റുമതി, ഇറക്കുമതി മേഖലകൾ ഉൾപ്പെടെ)
  • ഓസ്ട്രേലിയയിൽ ലഭ്യമല്ലാത്ത അടിയന്തര ചികിത്സ ലഭിക്കുന്നതിനായുള്ള യാത്ര
  • ഒഴിവാക്കാനാവാത്ത അടിയന്തര വ്യക്തിഗത ആവശ്യങ്ങൾക്കുള്ള യാത്ര
  • മാനുഷികപരമായ സഹായങ്ങൾ നൽകുന്നതിനുള്ള യാത്ര
  • ദേശീയതാൽപര്യം മുൻനിർത്തിയുള്ള യാത്രകൾ

വിദേശത്തു പോകാനുള്ള ഇളവുകളെക്കുറിച്ച് ഇവിടെ കൂടുതലറിയാം 

 
SOURCE AUSTRALIAN GOVERNMENT DEPARTMENT OF HOME AFFAIRS

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.

If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.