Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: NSWലെ കൊവിഡ് കേസുകളിൽ 75 ശതമാനവും ചെറുപ്പക്കാർ; വിക്ടോറിയയിലും കൂടുതൽ കുട്ടികൾ

Maafisa wa jeshi la Australia, wawasaidia watu walio enda kupokea chanjo katika kituo cha chanjo cha Qudos Bank Arena, NSW. Source: AAP Image/Bianca De March

2021 ഓഗസ്റ്റ് 17ലെ പ്രധാന കൊവിഡ് വാർത്തകൾ

  • ന്യൂ സൗത്ത് വെയിൽസിലെ ഭൂരിഭാഗം കേസുകളും 40നു താഴെ പ്രായമുള്ളവർ
  • പരിശോധനാ നിരക്ക് വർദ്ധിപ്പിക്കണമെന്ന് വിക്ടോറിയൻ പ്രീമിയർ
  • ACTയിൽ 17 പുതിയ പ്രാദേശിക കൊവിഡ് ബാധ
  • NTയിൽ പുതിയ കേസുകളില്ല

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 452 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 50 പേർ സമൂഹത്തിൽ സജീവമായിരുന്നു.

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 75 ശതമാനവും 40 വയസിന് താഴെ പ്രായമുള്ളവരാണ്.

സംസ്ഥാനത്ത് 70നു മേൽ പ്രായമായ ഒരു സ്ത്രീ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇവർ വാക്‌സിൻ സ്വീകരിച്ചിട്ടില്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

മലിനജലത്തിൽ വൈറസിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ലെനോക്സ് ഹെഡിലുള്ളവർ പരിശോധനക്കായി മുൻപോട്ടു വരണമെന്ന് അധികൃതർ അറിയിച്ചു.

70 നു മേൽ പ്രായമായ എല്ലാവരും വാക്‌സിൻ സ്വീകരിക്കാൻ മുൻപോട്ടു വരണമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ ആവശ്യപ്പെട്ടു.

നിങ്ങളുടെ വാക്‌സിനേഷൻ ഇവിടെ ബുക്ക് ചെയ്യാം.

വിക്ടോറിയ

സംസ്ഥാനത്ത് 24 പ്രാദേശിക വൈറസ്ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നെണ്ണത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗബാധയുള്ളപ്പോൾ 10 പേർ സമൂഹത്തിൽ സജീവമായിരുന്നു.

സംസ്ഥാനത്ത് സജീവമായ കേസുകളിൽ 50 എണ്ണവും 10 വയസ്സിൽ താഴെ പ്രായമായ കുട്ടികളാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.

പരിശോധനാ നിരക്ക് വർദ്ധിപ്പിക്കണമെന്നും, സെയിന്റ് കിൽഡ, പോർട്ട് ഫിലിപ്, ബേസൈഡ് എന്നീ സബർബുകളിൽ ഉള്ളവർ പരിശോധനക്കായി മുൻപോട്ടു വരണമെന്നും പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

പരിശോധനാ കേന്ദ്രങ്ങളുടെയും വാക്‌സിനേഷൻ കേന്ദ്രങ്ങളുടെയും പട്ടിക ഇവിടെ അറിയാം.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ 

  • ACT യിൽ 17 പുതിയ കേസുകൾ കണ്ടെത്തി. ഇതോടെ കാൻബറയിൽ ആകെ കേസുകളുടെ എണ്ണം 45 ആയി. ടെറിട്ടറിയിൽ രോഗബാധിതർ സന്ദർശിച്ച 100 നടുത്ത് സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്.
  • നോർത്തേൺ ടെറിട്ടറിയിൽ പുതിയ കേസുകളൊന്നുമില്ല. ഇവിടെ 1,846 പരിശോധനകൾ നടത്തി.
  • ക്വീൻസ്ലാന്റിൽ ഒരു പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഇത് വീട്ടിൽ ക്വാറന്റൈൻ ചെയ്യുന്നയാളാണ്.

alc covid mental health
ALC

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory