Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio

കൊവിഡ് -19 അപ്‌ഡേറ്റ്: ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; വിക്ടോറിയയിൽ ചില സാമൂഹ്യ നിയന്ത്രണങ്ങൾ വീണ്ടും വരുന്നു

People wait in line for a covid test at Robina Health Precinct on January 5, 2022 in Gold Coast, Australia. Source: Chris Hyde/Getty Images

2022 ജനുവരി ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാര്‍ത്തകള്‍ അറിയാം.

  • റാപിഡ് ആന്റിജൻ പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് ആകുന്നവർ ഫലം സ്ഥിരീകരിക്കാൻ PCR പരിശോധനക്ക് വിധേയരാകേണ്ടതില്ല എന്ന് ബുധനാഴ്ച കൂടിയ ദേശീയ ക്യാബിനെറ്റ് യോഗത്തിൽ തീരുമാനിച്ചു.
  • ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ആശുപത്രികളിൽ അഡ്മിറ്റാകുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.
  • ബുധനാഴ്ച രാത്രി എട്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം ന്യൂ സൗത്ത് വെയിൽസിൽ 1,609 രോഗികൾ ആശുപത്രികളിലുണ്ട്. 24 മണിക്കൂർ മുൻപ് 1,491 എന്ന കണക്കായിരുന്നു റിപ്പോർട്ട് ചെയ്തത്. 131 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.
  • വിക്ടോറിയയിലെ ആശുപത്രികളിൽ 631പേർ ചികിത്സ തേടുന്നതായാണ് റിപ്പോർട്ട്. 591 എന്നതായിരുന്നു ബുധനാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകൾ. 100 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.
  • ക്വീൻസ്ലാന്റിൽ 284 കൊവിഡ് രോഗികൾ ആശുപത്രികളിൽ ചികിത്സ തേടുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 265 പേരിൽ നിന്നാണ് ഈ വർദ്ധനവ്. 
  • ഇന്ന് (വ്യാഴാഴ്ച) രാത്രി 11:59 മുതൽ വിക്ടോറിയയിൽ സാന്ദ്രത പരിധി പുനഃസ്ഥാപിക്കും. രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിബന്ധന ഹോസ്പിറ്റാലിറ്റി വേദികളിലും, വിനോദ കേന്ദ്രങ്ങളിലും ബാധകമാകും. കെട്ടിടങ്ങൾക്കുള്ളിലാണ് ഇത് ബാധകം. ഇതിന് പുറമെ റാപിഡ് ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ വരും. 
  • ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച 20 വയസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സ തേടുമ്പോഴായിരുന്നു മരണം.
  • വാക്‌സിനേഷൻ പൂർത്തിയാക്കിയവരെ, PCR നെഗറ്റീവ് പരിശോധനാ ഫലം ഇല്ലാതെ രാജ്യത്തേക്ക് വരാൻ അനുവദിക്കുമെന്ന് ഇംഗ്ലണ്ട് അറിയിച്ചു. ജനുവരി ഏഴിന് രാവിലെ നാല് മണിമുതലാണ് മാറ്റം പ്രാബല്യത്തിൽ വരിക.

 

സംസ്ഥാനങ്ങളിലെ സ്ഥിതി:

ന്യൂ സൗത്ത് വെയിൽസിൽ 34,994 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും സ്ഥിരീകരിച്ചു. വിക്ടോറിയയിൽ 21,997 കേസുകളും ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്വീൻസ്ലാന്റിൽ 10,332 കേസുകളും ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.

ടാസ്മേനിയയിൽ 751 പുതിയ രോഗബാധ റിപ്പോർട്ട് ചെയ്തു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് വിവിധ ഭാഷകളില്‍ അറിയാം.


 

Quarantine and restrictions state by state

Find out what you can and can't do in your state or territory

Travel

Information for international travellers and Covid-19 and travel information in language

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  Getting help during Covid-19 from Services Australia in language


 

 



Visit the translated resources published by NSW Multicultural Health Communication Service

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory

 

This story is also available in other languages.