Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: വിക്ടോറിയയിലും വാക്‌സിനേഷൻ 70 ശതമാനം; നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ

The regional LGAs of Lismore and Albury will go into a seven-day lockdown from 6pm tonight, 16 September 2021. Source: AAP Image/Lukas Coch

2021 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം..

  • വിക്ടോറിയ ചില നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു
  • ഉൾനാടൻ NSWലെ 12 പ്രദേശങ്ങളിൽ ലോക്ക്ഡൗൺ പിൻവലിച്ചു
  • ACT യിൽ കൊവിഡ് ബാധിച്ച ബിസിനസുകൾക്ക് ഗ്രാന്റ്
  • ക്വീൻസ്ലാന്റിൽ ഒരു പ്രാദേശിക രോഗബാധ റിപ്പോർട്ട് ചെയ്തു

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 1,351 പുതിയ കേസുകളും 12 മരണങ്ങളും സ്ഥിരീകരിച്ചു.

40 നും 50 നും 90 നും മേൽ പ്രായമായ മൂന്ന് പേരും, 60നു മേൽ പ്രായമായ നാല് പേരും, 70 വയസിന് മേൽ പ്രായമായ രണ്ട് പേരും, 80നു മേൽ പ്രായമായ മൂന്ന് പേരുമാണ് വൈറസ്‌ബാധിച്ച് മരിച്ചത്.

മരിച്ച 12 പേരിൽ 10 പേരും വാക്‌സിൻ സ്വീകരിച്ചിട്ടില്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

പുതിയ വൈറസ്ബാധ കണ്ടെത്തിയ സാഹചര്യത്തിൽ, ഉൾനാടൻ NSWലെ ലിസ്‌മോർ, ഓൾബറി എന്നിവിടങ്ങൾ ലോക്ക്ഡൗൺ ചെയ്തു. ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി മുതൽ ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ.

അതേസമയം, ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലെ Bega Valley, Blayney, Bogan, Cabonne, Dungog, Forbes, Muswellbrook, Narrabri, Parkes, Singleton Snowy Monaro and Upper Hunter Shire എന്നീ 12 പ്രദേശങ്ങളിലെ ലോക്ക്ഡൗൺ പിൻവലിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണി മുതലാണ് ലോക്ക്ഡൗൺ പിൻവലിച്ചത്.

സംസ്ഥാനത്ത് വാക്‌സിനേഷൻ സ്വീകരിക്കേണ്ടത് എവിടെ എന്ന് അറിയാം.

വിക്ടോറിയ

വിക്ടോറിയയിൽ 514 പുതിയ കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത്  സജീവമായ 4,370 വൈറസ്ബാധയാണുള്ളത്.

വിക്ടോറിയയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് ഇന്ന് 70 ശതമാനമാകുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

ഇതോടെ സെപ്റ്റംബർ 17 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ മെൽബണിലും ഉൾനാടൻ വിക്ടോറിയയിലും ഏർപ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.

ഇളവുകൾ:

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച രണ്ട് വീടുകളിൽ നിന്നുള്ള അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം.

ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച രണ്ട് പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ. വാക്‌സിൻ എടുക്കാത്ത രണ്ട് പേർക്കും പുറത്തു ഒത്തുചേരാം.

  • ഷോപ്പിംഗിനും വ്യായാമത്തിനും 10 കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്യാം. അഞ്ച് കിലോമീറ്റർ എന്ന നിലവിലെ പരിധിയാണ് 10 കിലോമീറ്റർ ആക്കി ഉയർത്തിയത്.
  • വ്യായാമത്തിനായുള്ള സമയപരിധി രണ്ട് മണിക്കൂറിൽ നിന്ന് നാല് മണിക്കൂർ ആക്കി ഉയർത്തി.
  • കെട്ടിടത്തിന് പുറത്തുള്ള കമ്മ്യൂണൽ ജിം, സ്‌കെയ്‌റ്റ് പാർക്ക് എന്നിവ തുറക്കും.
  • പുതുതായി വീടുകൾ വാങ്ങുന്നതിന് റിയൽ എസ്റ്റേറ്റ് ഇൻസ്‌പെക്ഷൻ അനുവദിക്കും.
  • നിർമ്മാണ മേഖലയിൽ 50 ജീവനക്കാർക്ക് ജോലി ചെയ്യാം. 90 ശതമാനം ജീവക്കാരും വാക്‌സിൻ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.

സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖ സർക്കാർ ഞായറാഴ്ച പുറത്തുവിടും.

സംസ്ഥാനത്തെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ACT യിൽ 15 പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ കുറഞ്ഞത് എട്ട് പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

ടെറിട്ടറിയിൽ കൊവിഡ് ബാധിച്ച ബിസിനസുകൾക്ക് സർക്കാർ ഗ്രാന്റ് പ്രഖ്യാപിച്ചു. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഗ്രാന്റിനായി അപേക്ഷിക്കാനും ഈ വെബ്സൈറ്റ് സന്ദർശിക്കാം.

ACT യിൽ വാക്‌സിൻ സ്വീകരിക്കേണ്ടത് എവിടെ എന്നറിയാം.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്‌ട്രേലിയയിൽ

  • നോർത്തേൺ ടെറിട്ടറിയിൽ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് നവംബർ ആദ്യത്തോടെ 80 ശതമാനമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory