Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: ACTയിൽ 12നു മേൽ പ്രായമായ 96% പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു

Children react after receiving their the first dose of vaccine against Covid-19, at the vaccination centre of Hospital El Salvador Source: AAP Image/EPA/Rodrigo Sura

2021 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

  • വിക്ടോറിയ ഭിന്നശേഷിക്കാർക്ക് വാക്‌സിനേഷൻ വിപുലമാക്കുന്നു
  • NSWൽ 70 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു
  • ACT ലോകത്തിൽ ഏറ്റവും കൂടുതൽ പേർ വാക്‌സിൻ സ്വീകരിച്ച നഗരമായേക്കും
  • ക്വീൻസ്ലാന്റിൽ 16ന് മേൽ പ്രായമായ 50% പേർ രണ്ട് ഡോസ് വാക്‌സിൻ  സ്വീകരിച്ചു

വിക്ടോറിയ

സംസ്ഥാനത്ത് 1,638 പേർക്ക് പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസിലെയും ACT യിലെയും ലോക്ക്ഡൗൺ ചെയ്യാത്ത പ്രദേശങ്ങൾ വിക്ടോറിയ ഓറഞ്ച് സോൺ ആക്കി. ഇതോടെ ഇവിടെ കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് വിക്ടോറിയക്കാർക്ക് സംസ്ഥാനത്തേക്ക് തിരിച്ചെത്താനായി അപേക്ഷിക്കാം.

സംസ്ഥാനത്ത് ഒക്ടോബർ എട്ട് മുതൽ ഭിന്നശേഷിക്കാർക്ക് വാക്‌സിനേഷൻ ഹബുകളിൽ ബുക്കിംഗ് ഇല്ലാതെ വാക്‌സിൻ സ്വീകരിക്കാം. കൂടാതെ, ഭിന്നശേഷിക്കാർക്ക് മാത്രമായി സംസ്ഥാനത്ത് പത്ത് പോപ്പ്-അപ് ക്ലിനിക്കുകൾ തുടങ്ങും. രോഗബാധ കൂടുതലുള്ള സ്ഥലങ്ങളിലാകും ഇത്.

നിങ്ങളുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവിടെ അറിയാം.

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 587 പ്രാദേശിക കേസുകളും എട്ട് മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 70 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച സാഹചര്യത്തിൽ, പുതിയ പ്രീമിയർ ഡൊമിനിക് പെറോട്ടെ മാർഗരേഖയിൽ നിരവധി മാറ്റങ്ങൾ പ്രഖ്യാപിച്ചു.

ഒക്ടോബർ 11 തിങ്കളാഴ്ച മുതൽ വീടുകൾ സദർശിക്കാവുന്നവരുടെ എണ്ണം 10 ആക്കി  ഉയർത്തി. കുട്ടികളെ ഉൾപ്പെടുത്താതെയാണിത്. കൂടാതെ, കെട്ടിടത്തിന് പുറത്ത് ഒത്തുചേരാവന്നവരുടെ എണ്ണം 30 ആക്കി. നേരത്തെ ഇത് 20 ആയിരുന്നു.  

കെട്ടിടത്തിന് പുറത്തുള്ള വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം 50ൽ നിന്ന് 100 ആക്കി ഉയർത്തി. കെട്ടിടത്തിന് അകത്തുള്ള നീന്തൽക്കുളങ്ങളും തുറക്കും.

സംസ്ഥാനത്ത് വാക്‌സിനേഷനായി  ഇവിടെ ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ടെറിട്ടറിയിൽ 41 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 12 വയസിന് മേൽ പ്രായമായ 96 ശതമാനം പേർ ടെറിട്ടറിയിൽ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ, ഈ നിർണായക നാഴികക്കല്ല് പിന്നിടുന്ന ഓസ്‌ട്രേലിയയിലെ ആദ്യ പ്രദേശമായിരിക്കുകയാണ് ACT.

ടെറിട്ടറിയിൽ വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

  • ക്വീൻസ്‌ലാന്റിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല
  • ക്വീൻസ്ലാൻറ് തിങ്കളാഴ്ച മുതൽ ഹോം ക്വാറന്റൈൻ പരീക്ഷിക്കും

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory

This story is also available in other languages.