Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: NSWൽ 830 പുതിയ കേസുകൾ; ഉൾനാടൻ വിക്ടോറിയയിലും കേസുകൾ കൂടുന്നു

Watu wafanya ma.zoezi mjini Sydney, Jumapili, 22 Agosti, 2021. Source: AAP Image/Bianca De Marchi

2021 ഓഗസ്റ്റ് 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

  •  ന്യൂ സൗത്ത് വെയിൽസിൽ 830 പ്രാദേശിക വൈറസ്ബാധയും മൂന്ന് മരണങ്ങളും
  • വിക്ടോറിയയിൽ 65 പുതിയ കൊവിഡ് ബാധ. ഇതിൽ 21 എണ്ണം ഷേപ്പാർട്ടനിലെ രോഗബാധയുമായി ബന്ധമുള്ളത്
  • ACT യിൽ 21 പുതിയ കേസുകൾ
  • ക്വീൻസ്ലാന്റിൽ പുതിയ കേസുകളില്ല

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 830 പുതിയ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 60 നും 70 നും മേൽ പ്രായമായ രണ്ട് പുരുഷന്മാരും, 80നു മേൽ പ്രായമായ ഒരു സ്ത്രീയുമാണ് മരിച്ചത്.

ഇതോടെ ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 71 ആയി.

550 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 94 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ന്യൂ സൗത്ത് വെയിൽസിൽ കൂടുതൽ
പേർ കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.

വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

വിക്ടോറിയ

വിക്ടോറിയയിൽ 65 പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ 55 ഉം നിലവിലെ രോഗബാധയുമായി ബന്ധമുള്ളതാണ്. 10 കേസുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

പുതിയ രോഗബാധിതരിൽ 12 പേർ മാത്രമേ രോഗബാധയുള്ളപ്പോൾ ഐസൊലേഷനിൽ കഴിഞ്ഞിരുന്നുള്ളൂ.

പുതിയ 65 കേസുകളിൽ 21ഉം ഷേപ്പാർട്ടനിലെ രോഗബാധയുമായി ബന്ധമുള്ളതാണ്.

സംസ്ഥാനം പൂർണമായും ലോക്ക്ഡൗണിലാണ്. ലോക്ക്ഡൗണിനെതിരെ മെൽബണിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്ത 200 ലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമാസക്തമായ റാലിയിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റു.

രോഗം ബാധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

സംസ്ഥാനത്തെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെയെന്നും ഇവിടെ അറിയാം.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • ACTയിൽ 19 പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ സമൂഹത്തിൽ സജീവമായിരുന്നു. ANU വിലെ ഒരു വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ വിദ്യാർത്ഥി ഐസൊലേഷനിലായിരുന്നു.
  • ക്വീൻസ്ലാന്റിൽ പുതിയ കേസുകളില്ല. സംസ്ഥാനത്ത് 39 സജീവമായ രോഗബാധയാണുള്ളത്.

Self-Isolation can impact our mental health and wellbeing.
ALC
Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 

 

 

 

 

 

 

 

This story is also available in other languages.