Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: വിക്ടോറിയയിലെ ലോക്ക്ഡൗൺ 200 ദിവസം കടക്കുന്നു; ഉൾനാടൻ NSWലെ ലോക്ക്ഡൗൺ നീട്ടി

People are seen waiting in line outside of the Palais Theatre at a pop-up testing facility in St Kilda, Melbourne, Thursday, August 19, 2021. Source: AAP Image/James Ross

2021 ഓഗസ്റ്റ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ കേൾക്കാം...


  • ന്യൂ സൗത്ത് വെയിൽസിന്റെ ഉൾനാടൻ മേഖലകളിലെ ലോക്ക്ഡൗൺ ഓഗസ്റ്റ് 28 വരെ നീട്ടി
  • വിക്ടോറിയയിൽ കൊവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ 200 ദിവസം പൂർത്തിയായി
  • ACTയിൽ സ്രോതസറിയാത്ത ഒമ്പതു കേസുകൾ
  • ക്വീൻസ്ലാന്റിലും NTയിലും പുതിയ പ്രാദേശിക കേസുകളില്ല

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് പുതിയ 681 രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കുറഞ്ഞത് 87 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ഡെൽറ്റ വൈറസ് മരണം 61 ആയി.

മെറിലാൻറ്സ്, ഗിൽഡ്ഫോർഡ്, ഓബൺ, ഗ്ലാൻവിൽ, ലിഡ്കംബ്, ഗ്രീനേക്കർ, ബ്ലാക്ക്ടൗൺ എന്നീ മേഖലകളിലാണ് ഭൂരിഭാഗം കേസുകളുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.

ഐ സി യുവിൽ പ്രവേശിപ്പിച്ചിട്ടുള്ള 82 പേരിൽ 71 പേരും വാക്സിനെടുത്തിട്ടില്ലെന്നും പ്രീമിയർ വ്യക്തമാക്കി.

നിങ്ങൾക്ക് വാക്സിനേഷൻ ബുക്ക് ചെയ്യാൻ ഇവിടെ കഴിയും.

വിക്ടോറിയ

വിക്ടോറിയയിൽ 57 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

അതിൽ 13 പേരും രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജവമായിരുന്നു.

കൊവിഡ്ബാധ പൊട്ടിപ്പുറപ്പെട്ട ശേഷം മെൽബൺ സ്വദേശികൾ ലോക്ക്ഡൗണിൽ കഴിയുന്ന 200ാം ദിവസമാണ് ഇന്ന്.

ആറു തവണ പ്രഖ്യാപിച്ച ലോക്ക്ഡൗണുകളിലൂടെയാണ് മെൽബൺ സ്വദേശികൾ 200 ദിവസം വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞത്.

സംസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പൂർണ പട്ടിക ഇവിടെ അറിയാം.

ACT

ക്യാപിറ്റൽ ടെറിട്ടറിയിൽ 16 പ്രാദേശിക രോഗബാധകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ചെണ്ണവും നിലവിലെ സ്രോതസുകളുമായി ബന്ധമില്ലാത്തതാണ്.

ഇതോടെ ക്യാൻബറയിലെ ആകെ കേസുകൾ 83 ആയി ഉയർന്നു.

സമ്പർക്കപ്പട്ടികയിലുള്ളവർ സന്ദർശിച്ച സ്ഥലങ്ങളുടെ എണ്ണവും കൂടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഇവിടെ അറിയാം.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • ഗ്രേറ്റർ ഡാർവിൻ മേഖലയിലെ ലോക്ക്ഡൗൺ പിൻവലിച്ചു. പക്ഷേ ചില നിയന്ത്രണങ്ങൾ നിലനിൽക്കും
  • കാതറിൻ മേഖലയിലെ ലോക്ക്ഡൗൺ ഓഗസ്റ്റ് 20 വെള്ളിയാഴ്ച വരെ നീട്ടി
  • ക്വീൻസ്ലാന്റ്-NSW അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കണമന്ന് ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേ ആവശ്യപ്പെട്ടു.

alc covid mental health
ALC

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory