Coming Up Thu 8:00 PM  AEST
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: ഉൾനാടൻ NSWന്റെ ചില ഭാഗങ്ങളിൽ ലോക്ക്ഡൗൺ പിൻവലിച്ചു; വിക്ടോറിയയിൽ 324 പുതിയ കേസുകൾ

Members of the public wait in line at a Covid-19 vaccine pop-up vaccination clinic at Marrickville, Sydney, Thursday, September 9, 2021. Source: AAP Image/Joel Carrett

2021 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം..

  • ഉൾനാടൻ NSWന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ പിൻവലിച്ചു
  • അനധികൃതമായി ഉൾനാടൻ വിക്ടോറിയയിലേക്ക് യാത്ര ചെയ്യുന്നത് തടയാൻ പോലീസിനെ വിന്യസിക്കും
  • ACT Check In CBR ആപ്പിൽ മാറ്റങ്ങൾ കൊണ്ടുവന്നു  
  • ക്വീൻസ്ലാന്റിൽ ഒരു വൈറസ്ബാധ സ്ഥിരീകരിച്ചു

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 1,405 പുതിയ കൊവിഡ് ബാധയും അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ വാക്‌സിനേഷൻ നിരക്ക് 70 ശതമാനമാകുന്നതോടെ ലോക്ക്ഡൗൺ പിൻവലിക്കാനുള്ള മാർഗരേഖ പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ പുറത്തുവിട്ടു.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 14 ദിവസങ്ങളായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ഉൾനാടൻ NSWന്റെ ചില ഭാഗങ്ങളിലുള്ള ലോക്ക്ഡൗൺ സെപ്റ്റംബർ 11ന് പിൻവലിക്കും.

മിഡ്‌-നോർത്ത് കോസ്റ്റ്, നോർത്ത് കോസ്റ്റ്, ഓൾബറി, റിവറിന, മറുംബിജി എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ ആണ് പിൻവലിക്കുന്നത്.  

എന്നാൽ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശം, തെക്ക് കിഴക്കൻ പ്രദേശം, ഇലവാര, ഷോൾഹേവൻ, ഹണ്ടർ, സെൻട്രൽ കോസ്റ്റ്, സെൻട്രൽ വെസ്റ്റ്, പടിഞ്ഞാറൻ NSW ലെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലോക്ക് ഡൗൺ നിലനിൽക്കും.

സംസ്ഥാനത്ത് വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

വിക്ടോറിയ

വിക്ടോറിയയിൽ 324 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 107 കേസുകൾ മാത്രമാണ് നിലവിലെ രോഗബാധയുമായി ബന്ധമുള്ളത്.

ഉൾനാടൻ വിക്ടോറിയയിലെ ലോക്ക്ഡൗൺ സെപ്റ്റംബർ ഒമ്പതിന് അവസാനിച്ചിരിക്കെ, മെൽബണിൽ ഉള്ളവർ ഉൾപ്രദേശത്തേക്ക് യാത്ര ചെയ്യുന്നത് തടയാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.

നിയമം ലംഘിക്കുന്നവരിൽ നിന്നും അനധികൃതമായി ഉൾപ്രദേശത്തേക്ക് യാത്ര ചെയ്യാൻ ശ്രമിക്കുന്നവരിൽ നിന്നും 5,500 ഡോളർ പിഴ ഈടാക്കും.

നിങ്ങളുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ  ഏതെല്ലാമെന്ന് അറിയാം.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ടെറിട്ടറിയിൽ 15 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ കുറഞ്ഞത് എട്ട് പേർ രാഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

Check In CBR ആപ്പിൽ ചില മാറ്റങ്ങൾ വരുത്തി. രോഗബാധാ സാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. കൂടാതെ, സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കായി QR കോഡ് ഉള്ള ഒരു കാർഡും ലഭ്യമാണ്.

വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory