Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: 60 വയസിന് മുകളിലുള്ളവർക്ക് ഫൈസർ, മൊഡേണ വാക്സിനുകള്‍ നാളെ മുതല്‍; NSW-ല്‍ സ്കൂളുകള്‍ നേരത്തെ തുറക്കും

People are seen exercising along Southbank in Melbourne, Thursday, September 30, 2021. Source: AAP Image/Daniel Pockett

2021 സെപ്റ്റംബർ 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട കൊവിഡ് വാർത്തകൾ അറിയാം...

  • വിക്ടോറിയയിൽ ആദ്യ ഡോസ് സ്വീകരിച്ചവരുടെ നിരക്ക് 80 ശതമാനം പിന്നിട്ടു
  • NSW-ല്‍ മുന്‍ നിശ്ചയിച്ചതിലും ഒരാഴ്ച മുന്‍പ് സ്കൂളുകൾ തുറക്കും
  • ACT -യില്‍ ഇന്ന് അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങളില്‍ ഇളവ്
  • ക്വീൻസ്ലാന്റിൽ ആറ് പുതിയ പ്രാദേശിക കൊവിഡ് കേസുകൾ

 

വിക്ടോറിയ

വിക്ടോറിയയിൽ 1,438 പുതിയ പ്രാദേശിക കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതില്‍ 500 ലധികം കേസുകള്‍ കഴിഞ്ഞ വാരാന്ത്യത്തിലെ ഗ്രാൻഡ് ഫൈനലുമായി ബന്ധപ്പെട്ടുള്ളതാണ്. സംസ്ഥാനത്ത് അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചു.

കേസുകളുടെ എണ്ണത്തിലുണ്ടായ കുതിച്ചു ചാട്ടം, ഇളവുകള്‍ നടപ്പാക്കാനുള്ള പദ്ധതിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് വിക്ടോറിയയുടെ കോവിഡ്-19 കമാൻഡർ ജെറോൺ വെയ്മർ പറഞ്ഞു.
സംസ്ഥാനത്ത് മതിയായ വാക്സിൻ സ്റ്റോക്ക് ഉള്ളതിനാൽ, ഒക്ടോബര്‍ 4 മുതല്‍ ഫൈസർ വാക്സിന്‍റെ ഡോസുകൾ തമ്മിലുള്ള ഇടവേള ആറിൽ നിന്ന് മൂന്നാഴ്ചയായി കുറയ്ക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അറിയിച്ചു.

നിങ്ങളുടെ അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം എവിടെയെന്ന് അറിയാം.

ന്യൂ സൗത്ത് വെയിൽസ്

NSW ൽ 941 പുതിയ പ്രാദേശിക കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആറ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 18 മുതല്‍ കിന്റർഗാർട്ടൻ, ഇയർ1, ഇയർ12 വിദ്യാർത്ഥികൾക്ക് സ്കൂളുകളില്‍ മടങ്ങിയെത്താമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ പറഞ്ഞു. മുൻ നിശ്ചയിച്ചതിലും ഒരാഴ്ച നേരത്തെയാണിത്. മറ്റ് എല്ലാ വിദ്യാർത്ഥികൾക്കും ഒക്ടോബർ 25, നവംബർ 1 എന്നീ ദിവസങ്ങളില്‍ സ്കൂളുകളില്‍ പോയി തുടങ്ങാം.

നിങ്ങളുടെ വാക്‌സിനേഷൻ അപ്പോയ്ന്റ്മെന്റ് ഇവിടെ ബുക്ക് ചെയ്യാം.

ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ACT -യില്‍ 31 പുതിയ പ്രാദേശിക കൊവിഡ് കേസുകൾ രേഖപ്പെടുത്തി.
ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി തുടങ്ങും. വിനോദ ആവശ്യങ്ങള്‍ക്കായി പുറത്ത് ചിലവഴിക്കാവുന്ന സമയ പരിധി വര്‍ദ്ധിപ്പിക്കുക, ദേശീയ പാർക്കുകൾ തുറക്കുക, ചില ചെറുകിട ബിസിനസുകൾക്ക് അധിക അലവൻസുകൾ തുടങ്ങിയവയാണ് ഇളവുകളില്‍ ചിലത്.
സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ ലഭ്യമാണെന്നും സര്‍ക്കാർ അറിയിച്ചു.

നിങ്ങളുടെ വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

  • ബ്രിസ്‌ബൈൻ, ഗോൾഡ് കോസ്റ്റ്, ലോഗൻ, മോറെട്ടൺ ബേ, ടൗൺസ് വിൽ, പാം ദ്വീപ് എന്നീ LGA കളില്‍ ഇന്ന് വൈകുന്നേരം 4 മണി മുതൽ സ്റ്റേജ് 2 നിയന്ത്രണങ്ങള്‍ ബാധകമാകും.
  • രാജ്യത്തെ 80 ശതമാനം ആളുകള്‍ വാക്സിന് സ്വീകരിച്ചാല്‍, ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്കും, ബിസിനസ് സപ്പോർട്ട് പേയ്മെന്റുകൾക്കും നല്‍കി വന്നിരുന്ന കോവിഡ്-19 സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory