Coming Up Thu 8:00 PM  AEDT
Coming Up Live in 
Live
Malayalam radio

കൊവിഡ്-19 അപ്ഡേറ്റ്: വിക്ടോറിയയിലെ വാക്‌സിനേഷൻ നിരക്ക് 70%; ബിസിനസുകൾക്ക് കൂടുതൽ സഹായം നൽകുമെന്ന് NSW

Melanie Brisbane-Schilling (left) and daughter Maddie are reunited after spending two months apart after Melanie to Melbourne from Sydney. Source: AAP Image/James Ross

2021 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

  • മെൽബൺ ലോക്ക്ഡൗൺ ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി അവസാനിക്കും 
  • ബിസിനസുകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകുമെന്ന് NSW
  • 'സൂപ്പർ സാറ്റർഡേ': വാക്‌സിനേഷൻ നിരക്ക് ഉയർത്താൻ പുതിയ പദ്ധതിയുമായി QLD

വിക്ടോറിയ

വിക്ടോറിയയിൽ 2,232 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി 11:59 മുതൽ മെൽബണിലെ ലോക്ക്ഡൗൺ പിൻവലിക്കും.

രാജ്യാന്തര യാത്രക്കാർക്ക് വിക്ടോറിയ ഹോം ക്വാറന്റൈൻ പരീക്ഷിക്കും. അടുത്ത ആഴ്ച മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിക്ടോറിയയിൽ 16 വയസിന് മേൽ പ്രായമുള്ള 70 ശതമാനം പേർ വാക്‌സിനേഷൻ സ്വീകരിച്ചതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.

ഏറ്റവും നീണ്ട ലോക്ക്ഡൗണും മെൽബണിൽ അവസാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ അറിയാം. 

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 372 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് പേരിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായി അധികൃതർ പറഞ്ഞു.

സംസ്ഥാനത്തെ ബിസിനസ് രംഗത്തിന് കൂടുതൽ സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. വിനോദ സഞ്ചാര രംഗത്തിനും ഇവെന്റ്സ് മേഖലക്കും 530 മില്യൺ ഡോളർ സഹായ പാക്കേജ് പ്രഖ്യാപിക്കവെയാണ് ബിസിനസുകൾക്ക് കൂടുതൽ സഹായം ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്.

സംസ്ഥാനത്തെ ഹോട്ടലുകളിൽ താമസിക്കുന്നതിനായി $50 സ്റ്റേ ആൻഡ് ഡിസ്കവർ വൗച്ചർ നൽകുമെന്ന് NSW അറിയിച്ചു. 18 വയസിന് മേൽ പ്രായമുള്ളവർക്കായിരിക്കും വൗച്ചറിന് അർഹത.

സംസ്ഥാനത്തെ വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

ക്വീൻസ്ലാൻറ്

ക്വീൻസ്ലാന്റിൽ ഒരു പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഈ മാസമാദ്യം മെൽബണിൽ സന്ദർശനം നടത്തിയ ഊബർ ഡ്രൈവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

30 വയസിന് മേൽ പ്രായമുള്ള ഈ വ്യക്തിയുടെ നില ഗുരുതരമായതിനാൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ വെല്ലുവിളി നേരിടുന്നതായി ചീഫ് ഹെൽത് ഓഫീസർ ജെന്നറ്റ് യങ് പറഞ്ഞു.

സംസ്ഥാന അതിർത്തി ഡിസംബർ 17ന് തുറക്കുന്നതിന് മുന്നോടിയായി വാക്‌സിനേഷൻ നിരക്ക് ഉയർത്താൻ സർക്കാർ പ്രത്യേക പദ്ധതി നടപ്പിലാക്കും. 'സൂപ്പർ സാറ്റർഡേ' എന്ന പേരിലുള്ള പദ്ധതി നൂറ് സ്കൂളുകളിലായാണ് നടപ്പിലാക്കുന്നത്.

നിങ്ങളുടെ അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം എവിടെയെന്നറിയാം.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി 

ACTയിൽ പുതിയ 28 കേസുകൾ സ്ഥിരീകരിച്ചു. ടെറിട്ടറിയിൽ 425 പേരിലാണ് രോഗബാധ സജീവമായിട്ടുള്ളത്.

ടെറിട്ടറിയിൽ വാക്‌സിസിനേഷൻ നിരക്ക് 80 ശതമാനം പിന്നിട്ടതോടെ ഇന്ന് രാത്രി മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

ടാസ്മേനിയയിൽ 70 ശതമാനത്തിലധികം പേർ രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി.

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine
VIC Travel permitOverseas travellers and Quarantine
ACT Transport and Quarantine
NT Travel and Quarantine
QLD Travel and Quarantine
SA Travel and Quarantine
TAS Travel and Quarantine
WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory 


Pandemic disaster payment information in each state and territory:

NSW 
Victoria 
Queensland 
South Australia 
ACT 
Western Australia 
Tasmania
Northern Territory

 

This story is also available in other languages.