Coming Up Sun 9:00 PM  AEDT
Coming Up Live in 
Live
Malayalam radio
Breaking

വിക്ടോറിയയിൽ “ദുരന്തസാഹചര്യം” പ്രഖ്യാപിച്ചു: ഇന്നുമുതൽ രാത്രി കർഫ്യൂവും നാലാം ഘട്ട നിയന്ത്രണങ്ങളും

Victorian Premier Daniel Andrews has announced big spike in coronavirus infections. Source: AAP

വിക്ടോറിയയിൽ കൊറോണവൈറസ് ബാധ നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സർക്കാർ, ജനങ്ങൾ പുറത്തിറങ്ങുന്നതിന് കൂടുതൽ വിലക്കേർപ്പെടുത്തി.

വിക്ടോറിയയിൽ 671 പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഏഴു പേർ കൂടി സംസ്ഥാനത്ത് മരിച്ചിട്ടുമുണ്ട്.

സംസ്ഥാനത്ത് വ്യക്തമായ സ്രോതസ് അറിയാതെയുള്ള വൈറസ്ബാധ അപകടകരമായ വിധം കൂടിയതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.

സാമൂഹിക വ്യാപനം ഇത്രയും കൂടിയ സാഹചര്യത്തിലാണ് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറു മണി മുതൽ സംസ്ഥാനത്ത് ദുരന്ത സാഹചര്യം (state of disaster) പ്രഖ്യാപിച്ചു.

നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് പുറമേയാണിത്.

ഇതോടെ പൊലീസിന് കൂടുതൽ അധികാരം ലഭിക്കും. പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാരിനും അധികാരമുണ്ടാകും. അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല.

ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്.

മെൽബൺ മെട്രോപൊളിറ്റൻ മേഖലയിലെ പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്: 

 • വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ
 • അവശ്യ ഷോപ്പിംഗിനായി പുറത്തുപോകാവുന്നത് പരമാവധി അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് മാത്രം
 • ഒരു വീട്ടിൽ നിന്ന് ദിവസം ഒരാൾക്ക്, ഒരു തവണ മാത്രമേ ഷോപ്പിംഗിന് പുറത്തുപോകാൻ കഴിയൂ
 • വ്യായാമത്തിനായി പുറത്തുപോകുന്നത് പരമാവധി ഒരു മണിക്കൂർ
 • വ്യായാമത്തിനായും അഞ്ചു കിലോമീറ്ററിനുള്ളിൽ മാത്രം
 • വ്യായാമത്തിന് പോകുമ്പോൾ പരമാവധി രണ്ടു പേർ
 • മറ്റ് വിനോദങ്ങൾക്കായി പുറത്തുപോകാൻ കഴിയില്ല
 • രാത്രി എട്ടു മണി മുതൽ രാവിലെ അഞ്ചു മണി വരെ കർഫ്യൂ
 • ഞായറാഴ്ച രാത്രി മുതൽ കർഫ്യൂ നിലവിൽ വരും
 • കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നത് ചികിത്സയ്ക്കും, പരിചരണത്തിനും, ജോലിക്ക് പോകാനും തിരികെ വരാനും മാത്രം
 • കർഫ്യൂ സമയത്ത് മറ്റാരും പുറത്തിറങ്ങരുത്
 • ബിസിനസുകൾ പലതും അടച്ചിടേണ്ടിവരും. ഇത് തിങ്കളാഴ്ച പ്രഖ്യാപിക്കും

ഉൾനാടൻ വിക്ടോറിയ

 • ബുധനാഴ്ച അർദ്ധരാത്രി മുതൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നിലവിൽ വരും
 • നാലു സാഹചര്യങ്ങളിൽ മാത്രമേ വീട്ടിൽ നിന്ന് പുറത്തിറങ്ങാവൂ
 • ജിമ്മുകളും, ബാറുകളും, റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ളവ അടച്ചിടും

സ്കൂളുകൾ

 • അടുത്ത ബുധനാഴ്ച മുതൽ എല്ലാ സ്കൂൾ കുട്ടികളും റിമോട്ട് പഠനത്തിലേക്ക് വീണ്ടും പോകും.
 • സ്പെഷ്യൽ സ്കൂളുകൾ മാത്രമേ തുറന്നു പ്രവർത്തിക്കൂ
 • അവശ്യസേവനമേഖലകളിലുള്ളവരുടെ മക്കൾക്ക് മറ്റു മാർഗ്ഗങ്ങളില്ലെങ്കിൽ സ്കൂൾ പഠനമാർഗ്ഗമുണ്ടാകും. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ഇത് നടപ്പാകൂ
 • തിങ്കളാഴ്ച സാധാരണ സ്കൂൾ ദിവസമായിരിക്കും. ചൊവ്വാഴ്ച പഠനമുണ്ടാകില്ല. ബുധനാഴ്ച മുതൽ വീട്ടിലിരുന്നുള്ള പഠനം.
 • ചൈൽഡ് കെയറുകൾ അടച്ചിടും. അവശ്യമേഖലയിലുള്ളവരുടെ മക്കൾക്ക് മാത്രമേ ചൈൽഡ് കെയർ സേവനം ഉണ്ടാകൂ
 • ഉൾനാടൻ വിക്ടോറിയയിൽ ചൈൽഡ് കെയർ പ്രവർത്തിക്കും

അതേസമയം, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷയും ATAR സ്കോറും ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.

ആറാഴ്ചത്തേക്കാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സര്ക്കാര് അറിയിച്ചു. സ്കൂളുകളിൽ നാലാം ടേമിലേക്കുള്ള ടൈം ടേബിളിലോ, പരീക്ഷകളിലോ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.

കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പ്രീമിയർ അറിയിച്ചു. 1652 ഡോളറാണ് പിഴയെങ്കിലും, കർഫ്യൂ ലംഘിക്കുന്നവരെ കോടതിയിലേക്ക് കൊണ്ടുപോകാം. ഇങ്ങനെ കോടതിയിലെത്തിയാൽ 10,000 ഡോളർ ആകും പിഴ ലഭിക്കുക.

മിച്ചൽ ഷയർ മേഖല നാലാം ഘട്ട നിയന്ത്രണങ്ങളിലേക്ക് പോകില്ല. മറ്റ് ഉൾനാടൻ പ്രദേശങ്ങൾക്കൊപ്പം മൂന്നാം ഘട്ട നിയന്ത്രണങ്ങളിൽ തുടരും.

നാലാം ഘട്ട നിയന്ത്രണങ്ങൾ നിലവിൽ വരുന്ന പ്രദേശങ്ങൾ ഇവയാണ്:

 • Banyule
 • Hume
 • Moreland
 • Bayside
 • Kingston
 • Mornington
 • Peninsula
 • Boroondara
 • Knox
 • Nillumbik
 • Brimbank
 • Manningham
 • Port Phillip
 • Cardinia
 • Maribyrnong
 • Stonnington
 • Casey
 • Maroondah
 • Whitehorse
 • Darebin
 • Melbourne
 • Whittlesea
 • Frankston
 • Melton
 • Wyndham
 • Glen Eira
 • Monash
 • Yarra
 • Greater Dandenong
 • Moonee Valley
 • Yarra Ranges
 • Hobsons Bay

 

Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. It is also mandatory to wear masks in public.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus

This story is also available in other languages.