SBS Radio App

Download the FREE SBS Radio App for a better listening experience

Advertisement
(Rohini [CC BY-SA 4.0 (https://creativecommons.org/licenses/by-sa/4.0)])

ഔദ്യോഗിക ഭാഷകളെക്കുറിച്ച് ഇന്ത്യയിലെ ഭരണഘടനയും നിയമങ്ങളും എന്താണ് പറയുന്നത് എന്നറിയാമോ?

By
Deeju Sivadas
Published on
Tuesday, June 11, 2019 - 12:54
File size
11.93 MB
Duration
6 min 31 sec

നൂറു കണക്കിന് ഭാഷകളും, അവയുടെ ആയിരക്കണക്കിന് വകഭേദങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെ ഔദ്യോഗിക ഭാഷ ഏതാണ് എന്നും ദേശീയ ഭാഷ ഉണ്ടോ എന്നും നിങ്ങള്‍ക്കറിയാമോ?

ഭാഷകളെക്കുറിച്ച് ഇന്ത്യയിലെ ഭരണഘടനയും നിയമങ്ങളും എന്താണ് പറയുന്നതെന്ന് ഇവിടെ കേള്‍ക്കാം.

ഈ വിഷയങ്ങള്‍ ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ എസ് ബി എസ് മലയാളം ഓസ്ട്േലിയന്‍ മലയാളികള്‍ക്കായി ഒരു ഓണ്‍ലൈന്‍ പോള്‍ നടത്തിയിരുന്നു. അതിന്റെ ഫലത്തിലേക്കാണ് ഇനി.

പ്രതികരണം ഇങ്ങനെ

ഇന്ത്യയ്ക്ക് ദേശീയ ഭാഷ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് 134 പേരാണ് വോട്ടു ചെയ്തത്. അതില്‍ 33 പേര്‍ ദേശീയ ഭാഷ വേണമെന്ന് പറഞ്ഞപ്പോള്‍, 101 പേരും വേണ്ട എന്നാണ് ചൂണ്ടിക്കാട്ടിയത്.

അഥവാ ഒരു ദേശീയ ഭാഷ ഉണ്ടെങ്കില്‍ എന്തായിരിക്കണം എന്ന ചോദ്യത്തിന് 128 വോട്ടുകളായിരുന്നു.
ഹിന്ദി എന്ന് 26 പേരും, ഇംഗ്ലീഷ് എന്ന് 91 പേരും സംസ്‌കൃതമെന്ന് ഒമ്പതു പേരും പറഞ്ഞു. മറ്റു ഭാഷകള്‍ എന്നാണ് രണ്ടു പേരുടെ വോട്ട്.

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു 108 പേര്‍ പറഞ്ഞത്. ഇല്ല എന്ന് 35 പേരും അഭിപ്രായപ്പെട്ടു.

ഇത്തരം അഭിപ്രായങ്ങളുടെ കാരണങ്ങളും പലരും വിശദമായി തന്നെ പങ്കുവച്ചിരുന്നു. ആ അഭിപ്രായങ്ങളും, ഓരോ വോട്ടുകളുടെയും വിശദാംശങ്ങളും ഇവിടെ കാണാം.