Australia to issue new $50 note

Australia to issue new $50 note. This article is in Malayalam. Please use the language toggle button above to read the Malayalam article.

$50 note

Source: RBA

 
നിലവിലുള്ള 50 ഡോളറിന്റെ രൂപകൽപ്പന നിലനിർത്തിക്കൊണ്ടാണ് ഇതിൽ പുതിയ സവിഷേതകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ നോട്ടുകൾ വ്യാഴ്ചയാഴ്ച പോതുജനങ്ങളിലേക്ക് എത്തുമെന്ന് ആർ ബി എ ഗവർണ്ണർ ഫിലിപ്പ് ലോവെ അറിയിച്ചു.

ആദിമവർഗ്ഗ എഴുത്തുകാരനായ ഡേവിഡ് ഉനൈപോൻടെയും ഓസ്‌ട്രേലിയൻ പാർലമെന്റിലെ ആദ്യ വനിതാ അംഗമായ എഡിത് കോവാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ നോട്ടുകൾ പുറത്തിറങ്ങുന്നത്.
new $50 note
Source: RBA
നോട്ടിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നും താഴെ വരെ നീളുന്ന സുതാര്യമായ ഒരു ഭാഗം ഉണ്ടാകും.  ഇതിലുള്ള നിറങ്ങളില്‍ മാറ്റം വരുന്ന തരത്തിലാണ് ഡിസൈന്‍. കൂടാതെ പറക്കുന്ന പക്ഷിയും തിരിച്ചെഴുതിയ അക്കവും ഇതിൽ കാണാം.

മാത്രമല്ല, കാഴ്ചക്കുറവുള്ളവര്‍ക്ക്  നോട്ട് തിരിച്ചറിയാൻ സഹായിക്കുന്നതിനായി പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നോട്ടിന്റെ നാല് അറ്റത്തും പൊങ്ങി നിൽക്കുന്ന നാല് കുത്തുകൾ അടങ്ങിയിട്ടുണ്ട്.
new $50 note
Source: RBA
കഴിഞ്ഞ രണ്ട വർഷത്തിൽ പുറത്തിറങ്ങിയ അഞ്ച് ഡോളറിന്റെയും 10 ഡോളറിന്റെയും രൂപകൽപ്പനക്ക് സമാനമായ ഡിസൈനാണ് ഈ പുതിയ 50 ഡോളർ നോട്ടിനും.

പുതിയ നോട്ട് വ്യാപകമായി ജനങ്ങളിലേക്കെത്താൻ സമയം എടുക്കുന്നത് കൊണ്ട് തന്നെ പുതിയ നോട്ട്  പ്രചാരത്തിൽ വരുമ്പോഴും പഴയ നോട്ടുകൾ ഉപയോഗത്തിലുണ്ടാവും.

2019 ൽ  20 ഡോളറിന്റെ പുതിയ നോട്ടിറക്കാൻ പദ്ധതിയിടുന്നതായി ആർ ബി എ അറിയിച്ചു .   


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

 

 
.

Share
1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service