മെൽബൺ നഗരത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടകരമായ രീതിയിൽ ഓടിച്ച വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറി കാൽനടക്കാരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേര്‍ മരിച്ചു. കുറഞ്ഞത് 20 പേർക്ക് പരുക്കേറ്റു .
മെൽബൺ നഗരത്തിന്റെ പല ഭാഗങ്ങളും പോലീസ് അടച്ചിട്ടിരിക്കുകയാണ്.
നഗരത്തിലെ ബർക്ക് സ്ട്രീറ്റിലുള്ള മാളിൽ നിന്നും അതിന്റെ പരിസരത്തുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ വെടിവയ്പ് നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
സംഭവത്തിന് മുൻപ് ഫ്‌ളിന്റേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനു മുന്നില്‍ ഈ കാർ അപകടകരമായ രീതിയില്‍ വട്ടം ചുറ്റുകയായിരുന്നു. ഇതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തിരുന്നു.
പരുക്കേറ്റതില്‍ പ്രാമിലുണ്ടായിരുന്ന ഒരു കൊച്ചുകുഞ്ഞും ഉള്‍പ്പെടുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
മെൽബൺ നഗരത്തിലൂടെ ഇന്ന് പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നവർ ഇന്നത്തെ പുതുക്കിയ സമയക്രമം ശ്രദ്ധിക്കണമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് വിക്ടോറിയ (PTV) അറിയിച്ചു.
ഇന്നു വൈകുന്നേരവും രാത്രിയും ഈ പ്രദേശം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ജനങ്ങളോട് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Police fire shots and seize driver in Bourke St, Melbourne #news #melbourne pic.twitter.com/47RiyJvW0Q