ABC ഓഫീസുകളിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന്റെ റെയ്ഡ്

ഓസ്ട്രേലിയൻ പൊതുമേഖലാ മാധ്യമസ്ഥാപനമായ ABCയുടെ സിഡ്നി ഓഫീസുകളിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) റെയ്ഡ് നടത്തി. അഫ്ഗാനിസ്ഥാനിൽ ഓസ്ട്രേലിയൻ സൈനികർ "നിയമവിരുദ്ധമായ" പ്രവർത്തനങ്ങൾ നടത്തിയെന്ന് 2017ൽ ABC നൽകിയ റിപ്പോർട്ടുകളുടെ വിശദാംശങ്ങൾക്കു വേണ്ടിയാണ് റെയ്ഡ്.

AFP offices are searching the ABC offices in Sydney.

AFP officers searching the ABC offices in Sydney. Source: Twitter

അഫ്ഗാൻ ഫയൽസ് എന്നറിപ്പെടുന്ന ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുകളാണ് 2017ൽ എ ബി സി നൽകിയത്. 

അഫ്ഗാനിസ്ഥാനിൽ  ഓസ്ട്രേലിയൻ എലൈറ്റ് ഫോഴ്സിന്റെ അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങളെയും ഇടപെടലുകളെയും കുറിച്ചായിരുന്നു ഈ റിപ്പോർട്ടുകൾ. ഈ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിരോധ വകുപ്പിനുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്ന് പ്രതിരോധ രേഖകൾ ഉദ്ധരിച്ച് എ ബി സി റിപ്പോർട്ട് ചെയ്തിരുന്നു. 

എ ബി സിയിലെ മൂന്നു മാധ്യമപ്രവർത്തകരുടെ പേരിലാണ് റെയ്ഡ് വാറണ്ടുള്ളതെന്ന് സ്ഥാപനത്തിലെ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം മേധാവി ജോൺ ലയൺസ് ട്വീറ്റ് ചെയ്തു.

ന്യൂസ് കോർപിലെ മാധ്യമപ്രവർത്തക അനിക സ്മെതർസ്റ്റിന്റെ വീട്ടിൽ ചൊവ്വാഴ്ച AFP ഉദ്യോഗസ്ഥർ ഏഴര മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.  അതിനു പിന്നാലെയാണ് എ ബി സിയിലെ റെയ്ഡ്. 

മാധ്യമസ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റമാണ് ഈ റെയ്ഡെന്ന് ഇതിനകം തന്നെ വിമർശനമുയർന്നിട്ടുണ്ട്.

അതേസമയം ക്ലാസിഫൈഡ് രേഖകൾ പ്രസിദ്ധീകരിച്ചു എന്ന ആരോപണങ്ങളുടെ പേരിലാണ് റെയ്ഡെന്ന് AFP പ്രസ്താവനയിൽ അറിയിച്ചു. 

ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ദിവസം തന്നെ സൈനിക മേധാവിയും പ്രതിരോധ വകുപ്പ് ആക്ടിംഗ് സെക്രട്ടറിയും ഫെഡറൽ പൊലീസിന് പരാതി നൽകിയിരുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു. 


കൂടുതൽ ഓസ്ട്രേലിയൻ വാർത്തകൾക്കും വിശദാംശങ്ങൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക


 


Share

1 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now