“നേരിട്ടത് കടുത്ത അനീതി”; കർദിനാൾ ജോർജ്ജ് പെൽ ജയിൽ മോചിതനായി

ബാലലൈംഗിക പീഡനക്കേസിലെ ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കിയതോടെ കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയയിലെ ഏറ്റവും മുതിർന്ന വൈദികൻ കർദിനാൾ ജോർജ്ജ് പെൽ ജയിലിൽ നിന്ന് മോചിതനായി. നിരപരാധിയായ താൻ നേരിട്ടത് കടുത്ത അനീതിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Cardinal George Pell had maintained his innocence throughout the court proceedings.

Cardinal George Pell had maintained his innocence throughout the court proceedings. Source: AAP/David Crosling

ഒരു വർഷം നീണ്ട ജയിൽവാസത്തിനു ശേഷമാണ് കർദിനാൾ ജോർജ്ജ് പെൽ മോചിതനായത്. കുറ്റക്കാരനെന്ന സുപ്രീം കോടതി വിധി ഓസ്ട്രേലിയയിലെ പരമോന്നത നീതിപീഠമായ ഹൈക്കോടതി റദ്ദാക്കി രണ്ടര മണിക്കൂറിനുള്ളിലാണ് വിക്ടോറിയയിലെ ബാർവൺ ജയിലിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിച്ചത്.
ജയിലിന് പുറത്ത് അതിനു മുമ്പു തന്നെ പൊലീസ് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നു.

കോടതി വിധി വന്നതിനു പിന്നാലെ പ്രസ്താവനയിലൂടെ ജോർജ്ജ് പെൽ അതിനോട് പ്രതികരിച്ചു.

“കടുത്ത നീതിനിഷേധം നേരിടുമ്പോഴും എന്റെ നിരപരാധിത്വം ഞാൻ ആവർത്തിച്ചിരുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഹൈക്കോടതിയുടെ ഐകകണ്ഠേനയുള്ള വിധിയിലൂടെ ആ നീതിനിഷേധം പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
Cardinal George Pell leaves the Supreme Court of Victoria in Melbourne, June 2019. Pell is appealing his conviction for sexually abusing two boys in the 1990s.
Cardinal George Pell leaves the Supreme Court of Victoria in Melbourne, June 2019. Pell is appealing his conviction for sexually abusing two boys in the 1990s. Source: AAP
തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കു നേരേ താൻ ഒരു വിദ്വേഷവും വച്ചുപുലർത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കുറ്റവിചാരണ കത്തോലിക്ക സഭയുടെ നിലപാടിനോടുള്ള ജനഹിത പരിശോധന ആയിരുന്നില്ല. സഭയിലെ ബാലപീഡന കേസുകൾ ഓസ്ട്രേലിയയിലെ സഭാ അധികൃതർ എങ്ങനെ കൈകാര്യം ചെയ്തു എന്നതിന്റെയും ജനഹിത പരിശോധന ആയിരുന്നില്ല അത്.

താൻ ഈ കുറ്റം ചെയ്തോ എന്നു മാത്രമായിരുന്നു വിചാരണ. താൻ അത് ചെയ്തിട്ടില്ല എന്ന് തെളിഞ്ഞു – അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അഞ്ചു വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കാണ് ഇതോടെ വിരാമമായത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നടപടികളൊന്നുമില്ലാത്തതിനാൽ ഇത് അന്തിമവിധിയാണ്.

ഹൈക്കോടതി വിധി ബഹുമാനിക്കുന്നു എന്ന് കേസ് അന്വേഷിച്ച വിക്ടോറിയ പൊലീസ് പ്രതികരിച്ചു.

“ഹൈക്കോടതി തീരുമാനം ബഹുമാനിക്കുന്നു. പരാതി നൽകിയവർക്ക്നൽകുന്ന പിന്തുണ തുടരുകയും ചെയ്യും,” പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

ലൈംഗിക പീഡന കേസുകളിൽ അന്വേഷണം നടത്താനും, എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും ഇരകൾക്ക് നീതി ലഭ്യമാക്കാനും വിക്ടോറിയ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 

ഹൈക്കോടതി വിധിയെക്കുറിച്ച് പരാമർശം ഒന്നും നടത്താനില്ലെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവന ഇതാണ്:

“ഇന്നത്തെ ഹൈക്കോടതി വിധിയെക്കുറിച്ച് ഒരു പരാമർശവും നടത്താനില്ല.

എന്നാൽ ബാലലൈംഗിക പീഡനക്കേസിലെ ഓരോ ഇരകളോടും നൽകാൻ ഒരു സന്ദേശമേയുള്ളൂ

നിങ്ങളെ ഞാൻ കാണുന്നുണ്ട്. നിങ്ങളെ ഞാൻ കേൾക്കുന്നുണ്ട്. നിങ്ങളിൽ ഞാൻ വിശ്വസിക്കുന്നുണ്ട്.”

Readers seeking support can contact Lifeline crisis support on 13 11 14, Suicide Call Back Service on 1300 659 467 and Kids Helpline on 1800 55 1800 (for young people aged 5 to 25). 

More information is available at Beyond Blue.org.au and lifeline.org.au.Anyone seeking information or support relating to sexual abuse can contact Bravehearts on 1800 272 831 or Blue Knot on 1300 657 380.


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
“നേരിട്ടത് കടുത്ത അനീതി”; കർദിനാൾ ജോർജ്ജ് പെൽ ജയിൽ മോചിതനായി | SBS Malayalam