ജീവനക്കാരന് കൊറോണബാധ: സിഡ്നി വൂൾവർത്സിലെ 50 ജീവനക്കാർ ഐസൊലേഷനിൽ

വിക്ടോറിയയിൽ ഹോട്ടൽ ക്വാറന്റൈൻ കഴിഞ് ന്യൂ സൗത്ത് വെയിൽസിൽ എത്തിയ വൂൾവർത്സ് ജീവനക്കാരൻ കൊറോണബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് 50 ജീവനക്കാരോട് സ്വയം ഐസൊലേറ്റ് ചെയ്യാൻ വൂൾവർത്സ് നിദ്ദേശം നൽകി.

Woolworth

Woolworths Source: AAP

വിക്ടോറിയയിൽ രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ന്യൂ സൗത്ത് വെയിൽസിൽ എത്തിയ വൂൾവർത്സ് ജീവനക്കാരനാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതേത്തുടർന്ന് സിഡ്‌നിയിലെ ബാൽമെയ്നിലുള്ള വൂൾവർത്സിലെ 50 ജീവനക്കാരോട് സ്വയം ക്വാറന്റൈൻ ചെയ്യാൻ സൂപ്പർമാർക്കറ്റ് ശൃംഖല നിർദ്ദേശം നൽകി.

ജൂൺ 27 നും 28 നുമാണ് ഇയാൾ വൂൾവർത്സിൽ ജോലി ചെയ്തത്.

ബംഗ്ലാദേശിൽ നിന്ന് വിക്ടോറിയയിൽ എത്തിയ ഇയാൾ ജൂൺ 11 മുതൽ 26 വരെ സംസ്ഥാനത്ത് ഹോട്ടൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. ക്വാറന്റൈൻ തുടങ്ങി നാലാം ദിവസം നടത്തിയ പരിശോധനയിൽ ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് ഇയാളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. ഇയാൾക്ക് രോഗം ഭേദമായതായും ഇയാളിൽ നിന്ന് രോഗം പകരില്ലെന്നുമായിരുന്നു വിലയിരുത്തൽ.

എന്നാൽ ന്യൂ സൗത്ത് വെയിൽസിൽ എത്തി ജോലിയിൽ പ്രവേശിച്ച ശേഷം ഇയാളിൽ രോഗ ലക്ഷണങ്ങൾ കണ്ടതായി NSW ആരോഗ്യ വകുപ്പ് അറിയിച്ചു.

ബാൽമെയ്ൻ വൂൾവർത്തിൽ നിന്ന് സാധനം വാങ്ങിയവർ ജാഗ്രത പാലിക്കണമെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് മുന്നറിയിപ്പ് നൽകി.

മെൽബണിൽ നിന്ന് സിഡ്‌നിയിൽ എത്തുന്നവരെ പരിശോധിക്കാനായി ന്യൂ സൗത്ത് വെയിൽസിലെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ വകുപ്പധികൃതർ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മെൽബൺ ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർ സംസ്ഥാനത്തേക്ക് എത്തുന്നതിൽ ന്യൂ സൗത്ത് വെയിൽസ് സർക്കാർ യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ലോക്കഡോൺ ചെയ്ത പ്രദേശങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയാൽ 11,000 ഡോളർ പിഴയോ ആറ് മാസം ജയിൽ ശിക്ഷയോ ലഭിക്കുമെന്ന് NSW സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ന്യൂ സൗത്ത് വെയിൽസിൽ എട്ട് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

വിദ്യാർത്ഥിയിൽ നിന്ന് വിദ്യാർഥിയിലേക്ക് വൈറസ് പടർന്നതായി കണ്ടെത്തൽ

വിക്ടോറിയയിൽ വിദ്യാർത്ഥിയിൽ നിന്ന് വിദ്യാർഥിയിലേക്ക് വൈറസ് പടർന്നുവെന്ന് സൂചന നൽകുന്ന തെളിവ് ലഭിച്ചിട്ടുണ്ടെന്ന് വിക്ടോറിയൻ ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.

കൂടാതെ അധ്യാപകരിൽ നിന്ന് അധ്യാപകരിലേക്കും രോഗം പടർന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് നിരവധി സ്കൂളുകൾ കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിരുന്നു.

സംസ്ഥാനത്ത് 77 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നോർത്തേൺ ടെറിട്ടറിലും കൊറോണബാധ

നോർത്തേൺ ടെറിട്ടറിയിൽ വ്യാഴാഴ്ച ഒരാൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മെൽബൺ ഹോട്സ്പോട്ട് സന്ദർശിച്ച ശേഷം ഡാർവിനിൽ എത്തിയ 30 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

ഏപ്രിലിന് ശേഷം ആദ്യമായാണ് നോർത്തേൺ ടെറിട്ടറിയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus

 

 

 


Share

2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now