NSWൽ പ്രാദേശിക കൊവിഡ് ബാധ; ക്വാറന്റൈൻ ഹോട്ടലിലെ ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചു

ന്യൂ സൗത്ത് വെയിൽസിൽ ക്വാറന്റൈൻ ഹോട്ടലിലെ ജീവനക്കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഹോട്ടലിലെ 130 ജീവനക്കാരോട് ഐസൊലേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

NSW Chief Health Officer Dr Kerry Chant (L) and NSW Health Minister Brad Hazzard address the media.

NSW Chief Health Officer Dr Kerry Chant (L) and NSW Health Minister Brad Hazzard address the media after NSW recorded its first local COVID-19 case in 56 days. Source: AAP

സിഡ്‌നിയിലെ സോഫിറ്റൽ സിഡ്നി വെൻറ് വർത്, മന്ത്ര സിഡ്നി സെൻട്രൽ എന്നീ ഹോട്ടലുകളിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇയാൾ മാർച്ച് രണ്ടിന് ഫൈസർ വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ പ്രതിരോധശേഷി ലഭിക്കുന്നതിന് മുൻപാണ് വൈറസ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.

വാക്‌സിൻ എടുത്ത് 12 മുതൽ 14 ദിവസങ്ങൾക്കിടയിലാണ് പ്രതിരോധ ശേഷി ലഭിക്കുന്നതെന്നും മാർച്ച് രണ്ടിന് വാക്‌സിൻ സ്വീകരിച്ച ഇയാൾക്ക് ഇനിയും പ്രതിരോധശേഷി ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വരുന്നയാഴ്ചയിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാനിരിക്കെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 56 ദിവസങ്ങൾക്ക് ശേഷമാണ് ഒരു പ്രാദേശിക രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്.

വൈറസ് ബാധയുള്ളപ്പോൾ 47 കാരനായ ഈ സെക്യൂരിറ്റി ജീവനക്കാരൻ സിഡ്നി വെൻറ് വർത് ഹോട്ടലിൽ ജോലി ചെയ്തിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഇതേതുടർന്ന് വെള്ളിയാഴ്ച രാത്രി ഏഴു മണി മുതൽ ശനിയാഴ്ച രാവിലെ ഏഴു മണി വരെ ഇവിടെ ജോലിചെയ്ത 130 ജീവനക്കാരോട് സ്വയം ഐസൊലേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരോട് പരിശോധന നടത്താനും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇയാളുടെ കുടുംബാംഗങ്ങളായ നാല്‌ പേരിൽ പരിശോധന നടത്തിയെങ്കിലും രോഗബാധ കണ്ടെത്തിയിട്ടില്ല.

ഇയാൾ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

ബക്സലിയിലെ ഏഞ്ചലോ അനെസ്റ്റിസ് അക്വാട്ടിക് സെന്ററിൽ മാർച്ച് 13നു രാവിലെ ഒമ്പതിനും ഒമ്പതരക്കുമിടയിലും, അന്നേ ദിവസം രാവിലെ പത്തേമുക്കാലിനും പന്ത്രണ്ടു മണിക്കുമിടയിൽ ബിവേർലി ഹിൽസിലെ പാൻകേക്സ് ഓൺ ദി റോക്സിലും സന്ദർശിച്ചവർ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന കാര്യം നിരീക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കൂടാതെ മാർച്ച് 12 നു രാവിലെ ആറരക്ക് ഹേർട്സ്‌വില്ലിൽ നിന്ന് സിഡ്നി നഗരത്തിലേക്കും തിരിച്ചും ഇയാൾ യാത്ര ചെയ്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

കൂടതൽ സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania 

 


2 min read

Published

Updated

By Salvi Manish


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now