ഓസ്‌ട്രേലിയയിലെ കോറോണവൈറസ് പരിശോധനാ ക്ലിനിക്കുകൾ ഏതെല്ലാമെന്ന് ഇവിടെ അറിയാം

കോറോണവൈറസ് ബാധ സംശയിക്കുന്നവർക്ക് പരിശോധന നടത്താൻ എല്ലാ സംസ്ഥാനങ്ങളിലും സ്‌പെഷ്യൽ ഫീവർ ക്ലിനിക്കുകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇവ ഏതൊക്കെയെന്ന് ഇവിടെ അറിയാം.

coronavirus

Source: SBS News

മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്ന കൊറോണവൈറസ് ഓസ്‌ട്രേലിയയിൽ കൂടുതലായി പടർന്നു തുടങ്ങിയതോടെ രോഗം ഉണ്ടോ എന്ന് പരിശോധന നടത്താനായി എല്ലാ സംസ്ഥാനങ്ങളിലും ടെറിറ്ററികളിലും ഇതിനായി പ്രത്യേക ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്.

അടുത്തിടെ വിദേശ യാത്ര നടത്തിയവരും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഈ സ്‌പെഷ്യൽ ഫീവർ ക്ലിനിക്കുകളിൽ പരിശോധന നടത്തണമെന്നാണ് സർക്കാർ നിർദ്ദേശിക്കുന്നത്.

പനിയും ശ്വാസകോശ പ്രശ്നങ്ങളും തുടങ്ങുന്ന താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും:

  • ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ
  • ഏജ്ഡ് കെയറിൽ പ്രവർത്തിക്കുന്നവർ
  • നിർദ്ദിഷ്ട ഹോട്ട്സ്പോട്ടുകളിലുള്ളവർ
  • രണ്ടു പേർക്കെങ്കിലും രോഗം കണ്ടെത്തിയ ഹൈ-റിസ്ക് മേഖലകളിൽ പ്രവർത്തിക്കുന്നവർ
ഹൈ റിസ്ക് എന്ന ഗണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഡിറ്റൻഷൻ കേന്ദ്രങ്ങൾ, ഉൾനാടൻ ആദിമവർഗ്ഗ സമൂഹങ്ങൾ, ജയിലുകൾ, ബോർഡിംഗ് സ്കൂളുകൾ, താമസസൗകര്യമുള്ള സൈനിക ആസ്ഥാനങ്ങൾ തുടങ്ങിയവയാണ്.

രോഗം ഉണ്ടെന്ന് സംശയം തോന്നുന്നവർക്ക് 1800 020 080 എന്ന ദേശീയ ഹോട്ട് ലൈൻ നമ്പറിൽ ബന്ധപ്പെടാം
കൂടാതെ ചില സംസ്ഥാനങ്ങൾക്ക് മാത്രമായും പ്രത്യേക ഹോട്ട് ലൈൻ നമ്പറുകളും ഉണ്ട്. 

ചില സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ ഫീവർ ക്ലിനിക്കുകൾക്ക് പുറമെ ഡ്രൈവ് ത്രൂ ക്ലിനിക്കുകളും നടപ്പിലാക്കിയിട്ടുണ്ട്.

ഓരോ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഫീവർ ക്ലിനിക്കുകളെക്കുറിച്ചും ഡ്രൈവ് ത്രൂ ക്ലിനിക്കുകളെക്കുറിച്ചും ഇവിടെ നോക്കാം :

വിക്ടോറിയ :

വിക്ടോറിയയിലെ നഗര പ്രദേശത്തും ഉൾപ്രദേശത്തുമുള്ള ആശുപത്രികളിലാണ് ഈ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ ഈ ക്ലിനിക്കുകളിൽ പരിശോധന നടത്തണമെന്നും നിർദ്ദിഷ്ട ക്ലിനിക്കുകളിൽ മാത്രം മുൻ‌കൂർ വിളിച്ചു അറിയിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

മെട്രോപൊളിറ്റൻ ഹെൽത്ത് സർവീസസ് :

  • Alfred Hospital         
  • Austin Hospital
  • Box Hill Hospital - Eastern Health            
  • Casey Hospital - Monash Health
  • Dandenong Hospital - Monash Health
  • Frankston Hospital - Peninsula Health
  • Monash Medical Centre, Clayton - Monash Health
  • Northern Hospital
  • Royal Children's Hospital
  • Royal Melbourne Hospital - Melbourne Health
  • St Vincent's Hospital, Melbourne
  • Sunshine Hospital - Western Health 
റീജിയണൽ ഹെൽത്ത് സർവീസസ്

  • Ballarat Base Hospital - Ballarat Health Services
  • Barwon Health North, Geelong - Barwon Health (please call (03) 4215 4445 prior to attending)
  • Bacchus Marsh - Djerriwarrh Health Services
  • Benalla Health
  • Bendigo Hospital
  • Echuca Hospital - Echuca Regional Health
  • Melton - Djerriwarrh Health Services
  • Mildura - Sunraysia Community Health Services (pre-call 5021 7653)
  • Phillip Island Health Hub - Bass Coast Health
  • Shepparton Hospital - Goulburn Valley Health
  • Swan Hill District Health
  • Wangaratta Hospital - Northeast Health
  • Warrnambool - South West Healthcare (pre-call 5563 1666)
  • Wodonga Campus - Albury Wodonga Health
  • Wonthaggi Hospital - Bass Coast Health
ഇത് കൂടാതെ പടിഞ്ഞാറൻ മെൽബണിലെ മെൽറ്റനിൽ ജരിവാര ഹെൽത്ത് സർവീസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഡ്രൈവ് ത്രൂ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. പരിശോധനക്കായി  ഇവിടേക്ക് വാഹനത്തിൽ എത്തുന്നവർക്ക് അതത് വാഹനങ്ങളിൽ വച്ച് തന്നെ പരിശോധന നടത്താവുന്നതാണ്.

വിക്ടോറിയയിലെ ഹോട്ട് ലൈൻ നമ്പർ -1800 675 398 
ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ന്യൂ സൗത്ത് വെയിൽസ് :

വിക്ടോറിയയ്ക്ക് സമാനമായി ഇവിടെയും ആശുപത്രികളിലാണ് കൊറോണവൈറസ് ഫീവർ ക്ലിനിക്കുകൾ ഉള്ളത്. സംസ്ഥാനവ്യാപകമായി 29 ക്ലിനിക്കുകളാണ് ന്യൂ സൗത്ത് വെയിൽസിൽ പ്രവർത്തിക്കുന്നത്.

കൂടാതെ ന്യൂ കാസിലിലെ ഹണ്ടറിൽ രോഗ ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇവിടുത്തെ ബെൽമോണ്ട് ആശുപത്രി ഒരു ഡ്രൈവ് ത്രൂ ക്ലിനിക്കും ആരംഭിച്ചിട്ടുണ്ട്.

  • Bathurst Base Hospital
  • Belmont Hospital
  • Bega
  • (South East Regional Hospital)
  • Blue Mountains Hospital
  • Broken Hill Health Service
  • Calvary Mater Newcastle
  • Campbelltown Hospital
  • Concord Hospital
  • (NSW Institute of Sports Medicine)
  • Cooma Health Service
  • Dubbo Base Hospital
  • Eurobodalla Heal​th Service
  • Gosford Hospital
  • Goulburn Base Hospital
  • Griffith Base Hospital
  • Hornsby Ku-ring-gai Hospital
  • John Hunter Hospital
  • Kempsey Health Campus
  • Lismore Base Hospital
  • Lithgow Hospital
  • Liverpool Hospital
  • ​Maitland Hospital
  • ​Manning Hospital
  • Mona Vale Hospital
  • Nepean Hospital
  • Northern Beaches Hospital
  • Orange Hospital
  • Prince of Wales Hospital
  • Port Macquarie Base Hospital
  • Queanbeyan Hospital
  • Redfern Health Centre Clinic
  • Royal North Shore Hospital
  • Royal Prince Alfred Hospital
  • Ryde Hospital
  • Shellharbour Hospital
  • ​Shoalhaven Hospital​
  • St George Hospital​
  • St Vincent's Hospital
  • Sydney and Sydney Eye Hospital
  • Sydney Children’s Hospital
  • The Canterbury Hospital
  • The Children’s Hospital, Westmead
  • The Sutherland Hospital
  • The Tweed Hospital
  • Westmead Hospital
  • Wagga Wagga Clinic
  • Wollongong Hospital
  • Wyong Hospital
ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ക്വീൻസ്ലാൻറ്:

സംസ്ഥാനത്ത് മെട്രോ നോർത്ത് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സർവീസ് ആണ് ഫീവർ ക്ലിനിക്കുകളും കമ്മ്യൂണിറ്റി അസസ്‌മെന്റ് ക്ലിനിക്കുകളും വഴി പരിശോധനകൾ നടത്തുന്നത്.

ഫീവർ ക്ലിനിക്കുകൾ  

  • Royal Brisbane and Women’s Hospital (RBWH)
  • The Prince Charles Hospital (TPCH)
  • Redcliffe Hospital
  • Caboolture Hospital
  • Kilcoy Hospital
കമ്മ്യൂണിറ്റി അസസ്‌മെന്റ് ക്ലിനിക്കുകൾ 

  • Pine Rivers Community Centre
  • Brighton Health Campus (drive-through)
ജി പി റെസ്പിറേറ്ററി ക്ലിനിക്ക്

  • Morayfield
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരെ മാത്രമേ ഇവിടെ പരിശോധക്ക് വിധേയരാക്കുകയുള്ളു എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

സൗത്ത് ഓസ്ട്രേലിയ :

സൗത്ത് ഓസ്‌ട്രേലിയൻ ആശുപത്രികളിലെ അടിയന്തര വിഭാഗത്തിൽ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനത്ത് സ്‌പെഷ്യൽ ഫീവർ ക്ലിനിക്കുകൾ തുടങ്ങിയത്.

മെട്രോപോളിറ്റൻ ക്ലിനിക്കുകൾ 

  • Flinders Medical Centre
  • Lyell McEwin Hospital (PDF 1059KB)(opens in a new window)
  • Royal Adelaide Hospital
  • Women’s and Children’s Hospital
റീജിയണൽ ക്ലിനിക്കുകൾ 

  • Gawler Health Service
  • Kangaroo Island Health Service
  • Mount Barker Hospital
  • South Coast District Hospital
  • Yorke & Northern Local Health Network
ഇതിനു പുറമെ ഡ്രൈവ് ത്രൂ ക്ലിനിക്കുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഡ്രൈവ് ത്രൂ ക്ലിനിക് പ്രവർത്തനം ആരംഭിച്ചത് സൗത്ത് ഓസ്‌ട്രേലിയയിലാണ്. എന്നാൽ ഇവിടെ പരിശോധന നടത്തേണ്ടവർക്ക് ജി പി യുടെ റഫറൻസ് ആവശ്യമാണ്.

ഡ്രൈവ് ത്രൂ ക്ലിനിക്കുകൾ

  • Ceduna
  • Repat Health Precinct(opens in a new window)
  • Port Augusta Hospital
  • Port Lincoln
  • Whyalla Hospital
കൂടാതെ സ്വയം ഐസൊലേറ്റ് ചെയ്യുന്നവരുടെ കൂടുതൽ പരിശോധനകൾ നടത്താനായി ഒരു നഴ്സ് വീട്ടിലെത്തി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. ഈ സൗത്ത് ഓസ്‌ട്രേലിയൻ പാത്തോളജി സേവനത്തിനും ജി പി യുടെ റഫറൻസ് ആവശ്യമാണ്.

സൗത്ത് ഓസ്‌ട്രേലിയയിലെ ഹോട്ട് ലൈൻ നമ്പർ -1800 253 787

ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

വെസ്റ്റേൺ ഓസ്ട്രേലിയ

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഫീവർ ക്ലിനിക്കുകൾ എല്ലാം തന്നെ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കുന്നുണ്ട്. 

  • Armadale Health Service
  • Fiona Stanley Hospital
  • Joondalup Hospital 
  • Rockingham General Hospital 
  • Royal Perth Hospital 
  • St John of God Midland Hospital 
  • Sir Charles Gairdner Hospital 
  • Bunbury Health Campus 
ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും.
24a64cdf-7fb9-451c-88e5-a23ce7205de6

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ രണ്ട് ക്ലിനിക്കുകളാണ് നിലവിലുള്ളത്. ഇതിൽ ഒന്ന് വോക് ഇൻ ക്ലിനിക്കും മറ്റൊന്ന് ഡ്രൈവ് ത്രൂ ക്ലിനിക്കുമാണ്. വോക് ഇൻ ക്ലിനിക്കിൽ തിരക്ക് കൂടിയതോടെ മാർച്ച് 20നാണ് ഡ്രൈവ് ത്രൂ ക്ലിനിക് ഇവിടെ ആരംഭിച്ചത്.

സ്വകാര്യ വാഹനങ്ങളിൽ മാത്രമേ ഡ്രൈവ് ത്രൂ ക്ലിനിക്കിലേക്ക് എത്താവു എന്നും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്ക് ഈ സേവനം ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

ACT റെസ്പിറേറ്ററി അസസ്‌മെന്റ് ക്ലിനിക്കുകൾ 

  • The Weston Creek Walk-in Centre 
  • Drive Through Respiratory Assessment Clinic, Exhibition Park  
ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടെറിട്ടറി ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും 

ടാസ്മേനിയ:

ടാസ്മേനിയയിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ കൊറോണവൈറസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുള്ളു. ഹൊബാർട്, ലാൻസെസ്റ്റൺ, ബർണി, ലാട്രോബ് തുടങ്ങിയ ഇടങ്ങളിലായി നാല് റെസ്പിറേറ്ററി ക്ലിനിക്കുകളാണുള്ളത്.

പരിശോധനക്ക് ശേഷം 24 മണിക്കൂറാണ് ഫലം ലഭിക്കാനുള്ള സമയം.

എന്നാൽ ഇവിടേക്ക് നേരിട്ട് ചെല്ലാൻ പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റ നിർദ്ദേശം. മറിച്ച് പരിശോധന ആവശ്യമായവർ 1800 671 738 എന്ന ഹോട്ട്ലൈൻ നമ്പറിൽ ആദ്യം ബന്ധപ്പെടണം.

നിങ്ങൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധനക്കായി ഒരു ജി പി ക്ക് നിങ്ങളെ ഈ ക്ലിനിക്കിലേക്ക് റഫർ ചെയ്യാം. എന്നാൽ ജി പി യെ സമീപിക്കും മുൻപായി ജി പി ക്ലിനിക്കിൽ വിളിച്ച് നിങ്ങൾ അവിടെ എത്തുന്ന കാര്യം മുൻകൂട്ടി അറിയിക്കേണ്ടതാണ്. 

ടാസ്മേനിയ ഹോട്ട് ലൈൻ നമ്പർ - 1800 671 738

ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും.

നോർത്തേൺ ടെറിട്ടറി :

നോർത്തേൺ ടെറിട്ടറിയിൽ കുറച്ച് ക്ലിനിക്കുകളാണ് ഇപ്പോൾ നിലവിലുള്ളത്. 

  • Royal Darwin Hospital 
  • Palmerston GP Super Clinic 
  • Howard Springs
  • Central Clinic and Mall Medical, Alice Springs
  • Tennant Creek Hospital 
ഇതിൽ ഹൊവാഡ് സ്‌പ്രിംഗ്‌സിൽ പ്രവർത്തിക്കുന്നത് ഡ്രൈവ് ത്രൂ ക്ലിനിക്കാണ്.
972163a5-18fb-4789-85ee-ec9990826842
കൂടുതൽ ക്ലിനിക്കുകൾ തുടങ്ങാനുള്ള പദ്ധതിയിലാണ് ഇവിടുത്തെ ആരോഗ്യ വകുപ്പ്. 

ക്ലിനിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാം. 


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.


 

 


Share

Published

By Salvi Manish

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഓസ്‌ട്രേലിയയിലെ കോറോണവൈറസ് പരിശോധനാ ക്ലിനിക്കുകൾ ഏതെല്ലാമെന്ന് ഇവിടെ അറിയാം | SBS Malayalam