വിനോദത്തിനായി കഞ്ചാവ് കൈവശം വയ്ക്കാനും ഉപയോഗിക്കാനും അനുവദിക്കുന്നതിനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി അസംബ്ലി സെപ്റ്റംബറിൽ പാസാക്കിയിരുന്നു.
ഈ നിയമമാണ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്.
ഇതോടെ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 50 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാൻ നിയമം അനുവാദം നൽകും. ഒരാൾക്ക് രണ്ട് കഞ്ചാവു ചെടികളും വീട്ടിൽ നാല് ചെടികളും വളർത്താൻ കഴിയും.
ഇതോടെ വ്യക്തിപരമായ ആവശ്യത്തിനായി കഞ്ചാവ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കിയ ഓസ്‌ട്രേലിയയിലെ ആദ്യ പ്രദേശമായി മാറിയിരിക്കുകയാണ് ACT.
നിയമത്തിൽ ചില വ്യവസ്ഥകളും മുൻപോട്ടു വച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ലഭ്യമാകാത്ത രീതിയില്‍ വേണം കഞ്ചാവ് സൂക്ഷിക്കാന്‍. കുട്ടികളുടെ സമീപത്ത് വച്ച് ഇത് ഉപയോഗിക്കാനോ, പൊതുതോട്ടങ്ങളില്‍ കഞ്ചാവു ചെടി വളര്‍ത്താനോ പാടില്ല.
എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി കഞ്ചാവ് വിൽക്കുന്നതും വിതരണം ചെയ്യുന്നതും ACTയിൽ ക്രിമിനൽ കുറ്റമാണ്.
ഇത് വലിയൊരു മാറ്റത്തിന്റെ അടയാളമാണെന്ന് ACT മുഖ്യമന്ത്രി ആൻഡ്രൂ ബാർ പറഞ്ഞു.
അതേസമയം നിയമത്തെ ലിബറല്‍ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്ന് ACT ഷാഡോ അറ്റോര്‍ണി ജനറല്‍ ജെറമി ഹാന്‍സന്‍ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ പേരെ ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാകും ഈ നിയമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാനസിക പ്രശ്‌നങ്ങള്‍ കൂടാന്‍ അതു കാരണമാകുമെന്നും, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് കൂടുമെന്നും ജെറമി ഹാന്‍സന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലഹരി ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനോടു യോജിക്കുന്നില്ലെന്ന് ഫെഡറല്‍ സർക്കാരും നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ സംസ്ഥാനങ്ങൾ അവരുടെ തീരുമാനങ്ങൾക്ക് മുൻഗണന നൽകുമെന്നും ഇത്തരം കാര്യങ്ങളിൽ അവർ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.