സംസ്ഥാന അതിർത്തികൾ തുറന്ന ശേഷം മാത്രമേ രാജ്യാന്തര വിദ്യാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കൂ എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനങ്ങൾ അതിർത്തികൾ തുറക്കുന്ന പക്ഷം ജൂലൈയിൽ പൈലറ്റ് അടിസ്ഥാനത്തിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനാനുമതി നൽകുമെന്നാണ് മോറിസൻ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് ഫെഡറൽ സർക്കാർ നിർദ്ദേശപ്രകാരം രാജ്യാന്തര വിദ്യാർത്ഥികൾക്ക് പൈലറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ തയ്യാറാണെന്ന് ACT അറിയിച്ചത്.
ജൂലൈ മുതൽ രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കാൻ തയ്യാറാണെന്നും ഇതിനായി കഴിഞ്ഞ ആറ് ആഴ്ചകളായി സർവ്വകലാശാലകളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ACT മുഖ്യമന്ത്രി ആൻഡ്രൂ ബാർ വ്യക്തമാക്കി.
ഇതോടെ കൊറോണ പ്രതിസന്ധിക്ക് ശേഷം രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കുമെന്നറിയിച്ച ആദ്യ പ്രദേശമാണ് ACT.
രാജ്യത്തേക്കെത്തുന്ന പൗരന്മാരും പെർമനന്റ് റെസിഡന്റ്സും പാലിക്കേണ്ട ക്വറന്റൈൻ നിയമങ്ങളും സാമൂഹിക നിയന്ത്രണങ്ങളുമെല്ലാം നിർബന്ധമാക്കിക്കൊണ്ടാകും ഇവർക്ക് പ്രവേശനം അനുവദിക്കുക.
മാത്രമല്ല, ആരംഭ ഘട്ടത്തിൽ കുറച്ചു വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. അതായത് ഒന്നോ രണ്ടോ വിമാനങ്ങളിൽ എത്തുന്നവരെ മാത്രം.
പദ്ധതി വിജയകരമാക്കാനായി രണ്ടാഴ്ചത്തെ ക്വറന്റൈനും സുരക്ഷാ പരിശോധനകളും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൈലറ്റ് അടിസ്ഥാനത്തിൽ രാജ്യന്തര വിദ്യാർത്ഥികളെ കൊണ്ടുവരുന്ന കാര്യത്തിൽ ACT സർവ്വകലാശാലകൾ ഈയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
കൊറോണബാധ രൂക്ഷമായ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ അതിർത്തികൾ അടച്ചപ്പോഴും ന്യൂ സൗത്ത് വെയിൽസും, വിക്ടോറിയയും, ACT യും മാത്രമാണ് അതിർത്തികൾ തുറന്നിരുന്നത്.
ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയാതെ 120,000 വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ NSWഉം വിക്ടോറിയയും
വിക്ടോറിയയുടെ സാമ്പത്തിക-സാമൂഹിക രംഗത്തിന് രാജ്യാന്തര വിദ്യാർത്ഥികൾ വിലപ്പെട്ട സംഭാവനകൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ ഫെഡറൽ സർക്കാരുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേർന്ന് സർക്കാർ പ്രവർത്തിച്ചുവരികയാണെന്ന് വിക്ടോറിയൻ സർക്കാർ വക്താവ് എസ് ബി എസ് പഞ്ചാബിയോട് പറഞ്ഞു.
സർക്കാർ കണക്കുകൾ പ്രകാരം 7,000 രാജ്യാന്തര വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും തിരിച്ചെത്താനായി കാത്തിരിക്കുന്നത്.
വിക്ടോറിയൻ സർക്കാരിന് പുറമെ ഏറ്റവും കൂടുതൽ രാജ്യാന്തര വിദ്യാർത്ഥികൾ ഉള്ള NSW ഉം ഇവർക്ക് പ്രവേശനാനുമതി നൽകാൻ തയ്യാറായി മുൻപോട്ടു വന്നിട്ടുണ്ട്. സാമൂഹിക നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടാകും ഇതെന്നാണ് NSW സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ സൗത്ത് ഓസ്ട്രേലിയ ബുധനാഴ്‌ച മുതൽ അതിർത്തി തുറന്നു. എന്നാൽ, വെസ്റ്റേൺ ഓസ്ട്രേലിയ, ടാസ്മേനിയ, നോർതേൺ ടെറിട്ടറി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. രോഗഭീതി ഒഴിഞ്ഞാൽ ജൂലൈ 10 നു അതിർത്തി തുറക്കുമെന്ന് ക്വീൻസ്ലാന്റും അറിയിച്ചിട്ടുണ്ട്.
People in Australia must stay at least 1.5 metres away from others. Find out what restrictions are in place for your state or territory.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at http://www.sbs.com.au/coronavirus