SKIP TO MAIN CONTENT

ഐഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൈറസ്; ഫോൺ തകരാറിലാക്കുമെന്ന് മുന്നറിയിപ്പ്

ഐഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് “ബ്ലാക്ക് ഡോട്ട് ഓഫ് ഡെത്ത്” എന്ന പേരിൽ വൈറസ് പ്രചരിക്കുന്നു. കറുത്ത ഒരു കുത്തു മാത്രം അടങ്ങുന്ന സന്ദേശം ഐമെസ്സജ് ആയാണ് ഫോണുകളിലേക്ക് എത്തുന്നത്. ഇത് ഫോൺ പൂർണമായും തകരാറിലാക്കാൻ കഴിയുന്നത്ര അപകടകാരിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

iphone bug
Source: Flickr

1 min read

Published

Updated


Skip to article content

കറുത്ത നിറത്തിലുള്ള ഒരു കുത്തു മാത്രം അടങ്ങുന്ന ഐമെസ്സജ് ആയാണ് ഉപഭോകതാക്കുടെ ഫോണുകളിലേക്ക് “ബ്ലാക്ക് ഡോട്ട് ഓഫ് ഡെത്ത്” എന്ന വൈറസ് എത്തുന്നത്. കറുത്ത കുത്തായി എത്തുന്ന സന്ദേശമായതുകൊണ്ടുതന്നെയാണ് ഇതിന് “ബ്ലാക്ക് ഡോട്ട് ഓഫ് ഡെത്ത്” എന്ന പേര് നൽകിയിരിക്കുന്നത്. 

ഈ സന്ദേശം തുറക്കുന്ന പക്ഷം ഫോണിലെ മറ്റ് സന്ദേശങ്ങൾ എല്ലാം ഇല്ലാതാകും. ആപ്പിൾ കമ്പനിക്ക് മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളു. മാത്രമല്ല മെസ്സേജ് ആപ്പിനെ ഇത് പൂർണമായും മരവിപ്പിക്കുകയും ഫോൺ പൂർണമായും തകരാറിലാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ സന്ദേശം ഒരിക്കൽ ഫോണിൽ ലഭിച്ചു കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യാനും സാധിക്കില്ല.  നേരത്തെ ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പ്രചരിച്ചിരുന്ന വാട്സ് ആപ്പ് ടെക്സ്റ്റ് ബോംബിന്  സമാനമായ രീതിയിൽ ആണ് ഇത് പ്രവർത്തിക്കുന്നത്.  എന്നാൽ അതിലും അപകടകാരിയാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഇത്തരത്തിൽ  ഒരു സന്ദേശം ലഭിച്ചാൽ ഫോൺ റീസ്റ്റാർട് ചെയ്യാൻ പാടില്ലെന്നും ഇത് വഴി സമാനമായ കൂടുതൽ സന്ദേശങ്ങൾ ഫോണിലേക്ക് എത്തുകയും ഇത് ഫോൺ തകരാറിലാക്കുകയും ചെയ്യും എന്നുമാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ആഴ്ചയിൽ വാട്സ് ആപ്പ് ടെക്സ്റ്റ് ബോംബ് എന്ന പേരിൽ ഒരു വൈറസ് പ്രചരിച്ചിരുന്നു. തെലുങ്ക് ഭാഷയിൽ ഫോണിലേക്കെത്തുന്ന സന്ദേശമായി മറ്റൊരു വൈറസും ഫെബ്രുവരിയിൽ പ്രചരിച്ചിരുന്നു.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now