അപകടത്തില്‍പ്പെടുന്ന ഓസ്‌ട്രേലിയന്‍ മലയാളികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ക്യാംപയിന്‍

അപകടങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ബോധവത്കരണ പ്രചാരണവുമായി ഒരുവിഭാഗം ഓസ്‌ട്രേലിയന്‍ മലയാളികള്‍ രംഗത്ത്. അടുത്ത കാലത്തുണ്ടായ അപകടവാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ബോധവത്കരണ ശ്രമമെന്ന് ഈ കൂട്ടായ്മ പറഞ്ഞു.

Privacy

Source: Pic: public domain

ഓസ്‌ട്രേലിയയുടെ വിവിധ നഗരങ്ങളിലുള്ള ഒരുവിഭാഗം മലയാളികളുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പ്രചാരണകൂട്ടായ്മ തുടങ്ങിയിരിക്കുന്നത്.

അടുത്തകാലത്തുണ്ടായ പല അപകടങ്ങളിലും സ്വകാര്യത ഹനിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഈ പ്രചാരണം നടത്തുന്നതെന്ന് അതിന് തുടക്കം കുറിച്ച ശ്രീകുമാര്‍ തോപ്പില്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

ദ റൈറ്റ് ക്ലിക്ക്‌സ് എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലൂടെയും, വിവിധ മലയാളി അസോസിയേഷനുകളെ നേരില്‍ ബന്ധപ്പെട്ടുമാണ് ഈ പ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ടവരെക്കുറിച്ച് ഇന്ത്യയിലോ മറ്റു വിദേശരാജ്യങ്ങളിലോ ഉള്ള അടുത്ത ബന്ധുക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയുന്നത് അവര്‍ക്ക് കനത്ത മാനസിക ആഘാതം ഉണ്ടാക്കും എന്നാണ് മലയാളി സമൂഹത്തോടുള്ള അപേക്ഷയില്‍ ഇവര്‍ പറയുന്നത്.

 

ഔദ്യോഗികമായ സമ്മതമില്ലാതെ അപകടത്തില്‍പ്പെട്ടവരുടെ ചിത്രങ്ങളോ, മറ്റു സ്വകാര്യ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് എല്ലാ മലയാളികളും ഒഴിഞ്ഞുനില്‍ക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വിവിധ മലയാളികൂട്ടായ്മകളോടും അസോസിയേഷനുകളോടും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചതായും ശ്രീകുമാര്‍ തോപ്പില്‍ പറഞ്ഞു.

 

 

 


1 min read

Published

Updated

By Deeju Sivadas



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now

അപകടത്തില്‍പ്പെടുന്ന ഓസ്‌ട്രേലിയന്‍ മലയാളികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ക്യാംപയിന്‍ | SBS Malayalam