SKIP TO MAIN CONTENT

അര്‍ജുന്‍ നായര്‍ ഷെഫീല്‍ഡ് ഷീല്‍ഡിനുള്ള NSW ടീമില്‍

മലയാളിയായ അര്‍ജുന്‍ നായര്‍ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡിനുള്ള NSW സംസ്ഥാന ടീമിലാണ് അര്‍ജുന്‍ ഇടം നേടിയത്. ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റിലേക്കുള്ള പടിവാതില്‍ എന്നാണ് ഷെഫീല്‍ഡ് ഷീല്‍ഡ് അറിയപ്പെടുന്നത്.

Arjun Nair
Source: Courtesy: Arjun Nair

1 min read

Published

Updated

By Delys Paul


Skip to article content

 

ഈ വ്യാഴാഴ്ച കോഫ്‌സ്  ഹാര്‍ബറില്‍ സൗത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള പന്ത്രണ്ടംഗ ടീമിലേക്ക് അര്‍ജുനെ ഉള്‍പ്പെടുത്തി. പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുകയാണെങ്കില്‍, ഓസ്‌ട്രേലിയന്‍ ദേശീയ ടീമംഗങ്ങള്‍ക്കൊപ്പമായിരിക്കും അര്‍ജുന്‍ കളിക്കാനിറങ്ങുക. ഷെഫീല്‍ഡ് ഷീല്‍ഡിലൂടെയാണ് എല്ലാ കളിക്കാരും ദേശീയ ടീമില്‍ എത്തിയിട്ടുള്ളത്.

അണ്ടർ 19 ദേശീയ നിരയിൽ ഇടം നേടിയതിനു മാസങ്ങൾക്ക് ശേഷമാണ് പതിനേഴുകാരനായ അർജുൻ നായർ ഇപ്പോൾ NSW സംസ്ഥാന ടീമിൽ എത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ദേശീയ അണ്ടർ 19 ചാമ്പ്യൻഷിപ്പ് NSW മെട്രോയ്ക്ക് നേടിക്കൊടുക്കുന്നതിൽ അർജുൻ നിര്ണ്ണായക പങ്കു വഹിച്ചു. ഫൈനലിൽ 10 ഓവറിൽ 24 റൺസ് നൽകി അർജുൻ 6 വിക്കെറ്റ് നേടിയിരുന്നു, 41 റൺസ് നേടി ബാറ്റിങ്ങിലും തിളങ്ങി. 

 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച പ്രകടനം തുടരുന്ന അർജുൻ  അണ്ടർ 19 വേൾഡ് കപ്പ്‌ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്, ലോകകപ്പി്ല നിന്ന് ഓസ്ട്രേലിയ പിന്മാറിയത് അര്ജുന് വലിയൊരു അവസരം നഷ്ടപ്പെടുത്തി. അതിനു ശേഷം ക്രിക്കറ്റ്‌ സെലെക്ടർമാരും അർജുൻ നായരിൽ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഉയർന്നു വരുന്ന മികച്ച യുവ താരമായിട്ടാണ് ഗ്രെഗ് ചാപ്പൽ അർജുൻ നായരെ കാണുന്നത്.   

 

സിഡ്നിയിലെ ഗിറാവീനിലുള്ള ജയാനന്ദ് നായരുടെയും ശാലിനി നായരുടെയും മൂത്ത മകനാണ് അർജുൻ. ഒരു അനുജത്തി, മായാ നായർ.  ക്ലബ് ക്രിക്കറ്റിലും, അണ്ടർ 17, ദേശീയ അണ്ടർ 19 തലത്തിലുമുള്ള മികച്ച പ്രകടനത്തോടെയാണ് വലം കൈയൻ ബാറ്റ്സ്മാനും ഓഫ് സ്പിൻ ബൌളറുമായ അർജുൻ NSW ടീമിലെത്തിയത്. ഗ്രേഡ് ക്രിക്കറ്റിലെ പല റെക്കോർഡുകളും ഇപ്പോൾ തന്നെ ഈ 17കാരൻ സ്വന്തമാക്കിക്കഴിഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now