കൊറോണ വൈറസ് ബാധ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്കയോടെ ജനങ്ങൾ ടോയ്‌ലറ്റ് പേപ്പറും മറ്റും വാങ്ങിക്കൂട്ടുകയാണ്. ഇതുമൂലം മിക്ക ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിലും ടോയ്‌ലറ്റ് പേപ്പറും ലഭ്യമല്ല.
ജനങ്ങൾ പരിഭ്രാന്തരായി ടോയ്‌ലറ്റ് പേപ്പറുകൾ വാങ്ങിത്തുടങ്ങിയതോടെ പ്രമുഖ ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ വൂൾവർത്സ് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഒരാൾക്ക് നാല് പാക്കറ്റുകൾ എന്ന നിലയ്ക്കാണ് നിയന്ത്രണം.

Source: SBS News
ഇതോടെ ഗംട്രീയിലും ഇ-ബേയിലുമെല്ലാം ഉയർന്ന വിലയ്ക്ക് ടോയ്‌ലറ്റ് പേപ്പർ വിൽപ്പനക്കിടുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്.
ഓസ്ട്രലിയക്കാർ എന്തുകൊണ്ട് ടോയ്‌ലറ്റ് പേപ്പർ ഇത്രത്തോളം വാങ്ങിക്കൂട്ടുന്നു എന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജ്ജീവമാണ്.
ടോയ്ലറ്റ് പേപ്പർ പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ, ചെറുപ്പം മുതൽ ടോയ്‌ലറ്റ് പേപ്പറിന് പകരമായി മറ്റ് മാർഗങ്ങൾ പിന്തുടർന്ന് വന്നിരുന്ന മലയാളികളെ ഇത് സാരമായി ബാധിക്കുന്നുണ്ടോ?
അതോ ഇന്ത്യന്‍ രീതികള്‍ ഇവിടെയും ഉപയോഗിക്കുന്നത് പ്രായോഗികമാണോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം