NSWൽ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം തുടങ്ങി; വാക്‌സിൻ സ്വീകരിച്ചവരിൽ പ്രീമിയറും

ന്യൂ സൗത്ത് വെയിൽസിൽ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം തുടങ്ങി. പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ, ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ്, ചീഫ് ഹെൽത് ഓഫീസർ കെറി ചാന്റ് എന്നിവർ ബുധനാഴ്ച വാക്‌സിൻ സ്വീകരിച്ചു.

News

Gladys Berejiklian has received her first dose of the coronavirus jab as the AstraZeneca rollout starts in NSW. Source: Getty Images AsiaPac

ഓസ്‌ട്രേലിയയിൽ കഴിഞ്ഞയാഴ്ചയാണ് ആസ്ട്രസെനക്ക വാക്‌സിന്റെ വിതരണം ആരംഭിച്ചത്. 

വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ക്വീൻസ്ലാൻറ്, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങളിൽ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം ആരംഭിച്ചതിന് പിന്നാലെ ന്യൂ സൗത്ത് വായിൽസിലും വാക്‌സിൻ വിതരണം തുടങ്ങി.

ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ആസ്ട്രസെനക്ക വാക്‌സിനിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ്, ചീഫ് ഹെൽത് ഓഫീസർ കെറി ചാന്റ് എന്നിവരും ബുധനാഴ്ച് ആസ്ട്രസെനക്ക വാക്‌സിൻ ലഭിച്ചവരിൽ ഉൾപ്പെടുന്നു. 

കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ വാക്‌സിൻ വിതരണം സംസ്ഥാനത്ത് പ്രതീക്ഷിച്ചത് പോലെ മുന്നോട്ട് പോകുന്നതായി ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

ആദ്യ മൂന്നാഴ്ചയിൽ 35,000 പേർക്ക് വാക്‌സിൻ നൽകുക എന്ന ലക്‌ഷ്യം സാധ്യമാകുമെന്ന് കരുതുന്നതായി പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 27,000 പേർക്ക് വാക്‌സിനിന്റെ ആദ്യ ഡോസ് ലഭിച്ചതായാണ് കണക്കുകൾ. ഏജ്ഡ് കെയർ കേന്ദ്രങ്ങളിലെ വാക്‌സിൻ വിതരണത്തിന് പുറമെയാണിത്.

വാക്‌സിൻ വിതരണം പുരോഗമിക്കുന്നത് രാജ്യാന്തര യാത്രകൾ പുനരാംഭിക്കുന്നതിനുള്ള ആദ്യ പടിയാണെന്ന് സിഡ്‌നിയിലുള്ള സെന്റ് ജോർജ് ആശുപത്രയിൽ വാക്‌സിൻ സ്വീകരിച്ച ശേഷം പ്രീമിയർ പറഞ്ഞു. 

ഭൂരിഭാഗം ആളുകളും വാക്‌സിൻ സ്വീകരിക്കുന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കാൻ കഴിയുമെന്നും ബെറെജെക്ലിയൻ പറഞ്ഞു. 

ആസ്ട്രസെനക്ക വാക്‌സിനും ഫൈസർ വാക്‌സിനും ഒരേപോലെ ഫലപ്രദമാണെന്ന് പ്രീമിയർ പറഞ്ഞു. ഓസ്‌ട്രേലിയയിൽ ആസ്ട്രസെനക്ക വാക്‌സിനായിരിക്കും ഭൂരിഭാഗം പേർക്കും ലഭിക്കുക എന്നാണ് റിപ്പോർട്ട്. 

മാർച്ച് 22 മുതൽ ഓസ്‌ട്രേലിയയിൽ വിതരണം ചെയ്യുന്ന ആസ്ട്രസെനക്ക വാക്‌സിൻ പ്രാദേശികമായി നിർമ്മിക്കുന്നവയാണ്. രാജ്യത്ത്  ഇതുവരെ വിതരണം ചെയ്ത ആസ്ട്ര സെനക്ക വാക്‌സിൻ വിദേശത്ത് നിന്നെത്തിയതാണ്. 

ന്യൂ സൗത്ത് വെയിൽസിൽ കുറഞ്ഞത് 1,300 ജിപി ക്ലിനിക്കുകൾ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്. 

ഫെഡറൽ സർക്കാറിന്റെ വാക്‌സിൻ വിതരണ പദ്ധതിയിലെ 1a, 1b എന്നീ ഘട്ടങ്ങളിൽ വാക്‌സിൻ ലഭിക്കാൻ അർഹതയുള്ളവർക്കാണ് ആദ്യം വാക്‌സിൻ ലഭ്യമാവുക.

 

ന്യൂ സൗത്ത് വെയിൽസിൽ സാമൂഹ്യ വ്യാപനത്തിലൂടെ രോഗബാധയില്ലാതെ 52 ദിവസം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഹോട്ടൽ ക്വാറന്റൈനിലുള്ള അഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

 

 മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക... 


People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania 


Share

2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now