ഓസ്‌ട്രേലിയയിൽ വേനൽക്കാലം പതിവിലും കഠിനമാകുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികൾ നേരിട്ടേൽക്കുന്നത് കുട്ടികളുടെ കണ്ണുകളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതായി റോയൽ ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസിലാൻഡ് കോളേജ് ഓഫ് ഓഫ്‍താൽമോളജിസ്റ്സ് (RANZCO ) മുന്നറിയിപ്പ് നൽകുന്നു.
അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കുട്ടികൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കാൻ 'നോ ഹാറ്റ്സ്, നോ സൺഗ്ലാസ്, നോ പ്ലെ' എന്ന നയം ഓസ്‌ട്രേലിയൻ സ്‌കൂളുകളിൽ നിർബന്ധമാക്കണമെന്നും RANZCO സ്‌കൂളുകളോട് ആവശ്യപ്പെട്ടു.
അതായത്, തൊപ്പിയില്ലാതെ പുറത്ത് കളിക്കാൻ ഓസ്‌ട്രേലിയയിലെ മിക്ക സ്‌കൂളുകളും അനുവദിക്കാറില്ല. അതുപോലെ സൺഗ്ലാസ് ധരിക്കാത്ത കുട്ടികൾക്ക് പുറത്ത് കളിക്കുവാൻ അനുവാദം നൽകില്ല എന്ന നയം സ്‌കൂളുകളിൽ കൊണ്ടുവരണമെന്നാണ് RANZCO യുടെ ആവശ്യം.
അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് കാഴ്ചശക്തി കുറയുക മുതൽ കാഴ്ച ശക്തി നഷ്ടപ്പെടാൻ വരെ കാരണമാകുന്ന ഗുരുതരമായ നേത്ര രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് RANZCO മുന്നറിയിപ്പ് നൽകി .
ഇതേക്കുറിച്ച് പലരും അഞ്ജരാണെന്നും, കുട്ടികൾക്കിടയിൽ നേത്ര രോഗങ്ങൾ വർധിക്കുന്നതായി കണ്ടുവരുന്നുണ്ടെന്നും സിഡ്‌നിയിൽ കുട്ടികളുടെ കണ്ണുരോഗ വിദഗ്ധനായ ഡോ ഷാനിൽ ശർമ്മ പറയുന്നു.
മാത്രമല്ല, ചെറുപ്പത്തിൽ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന നേത്ര രോഗങ്ങൾ പ്രായമാകുമ്പോൾ തിമിരം പോലുള്ള പലതരം നേത്ര രോഗങ്ങൾക്കും, കൺപോളയ്ക്കും കണ്ണിന് ചുറ്റും കാൻസറും ബാധിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന് സിഡ്നി സർവകലാശാലയിലെ നേത്ര ശസ്ത്രക്രിയ വിദഗ്ധയായ ഡോ അലീന സിൽഡോവിച്ച് പറഞ്ഞു.
അതിനാൽ സൂര്യപ്രകാശത്തിൽ പുറത്തു കളിക്കാനിറങ്ങുന്ന കുട്ടികൾക്ക് വീതിയുള്ള തൊപ്പിയും, സൺ ഗ്ലാസും നിർബന്ധമാക്കാൻ രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ശ്രദ്ധിക്കേണ്ടതാണെന്ന് RANZCO പറഞ്ഞു .
ഏതു വിധത്തിലുള്ള തൊപ്പിയും സൺഗ്ലാസും ആയിരിക്കണം ഇവർ ധരിക്കേണ്ടതെന്നതിനെക്കുറിച്ചും നേത്രരോഗ വിദഗ്ധർ അറിയിച്ചിട്ടുണ്ട്.
Ophthalmologists recommend that parents ensure their children wear broad brimmed hats when they’re outdoors, as well as sunglasses that:
• are rated Category 3 of the Australian Standards for UV protection;
• have a wraparound frame, designed to minimise unfiltered side light entering the eye;
• have lenses with UV 400 protection;
• have lens coatings to block reflected light from entering the eye; and
• have polarised lenses.
പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക