ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധ വർധിച്ചു തുടങ്ങിയതോടെയാണ് വിദേശത്തേക്ക് യാത്രാ ചെയ്യുന്നതിൽ സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
വിദേശത്തു നിന്ന് എത്തുന്നവരിൽ കൂടുതലായി രോഗം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു യാത്രാ വിലക്ക്. മാർച്ച് മുതലായിരുന്നു വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നടപ്പിലാക്കിയത്.
ഡിസംബർ 18ന് വിലക്ക് അവസാനിക്കാനിരിക്കെയാണ് യാത്രാ വിലക്ക് സർക്കാർ വീണ്ടും നീട്ടിയത് .
വിമാനയാത്രക്കും ക്രൂസ് കപ്പൽ യാത്രക്കുമുള്ള വിലക്കാണ് സർക്കാർ നീട്ടിയിരിക്കുന്നത്.
വിദേശത്തുനിന്നെത്തുന്നവരിലാണ് ഭൂരിഭാഗം കോവിഡ് കേസുകൾ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ രാജ്യം സുരക്ഷിതമാക്കാനാണ് യാത്രാ വിലക്ക് നീട്ടിയിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
2021 മാർച്ച് വരെയാണ് യാത്രാ വിലക്ക് നീട്ടിയിരിക്കുന്നത്.
എന്നാൽ അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ടവർ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സിൽ നിന്ന് പ്രത്യേക അനുമതി തേടേണ്ടതാണെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഏതൊക്കെ സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- അടിയന്തര ചികിത്സയ്ക്കായുള്ള യാത്ര - ആ ചികിത്സ ഓസ്‌ട്രേലിയയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍
- അടിയന്തര സ്വഭാവമുള്ളതും, ഒഴിവാക്കാന്‍ കഴിയാത്തതുമായ വ്യക്തിഗത ആവശ്യങ്ങള്‍ക്ക്
- ഉറ്റ ബന്ധുക്കളുടെ മരണമോ രോഗമോ പോലുള്ള സാഹചര്യങ്ങളില്‍ (compassionate and humanitarian reasons)
- കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്ര
- അവശ്യസ്വഭാവമുള്ള ബിസിനസുകളുടെയും വ്യവസായങ്ങളുടെയും ഭാഗമായുള്ള യാത്ര
- രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യാത്ര
ഇളവ് ലഭിക്കുന്നതിന് ആവശ്യമായ തെളിവുകളും ഹാജരാക്കണം.
യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടാഴ്ച മുമ്പെങ്കിലും ഇളവിനായി അപേക്ഷിക്കണം. എന്നാല്‍ യാത്ര ചെയ്യുന്നതിന് മൂന്നു മാസത്തിനകം ആകണം ഇത്.
താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതിന് ഇളവുണ്ട്:
- സാധാരണരീതിയില്‍ മറ്റൊരു രാജ്യത്തെ റെസിഡന്റ് ആണെങ്കില്‍ (ഇരട്ട പൗരത്വമുള്ളവര്‍ക്ക് ഇത് പ്രയോജനപ്രദമാകും)
- വിമാനം, കപ്പല്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍
- സ്‌പെഷ്യല്‍ കാറ്റഗറി വിസയുള്ള ന്യൂസിലന്റ് പൗരന്‍മാര്‍
- ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍
2020 മാർച്ച് 18 മുതൽ ജൈവസുരക്ഷാ അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. ഇത് 2021 മാർച്ച് 17 വരെയാണ് നീട്ടിയിരിക്കുന്നത്. അടിയന്തരാവസ്ഥ നീട്ടിയതിനെത്തുടർന്നാണ് യാത്രാ വിലക്കും നീട്ടിയത്.
ഗവർണർ ജനറലിന് ഫെഡറൽ സർക്കാർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത്.
വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. അതിനാൽ അടിയന്തര കാലയളവ് നീട്ടണമെന്ന് ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റിയുടെയും കോമൺവെൽത് ചീഫ് മെഡിക്കൽ ഓഫീസറുടെയും ഉപദേശപ്രകാരമാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്.
വിദഗ്ധോപദേശം തേടിയ ശേഷമാണ് സർക്കാർ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുന്നതും.