ഓസ്‌ട്രേലിയയില്‍ നിന്ന് കൂടുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തിയേക്കും: സൂചന നല്‍കി രണ്ടു സര്‍ക്കാരുകളും

കുടുങ്ങിക്കിടക്കുന്ന പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കുമിടയില്‍ കൂടുതല്‍ എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് ഇരു രാജ്യങ്ങളും സൂചന നല്‍കി. ഡല്‍ഹിയില്‍ നിന്ന് സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കഴിയുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഇമെയില്‍ സന്ദേശമയച്ചു.

Repatriation flight

Air India crew, consulate staff and passengers ahead of repatriation flight from Melbourne on May 23, 2020. Source: Supplied

വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ  ഭാഗമായി ഏഴു വിമാനസര്‍വീസുകളാണ് ഓസ്‌ട്രേലിയയില്‍ നിന്ന് നടത്തിയത്. സിഡ്‌നിയിലും മെല്‍ബണിലും നിന്നായിരുന്നു വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഈ സര്‍വീസുകള്‍.

മേയ് 26 വരെ 1,350  പേരെയാണ് ഈ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോയതെന്ന് ഓസ്‌ട്രേലിയയിലെ ഡെപ്യൂട്ടി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പി എസ് കാര്‍ത്തികേയന്‍ എസ് ബി എസ് പഞ്ചാബി പരിപാടിയോട്  പറഞ്ഞു.

ഇന്ത്യയിലേക്ക് തിരികെ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് 9,948 പേരാണ് ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചത്തെ ഹൈദരാബാദ് വിമാനം കൂടിയാകുമ്പോള്‍ ആകെ തിരിച്ചെത്തിച്ചവരുടെ എണ്ണം 1800 ഓളമാകും.

പതിനായിരത്തോളം പേരാണ് ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും, തിരിച്ചുപോകേണ്ട സാഹചര്യത്തിലുള്ള കൂടുതല്‍ പേരുണ്ടെന്നും അറിയിച്ചു.

അധികം വൈകാതെ തന്നെ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അടുത്ത ഘട്ടത്തെക്കുറിച്ച് ഇതുവരെയും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാലുടന്‍ ഹൈക്കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും വന്ദേഭാരത് വിമാനങ്ങളില്‍ തിരിച്ചുപോകാന്‍ കഴിയില്ല എന്ന പരിമിതി എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് ഡല്ഹിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അയച്ച ഇമെയില്‍ സന്ദേശത്തിലും കൂടുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളെക്കുറിച്ച് സൂചന നല്‍കി.

ഡല്‍ഹിയില്‍ നിന്ന് സിഡ്‌നിയിലേക്കും മെല്‍ബണിലേക്കും കൂടുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദാംശങ്ങള്‍ ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയക്കാരെ നേരില്‍ അറിയിക്കുമെന്നുമാണ് ഇമെയിലില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഓസ്‌ട്രേലിയയില്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് കേരളത്തില്‍ നിന്ന് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ഒരു ഓസ്‌ട്രേലിയന്‍ മലയാളി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ ഓസ്‌ട്രേലിയിലേക്കെത്തിയ എയര്‍ ഇന്ത്യ വിമാനങ്ങളിലും ഡല്‍ഹിയില്‍ നിന്നും ഓസ്‌ട്രേലിയക്കാരെ കൊണ്ടുവന്നിരുന്നു.

Air India
Representational image. Source: Twitter/Air India

ഇന്ത്യയില്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ തുടങ്ങിയതിനാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ഡല്‍ഹിയിലേക്കെത്താം എന്നാണ് ഹൈക്കമ്മീഷന്‍ ഇമെയിലില്‍ വ്യക്തമാക്കിയത്.

ദക്ഷിണേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കായി ഓസ്‌ട്രേലിയന്‍ സര്ക്കാര്‍ ചെന്നൈയില്‍ നിന്ന് വിമാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇതിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും, ജൂണിലാണ് സര്‍വീസുകള്‍ പ്രതീക്ഷിക്കാവുന്നതെന്നും  ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

നേരത്തേ ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്വാണ്ടസ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

People in Australia must stay at least 1.5 metres away from others. Find out what restrictions are in place for your state or territory.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at http://www.sbs.com.au/coronavirus


Share

2 min read

Published

Updated

By Deeju Sivadas


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now