വിദേശകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് കേരളം സന്ദർശിക്കുന്നവര്ക്ക് ഓസ്‌ട്രേലിയൻ സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ശബരിമല യുവതീപ്രവേശന വിഷയത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സംഘര്ഷഭരിതമാണ്. ഈ സംഘര്‍ഷങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നവരും ഇനി സന്ദര്‍ശിക്കാനൊരുങ്ങുന്നവരും ജാഗരൂകരായിരിക്കണമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.
തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും വാർത്തകൾക്കായി പ്രാദേശിക മാധ്യമങ്ങൾ പിന്തുടരാനും സർക്കാർ നിർദ്ദേശിക്കുന്നു.

Warning issued by Department of Foreign Affairs and trade Source: DFAT
ഓരോ ദിവസത്തെയും സാധ്യതകൾ വിലയിരുത്തിയാണ് DFAT മുന്നറിയിപ്പ് നൽകുന്നത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭത്തെത്തുടർന്ന് കേരളം സദർശിക്കുന്നവർക്ക് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ ജാഗ്രതാ നിർദ്ദേശം.