മാർച്ച് മാസം തുടങ്ങിയപ്പോൾ 29 കൊറോണവൈറസ് ബാധിതർ മാത്രമുണ്ടായിരുന്ന ഓസ്ട്രേലിയയിൽ മൂന്നര ആഴ്ചകൊണ്ട് അത് 2,400ന് മുകളിലേക്ക് എത്തിയിരിക്കുകയാണ്.
ഓരോ ദിവസവും പുതുതായി കണ്ടെത്തുന്ന രോഗബാധിതരുടെ എണ്ണം മുൻദിവസത്തേക്കാൾ കൂടുതലാണ്. ഓരോ മൂന്നു ദിവസം കൊണ്ടും സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ഇരട്ടിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കഴിഞ്ഞ പത്തു ദിവസം കൊണ്ട് രോഗബാധയിലുണ്ടായിരിക്കുന്ന വർദ്ധനവ് 800 ശതമാനം ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 15ന് 296 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. മാർച്ച് 25 ബുധനാഴ്ച അത് 2430 കടന്നിരിക്കുന്നു.
ഒരാഴ്ച കൊണ്ട് രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയോളം കൂടിയിട്ടുണ്ട്.
തുടക്കം മുതൽ തന്നെ ന്യൂ സൗത്ത് വെയിൽസാണ് രോഗബാധയിൽ മുന്നിൽ നിൽക്കുന്നത്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന തോതിലാണ് NSWൽ കേസുകളുടെ എണ്ണം കൂടുന്നതും.
റൂബി പ്രിൻസസ് കപ്പലിലെത്തിയവരുടെ രോഗബാധ കൂടിയായപ്പോഴാണ് ന്യൂ സൗത്ത് വെയിൽസിൽ എണ്ണം അതിവേഗം കൂടുന്നത്. 133ലേറെ പേർക്ക് ഇതിൽ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ എങ്ങനെയാണെന്ന് ഇവിടെ മനസിലാക്കാം.
ഓരോ ദിവസവും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക് എത്തുകയാണ്. മാർച്ച് 15 നു ശേഷം എല്ലാ ദിവസവും രോഗബാധ കൂടുന്നുണ്ട്.
എന്നാൽ ഓസ്ട്രേലിയൻ ആരോഗ്യരംഗത്തിന് ഇപ്പോഴും ആശ്വാസം പകരുന്ന കാര്യം അധികം പേർ ആശുപത്രികളിലേക്ക് എത്തുന്നില്ല എന്നതാണ്. രോഗബാധിതരിൽ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് ആശുപത്രിയിലുള്ളത്.
ബുധനാഴ്ച ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയിട്ടുണ്ട്. ഓസ്ട്രേലിയയിൽ രോഗം ബാധിച്ചവരുടെ ഇതുവരെയുള്ള സ്ഥിതി ഇങ്ങനെയാണ്.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.