ഓൺലൈനായി പഠിക്കുന്നവർക്കും പോസ്റ്റ്-സ്റ്റഡി വർക്ക് വിസ: ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ ചട്ടങ്ങളിൽ മാറ്റം

കൊറോണവൈറസ് സാഹചര്യം മെച്ചമാകുമ്പോൾ ഓസ്ട്രേലിയയിലേക്ക് വീണ്ടും രാജ്യാന്തര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് വിസ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നു.

The number of people able to migrate to Australia per year once borders reopen also hasn’t increased, with a cap of 160,000 set for 2021-22.

Yeni bütçede yıllık sürekli oturum hakkı veren vize sayısında 160 bin sınırı korundu. Source: Getty Images

കൊറോണവൈറസ് പ്രതിസന്ധി ഓസ്ട്രേലിയയിൽ ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം.

രാജ്യത്തെ ഏറ്റവും പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്നായ ഈ മേഖലയെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വീണ്ടും തുടങ്ങുകയും, പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് രാജ്യത്ത് ജോലി ചെയ്യുന്നതിന് ഇളവുകൾ പ്രഖ്യാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

അഞ്ചു മാറ്റങ്ങളാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്:

1.  വിദേശരാജ്യങ്ങളിൽ നിന്നും സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് അത് വീണ്ടും അനുവദിച്ചു തുടങ്ങും. ഓസ്ട്രേലിയ അതിർത്തി തുറക്കുമ്പോഴേക്കും വിദ്യാർത്ഥികൾക്ക് വിസ ലഭ്യമാക്കുന്നതും, യാത്ര സാധ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് ഇത്.

2. കൊവിഡ് മൂലം വിസ കാലാവധിക്കുള്ളിൽ കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത രാജ്യാന്തര വിദ്യാർത്ഥികൾക്ക് സൗജന്യമായി പുതിയ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാം.

3. കൊറോണപ്രതിസന്ധി മൂലം ഓസ്ട്രേലിയയ്ക്ക് പുറത്തു നിന്ന് ഓൺലൈനായി പഠിക്കുന്നവർക്കും പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷിക്കാം. അവരുടെ ഓൺലൈൻ പഠന കാലാവധിയും പോസ്റ്റ്-സ്റ്റഡി വർക്ക് വിസയ്ക്കായി കണക്കു കൂട്ടും.

  • ഓസ്ട്രേലിയയിലെ ഒരു ക്യാംപസിൽ തന്നെ പൂർണസമയ പഠനം പൂർത്തിയാക്കുന്നവർക്ക് മാത്രമേ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നൽകൂ എന്നാണ് സാധാരണയുള്ള വ്യവസ്ഥ. ഇതിലാണ് ഇളവു വരുത്തിയിരിക്കുന്നത്.

4. സ്റ്റുഡന്റ് വിസയിലെത്തി ബിരുദം നേടിയവർക്ക് ഓസ്ട്രേലിയയ്ക്ക് പുറത്തു നിന്നും പോസ്റ്റ്-സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷിക്കാം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയാത്തവർക്കാണ് ഈ അനുമതി.

  • ഓസ്ട്രേലിയയിൽ ഉള്ളപ്പോൾ മാത്രമേ പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ എന്ന വ്യവസ്ഥയാണ് ഇളവ് ചെയ്യുന്നത്.

5. സ്റ്റുഡൻറ് വിസ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകളെ കൊവിഡ് പ്രതിസന്ധി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.  

ഓസ്ട്രേലിയയിൽ വൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമായത് വിദേശ വിദ്യാർത്ഥികളെ വീണ്ടും എത്തിക്കാനുള്ള പദ്ധതികളെ ബാധിച്ചിരിക്കുകയാണ്.

എപ്പോഴേക്ക് വീണ്ടും വിദ്യാർത്ഥികളെ രാജ്യത്തേക്ക് അനുവദിക്കുമെന്ന കാര്യം വ്യക്തമല്ല.

ഇതിനിടയിലാണ് ഇത്തരം മാറ്റങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് എന്ന് രാജ്യത്തേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന കാര്യം കുടിയേറ്റകാര്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ സർക്കാർ തയ്യാറാണ്. സുരക്ഷ ഉറപ്പാകുന്ന സഹാചര്യത്തിൽ ഇതിനായി സർക്കാർ നടപടികൾ കൈക്കൊള്ളുമെന്നും അലൻ ടഡ്ജ് പറഞ്ഞു.

ഓസ്‌ട്രേലിയൻ സമ്പത് വ്യവസ്ഥക്ക് രാജ്യാന്തര വിദ്യാർത്ഥികൾ നൽകുന്ന സംഭാവന വളരെ വലുതാണ്. ഓരോ വർഷവും 40 ബില്യൺ ഡോളറാണ് ഇതുവഴി വിദ്യാഭ്യാസ മേഖലക്ക് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at 


Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service