മൂന്നു വര്‍ഷത്തിനുശേഷമാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. 2016 ഓഗസ്റ്റിലായിരുന്നു പലിശ നിരക്ക് അവസാനമായി കുറച്ചത്.
1.5 ശതമാനമായിരുന്നു അന്നു മുതലുള്ള പലിശ നിരക്ക്.
എന്നാല്‍ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു കൂടി വരുത്താന്‍ തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ 1.25 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കിലേക്കാണ് രാജ്യം എത്തിയിരിക്കുന്നത്.
സാമ്പത്തികരംഗം പിടിച്ചുനിര്‍ത്താന്‍ ശ്രമം
പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ മാസം തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലോവി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഫെഡറല്‍ പാര്‍ലമെന്റ് നടന്ന പശ്ചാത്തലത്തിലാണ് ഇത് നീണ്ടുപോയത്.
രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ച പോലെ മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് ഈ നടപടി. ഏപ്രില്‍ മാസത്തെ തൊഴിലില്ലായ്മാ നിരക്ക് 5.2 ശതമാനമായി കൂടിയിരുന്നു.

The Reserve Bank is widely expected to drop the cash rate to 1.25 per cent. (AAP) Source: AAP
തൊഴില്‍ സാഹചര്യങ്ങള്‍മെച്ചപ്പെടുത്താന്‍ ഈ നിരക്ക് ഇളവ് സഹായിക്കും എന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചത്.
പൂര്‍ണ ഇളവ് നല്‍കാതെ ബാങ്കുകള്‍
റിസര്‍വ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമ്പോഴും അതു പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഓസ്‌ട്രേലിയന്‍ ബാങ്കുകള്‍ തയ്യാറാകാറില്ല.
ചൊവ്വാഴ്ച റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്കില്‍ കുറവു വരുത്തുമെന്ന് ANZ പ്രഖ്യാപിച്ചു. എന്നാല്‍ 0.25 കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കില്ല എന്നാണ് ബാങ്ക് വ്യക്തമാക്കിയത്.
സ്വന്തം വീടുകളുടെയും നിക്ഷേപങ്ങളുടെയും വേരിയബിള്‍ നിരക്കുള്ള വായ്പകളില്‍ 0.18 ശതമാനത്തിന്റെ കുറവു വരുത്തും എന്നാണ് ANZ ന്റെ പ്രഖ്യാപനം. ജൂണ്‍ 14 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
എന്നാല്‍ ANZ ന്റെ തീരുമാനത്തില്‍ ഫെഡറല്‍ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് നിരാശ പ്രകടിപ്പിച്ചു. ഉപഭോക്താക്കളെ ബാങ്ക് നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വേരിയബിള്‍ ഹോം ലോണുകള്‍ക്ക് ഈ നിരക്കിളവ് പൂര്‍ണമായും നല്‍കുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്കും നാഷണല്‍ ഓസ്‌ട്രേലിയ ബാങ്കും (NAB) പ്രഖ്യാപിച്ചിട്ടുണ്ട്.

تضغط الحكومة الفيدرالية على المصارف الكبرى لتمرير خفض الفائدة كاملا لزبائنها Source: AAP
ചെറുകിട വായ്പാ ദാതാക്കളായ അഥീന, RACQ, റെഡ്യൂസ് ഹോം ലോണ്‍സ് തുടങ്ങിയവരും 0.25 ശതമാനത്തിന്റെ കുറവ് പലിശനിരക്കില്‍ വരുത്തുമെന്ന് വ്യക്തമാക്കി.
ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ കുറച്ചേക്കും എന്നാണ് സൂചന.
ബാങ്കും നാഷണല്‍ ഓസ്‌ട്രേലിയ ബാങ്കും (NAB)