വിദേശ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിൽ തൊഴിൽ ചെയ്യാൻ അനുമതി നൽകുന്ന 457 വിസയാണ് സർക്കാർ നിർത്തലാക്കുന്നത് .
ഇതിനു പകരമായി ഒരു പുതിയ താത്കാലിക വിസ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ടേൺബുൾ അറിയിച്ചു.
രാജ്യത്തേക്ക് ജോലിക്കായി എത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ജോലിയിലുള്ള പ്രവർത്തി പരിചയവും കണക്കിലെടുത്താവും ഈ വിസ അനുവദിച്ചു നൽകുക .
രാജ്യത്തെ തൊഴിൽ മേഖലകളിൽ ഓസ്‌ട്രേലിയക്കാർക്ക് മുൻഗണന കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് നിലവിലുള്ള വിസ നിറുത്തലാക്കുന്നതെന്ന് ടേൺബുൾ പറഞ്ഞു.
ഫേസ്ബുക്കിലൂടെ നൽകിയ ഒരു വീഡിയോയിലാണ് ടേൺബുൾ ഇക്കാര്യം അറിയിച്ചത്.