ആഴ്ചയിൽ $694.90 എന്ന നിലയിലാവും വേതന വർദ്ധനവ് നടപ്പിലാക്കുന്നത്. അതായത് മണിക്കൂറിൽ $18.29 എന്നതാവും കണക്ക്.
നിലവിൽ മണിക്കൂറിൽ $17.70 ആണ് മിനിമം വേതനം . ഇതാണ് $18.29 ആയി ഉയർത്തുന്നത്.
യൂണിയൻ മുൻപോട്ടു വച്ച വേതന വർധനവിന്റെ പകുതിയാണിത്. എന്നാൽ തൊഴിലുടമകൾ അഭ്യർത്ഥിച്ച വേതനത്തിലും ഇരട്ടിയിലധികമായാണ് വർദ്ധനവ് നടപ്പിലാക്കുന്നത് .
രാജ്യത്ത് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഏതാണ്ട് 2.3 മില്ല്യൺ ആളുകൾക്ക് ഈ വർദ്ധനവ് ആശ്വാസകരമാകുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.
ആറ് വർഷത്തെ ഏറ്റവും ഉയർന്ന വേതന വർദ്ധനാവാണിത്.
അതേസമയം, ഹോസ്പിറ്റാലിറ്റി, ഫർമസി, ഫാസ്റ്റ് ഫുഡ്, റീറ്റെയ്ൽ, റെസ്റ്റോറന്റ് മേഖലകളിൽ പെനാൽറ്റി റേറ്റ് വെട്ടിക്കുറക്കാൻ ഫെയർ വർക്ക് കമ്മീഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാറ്റവും ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്മീഷൻ കമ്മീഷൻ അറിയിച്ചു.