നിലവിലുള്ള 50 ഡോളറിന്റെ രൂപകൽപ്പന നിലനിർത്തിക്കൊണ്ടാണ് ഇതിൽ പുതിയ സവിഷേതകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ നോട്ടുകൾ വ്യാഴ്ചയാഴ്ച പോതുജനങ്ങളിലേക്ക് എത്തുമെന്ന് ആർ ബി എ ഗവർണ്ണർ ഫിലിപ്പ് ലോവെ അറിയിച്ചു.
ആദിമവർഗ്ഗ എഴുത്തുകാരനായ ഡേവിഡ് ഉനൈപോൻടെയും ഓസ്‌ട്രേലിയൻ പാർലമെന്റിലെ ആദ്യ വനിതാ അംഗമായ എഡിത് കോവാന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ നോട്ടുകൾ പുറത്തിറങ്ങുന്നത്.
നോട്ടിന്റെ മധ്യഭാഗത്തായി മുകളില്‍ നിന്നും താഴെ വരെ നീളുന്ന സുതാര്യമായ ഒരു ഭാഗം ഉണ്ടാകും. ഇതിലുള്ള നിറങ്ങളില്‍ മാറ്റം വരുന്ന തരത്തിലാണ് ഡിസൈന്‍. കൂടാതെ പറക്കുന്ന പക്ഷിയും തിരിച്ചെഴുതിയ അക്കവും ഇതിൽ കാണാം.

Source: RBA
വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത്.
മാത്രമല്ല, കാഴ്ചക്കുറവുള്ളവര്‍ക്ക് നോട്ട് തിരിച്ചറിയാൻ സഹായിക്കുന്നതിനായി പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നോട്ടിന്റെ നാല് അറ്റത്തും പൊങ്ങി നിൽക്കുന്ന നാല് കുത്തുകൾ അടങ്ങിയിട്ടുണ്ട്.

Source: RBA
പുതിയ നോട്ട് വ്യാപകമായി ജനങ്ങളിലേക്കെത്താൻ സമയം എടുക്കുന്നത് കൊണ്ട് തന്നെ പുതിയ നോട്ട് പ്രചാരത്തിൽ വരുമ്പോഴും പഴയ നോട്ടുകൾ ഉപയോഗത്തിലുണ്ടാവും.
2019 ൽ 20 ഡോളറിന്റെ പുതിയ നോട്ടിറക്കാൻ പദ്ധതിയിടുന്നതായി ആർ ബി എ അറിയിച്ചു .
.