നിലവിലെ നിയമപ്രകാരം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്തിന് ആറ് വർഷത്തിനു മേൽ തടവ് ശിക്ഷ ലഭിക്കുന്നവരുടെ പൗരത്വം മാത്രമേ റദ്ദാക്കാൻ അനുവാദമുള്ളൂ.
എന്നാൽ പുതിയ നിയമം നടപ്പിലായാൽ പൗരത്വം റദ്ദാക്കുന്നതിന് ആറ് വർഷം തടവ് ശിക്ഷ ആവശ്യമില്ല. മറിച്ച് കുറഞ്ഞ ശിക്ഷ ലഭിക്കുന്നവരെയും പൗരത്വം റദ്ദാക്കി നാടുകടത്താൻ സർക്കാരിന് കഴിയും.
പ്രതിക്ക് ഇരട്ട പൗരത്വം അഥവാ മറ്റൊരു രാജ്യത്തെ പൗരത്വം ഉണ്ട് എന്നത് ഉറപ്പു വരുത്തിയ ശേഷമേ ഇത്തരത്തിലൊരു തീരുമാനം ആഭ്യന്തരമന്ത്രി കൈക്കൊള്ളുകയുള്ളു.
ക്രിസ്മസിന് മുൻപായി ഈ നിയമം പാസാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

Source: AAP
ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും സമൂഹത്തിന് ദോഷം ചെയ്യുന്നവരെയും രാജ്യത്തിന് ആവശ്യമില്ല. അതിനാൽ ഇവരുടെ പൗരത്വം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ ഭീകരസംഘടനകളില്‍ പ്രവര്‍ത്തിച്ച ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ശ്രമമുണ്ട്. സര്‍ക്കാരില്‍ നിന്ന് വ്യക്തമായ അനുമതി ലഭിക്കാതെ തിരിച്ചുവരുന്നത് ക്രിമിനല്‍ കുറ്റമാക്കും. അതിനായി താല്‍ക്കാലിക എക്‌സ്‌ക്ലൂഷന്‍ ഓര്‍ഡറുകള്‍ നടപ്പാക്കാനാണ് ശ്രമം.
മെൽബണിൽ കഴിഞ്ഞ ഒരു വർഷത്തിൽ മൂന്ന് തവണയാണ് ആക്രമണങ്ങൾ നടന്നത്. നവംബർ ഒമ്പതിന് നടന്നത് ഭീകരാക്രമണമായാണ് പൊലീസ് കണക്കാക്കുന്നത്. കൂടാതെ നഗരത്തിൽ ഭാകരാക്രമണത്തിന് പദ്ധതിയിട്ടത്തിന് മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്.
അതേസമയം സർക്കാർ കൊണ്ടുവരാൻ പദ്ധതിയിടുന്ന പുതിയ നിയമത്തെ ലോ കൗൺസിൽ എതിർത്തു. നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ എന്താണെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.