ഓസ്‌ട്രേലിയയിലേക്കുള്ള രാജ്യാന്തര യാത്രക്കാരുടെ പരിധി ഉയര്‍ത്തി

വിദേശത്തു കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്താന്‍ അനുവദിക്കുന്നതിനുള്ള പരിധി ഉയര്‍ത്താന്‍ ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.

Prime Minister Scott Morrison.

Prime Minister Scott Morrison. Source: AAP

ഓസ്‌ട്രേിയയിലെ പ്രാദേശികമായ കൊവിഡ് വ്യാപനം വീണ്ടും നിയന്ത്രണത്തില്‍ വന്നതിനു പിന്നാലെ, വിദേശത്തു നിന്ന് തിരിച്ചെത്താന്‍ അനുവദിക്കുന്നവരുടെ പരിധി ഉയര്‍ത്താന്‍ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു.

ഫെബ്രുവരി 15 മുതലാകും കൂടുതല്‍ പേരെ രാജ്യത്തേക്ക് തിരിച്ചെത്താന്‍ അനുവദിക്കുക.

കഴിഞ്ഞ മാസം ബ്രിസ്‌ബൈനില്‍ യു കെ സ്‌ട്രെയ്ന്‍ വൈറസ്ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, തിരിച്ചെത്താന്‍ അനുവദിക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

NSWലും ക്വീന്‍സ്ലാന്റിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും അനുവദിക്കുന്നവരുടെ എണ്ണമാണ് ഏകദേശം പകുതിയാക്കി കുറച്ചത്.

NSWലും ക്വീന്‍സ്ലാന്റിലും ഫെബ്രുവരി 15 മുതല്‍ ഇത് പുനസ്ഥാപിക്കും.

ന്യൂ സൗത്ത് വെയില്‍സില്‍ ആഴ്ചയില്‍ 3010 പേരായും, ക്വീന്‍സ്ലാന്റില്‍ 1,000 പേരായുമാണ് പരിധി പുനസ്ഥാപിച്ചിരിക്കുന്നത്.

ഇതോടൊപ്പം, വിക്ടോറിയയിലും സൗത്ത് ഓസ്‌ട്രേലിയയിലും പരിധി കൂടുതല്‍ ഉയര്‍ത്താനും തീരുമാനിച്ചു.

വിക്ടോറിയയില്‍ ആഴ്ചയില്‍ 1,310 പേരെയാകും അനുവദിക്കുക. നേരത്തേയുള്ളതിനെക്കാള്‍ 200 പേരെ അധികമായി അനുവദിക്കും.

സൗത്ത് ഓസ്‌ട്രേലിയയില്‍ ആഴ്ചയില്‍ 40 പേരെ കൂടി വര്‍ദ്ധി്പ്പിച്ച 530 പേരെ അനുവദിക്കും.

ഇതോടെ, ആഴ്ചയില്‍ ആകെ തിരികെയെത്താന്‍ അനുവദിക്കുന്നവരുടെ എണ്ണം 6,362 ആകും.

നോര്‍തേണ്‍ ടെറിട്ടറി, കാന്‍ബറ, ഹോബാര്‍ട്ട് എന്നിവിടങ്ങളിലേക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമേയാണ് ഈ പരിധി.

നോര്‍തേണ്‍ ടെറിട്ടറിയിലെ ഹോവാര്‍ഡ് സ്പ്രിംഗ്‌സിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ ശേഷിയും ഉയര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രണ്ടാഴ്ചയില്‍ 600 പേരെയാണ് നിലവില്‍ ഇവിടെ ക്വാറന്റൈന്‍ ചെയ്യുന്നത്. ഇത് 850 ആക്കി ഉയര്‍ത്തും.

വിദേശത്ത് കുടുങ്ങിയ ഓസ്ട്രലേിയക്കാരെ തിരിച്ചെത്തിക്കുക എന്നതാണ് ദേശീയ ക്യാബിനറ്റിന്റെ മുന്നിലെ മുഖ്യവിഷയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ്ബാധ മൂലമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍  തുടങ്ങിയ ശേഷം 2,11,000 പേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടുണ്ട്.

എന്നാല്‍ തിരിച്ചെത്താനായി രജിസ്റ്റര്‍ ചെയ്ത 40,000ലേറെ പേരാണ് ഇപ്പോഴും വിദേശത്തുള്ളത്. ഇതില്‍ കൂടുതലും ഇന്ത്യയിലാണ്.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.


Share

2 min read

Published

Updated

By SBS Malayalam

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now