ഫെഡറൽ സർക്കാരിന്റെ നിലവിലുള്ള നിയമപ്രകാരം 457 വിസയിലെത്തുന്നവര്‍ക്ക് ജോലിയുടെ കാലാവധി അവസാനിച്ചാലും 90 ദിവസം വരെ രാജ്യത്തു തങ്ങാൻ അനുവാദമുണ്ട്. ഇതാണ് 60 ദിവസമായി കുറച്ചിരിക്കുന്നത്.
വരുന്ന ശനിയാഴച്ചക്കു ശേഷം വിസ അനുവദിച്ചു നല്കുന്നവർക്ക് ഈ നിയമം ബാധകമാകുമെന്നു കുടിയേറ്റ കാര്യ മന്ത്രി പീറ്റർ ഡട്ടൺ അറിയിച്ചു. ഇന്ന് ഉച്ചക്ക് ചേർന്ന യോഗത്തിലാണ് ഡട്ടൺ ഇക്കാര്യം അറിയിച്ചത്.
ഓസ്‌ട്രേലിയയയിലെ ജോലി ഒഴിവുകളിൽ രാജ്യത്തുള്ളവർക്കു തന്നെ മുൻഗണന നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്നു ഡട്ടൺ പറഞ്ഞു.
457 വിസ നിയമത്തിൽ കാതലായ മാറ്റം വരുത്തുവാൻ ലേബർ പാർട്ടി സമ്മർദ്ദം ചെലുത്തിയതിനു പിന്നാലെയാണ് സർക്കാരിന്റെ ഈ തീരുമാനം.
ഒരു ജോലി ഒഴിവു വന്നാൽ കുറഞ്ഞത് നാല് ആഴ്ചയെങ്കിലും പ്രാദേശികമായി പരസ്യം ചെയ്തതിനു ശേഷം മാത്രമേ വിദേശ ജോലിക്കാരെ നിയമിക്കാൻ പാടുള്ളു എന്നാണു ലേബറിന്റെ ആവശ്യം.
.