ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് യു കെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് സർക്കാർ അറിയിച്ചത്.
ഇതിനായി യു കെ യിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹീത്രോയും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾ തുറന്നു കൊടുക്കും.
ഇ-ഗേറ്റ് സംവിധാനം പ്രവർത്തനനിരതമാണെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷൻ തിങ്കളാഴ്ച സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയിലെ ഇ-ഗേറ്റ് സംവിധാനത്തിന് സമാനമായ സംവിധാനമാണിത്.
ഇതോടെ വിമാനത്താവളങ്ങളിൽ ബോർഡർ അധികൃതർക്ക് നേരിട്ട് പരിശോധന നടത്തേണ്ട. പകരം ഫേഷ്യൽ റെക്കഗ്നിഷനിലൂടെയായിരിക്കും പരിശോധന നടത്തുന്നത്
യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA) യിൽ വരുന്ന രാജ്യങ്ങൾക്ക് മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ നേരത്തെ അനുവാദമുണ്ടായിരുന്നുള്ളു.
2018 ലെ ബജറ്റ് പ്രഖ്യാപനത്തിലാണ് ബ്രിട്ടീഷ് സർക്കാർ ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത്.
യു കെ യിലേക്ക് സന്ദർശനത്തിനും ബിസിനസ് ആവശ്യത്തിനും വരുന്നവർക്ക് തിരക്കേറിയ വിമാനത്താവളങ്ങളിൽ നിന്നും എളുപ്പത്തിൽ പുറത്തിറങ്ങാനാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് ബ്രിട്ടീഷ് എക്സ്ചെക്കറുടെ ചാൻസലർ ഫിലിപ്പ് ഹാമാൻഡ് വ്യക്തമാക്കി.
ഇതിനു പുറമെ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് പാസഞ്ചർ കാർഡുകളും നിർത്തലാക്കാൻ യു കെ പദ്ധതിയിടുന്നുണ്ട്. ഇത് വഴി ഇവിടേക്കുള്ള യാത്ര സുഗമമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് സർക്കാർ പറഞ്ഞു