(Use the language toggle above to read it in English)
ഓസ്ട്രേലിയയിലെ പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടനാണ് കേരളത്തിന് ഓസ്ട്രേലിയയുടെ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്. കേരളത്തിന് ഓസ്ട്രേലിയയുടെ എല്ലാ പിന്തുണയും നൽകുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ന്യൂ സൗത്ത് വെയിൽസ് മൾട്ടികൾച്ചറൽ മന്ത്രി റേ വില്യംസും ട്വിറ്ററിൽ കേരളത്തിന് പിന്തുണ അറിയിച്ചു.
ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിനൊപ്പമാണ് തന്റെ പ്രാർത്ഥനകൾ എന്ന് അദ്ദേഹം പറഞ്ഞു.

The NSW Minister for Multiculturalism, the Honourable Ray Williams Source: Supplied by Dimitrios Kametopoulos
ന്യൂ സൗത്ത് വെയിൽസിലെ ലേബർ നേതാവും പ്രതിപക്ഷ നേതാവുമായ ലൂക്ക് ഫോളിയും കേരളത്തിന് പിന്തുണയുമായി രംഗത്തെത്തി.
സിഡ്നി മലയാളി അസോസിയേഷന്റെ ഭാരവാഹികളുമായി സംസ്ഥാനത്തെ സ്ഥിതിയെക്കുറിച്ച് ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. ഓസ്ട്രേലിയക്കാർക്ക് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമാണ് കേരളത്തിലെ ദുരന്തത്തിന്റെ വ്യാപ്തിയെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിലെ മലയാളി സമൂഹത്തിന് താൻ പൂർണ പിന്തുണ നൽകുന്നതായും, അവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും ലൂക്ക് ഫോളി പറഞ്ഞു.

NSW Opposition Leader Luke Foley Source: AAP
അതിനിടെ നോര്‍തേണ്‍ ടെറിട്ടറി പാര്‍ലമെന്റില്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ച് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലേബര്‍ അംഗമായ ലൂക്ക് ഗോസ്ലിംഗാണ് കേരളത്തിലെ പ്രളയവും ഇന്തോനേഷ്യയിലെ ഭൂകമ്പവും ചൂണ്ടിക്കാട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചത്.
കേരളത്തിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മെല്‍ബണില്‍ നിന്നുള്ള ലേബര്‍ എം പി പീറ്റര്‍ ഖലീല്‍ ഫെഡറല്‍ സര്‍ക്കാരിന് കത്തയച്ചു. വിദേശകാര്യമന്ത്രി ജൂലി ബിഷപ്പിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.