ഇരുട്ടിന് മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി സന്ദേശം നൽകിയത്.
ഹിന്ദിയിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഓസ്ട്രേലിയ മഹാമാരിയിൽ നിന്ന് കരകയറുന്നതിനിടെയാണ് ഈ വർഷത്തെ ദീപാവലി ആഘോഷം. കഴിഞ്ഞ രണ്ട് വർഷങ്ങളായി മാറ്റിവയ്‌ക്കേണ്ടി വന്ന ഒത്തുചേരലുകളും, ആഘോഷങ്ങളും വീണ്ടും സാധ്യമാക്കാൻ സമയമായെന്നും മോറിസൺ പറഞ്ഞു.
പ്രധാനമന്ത്രിക്ക് പുറമെ ആദ്യന്തര മന്ത്രി ക്യാരൻ ആൻഡ്രൂസും ദീപാവലി ആശംസകൾ നേർന്നു.
വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഇന്ത്യൻ വംശജർ ഓസ്‌ട്രേലിയയ്ക്ക് നൽകിയ സംഭാവനകൾ വലുതാണെന്ന് ക്യാരൻ പറഞ്ഞു.
കുടിയേറ്റ കാര്യ മന്ത്രി അലക്സ് ഹോക്കും എല്ലാവർക്കും ആശംസകൾ അറിയിച്ചു.

